HOME
DETAILS
MAL
യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം
backup
May 17 2017 | 19:05 PM
കാസര്‍കോട്: വിയ്യൂരില്‍ വാടക വീട്ടില്‍ താമസിച്ചിരുന്ന യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ടു പ്രതികളെ തൃശൂര്‍ ഫാസ്റ്റ് ട്രാക്ക് കോടതി ജീവ പര്യന്തം തടവിന് ശിക്ഷിച്ചു. കാസര്‍കോട് സ്വദേശി വിഷ്ണുവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ രാജപുരം സ്വദേശികളായ അമ്പനാട്ട് വീട്ടില്‍ രാജേഷ് (28), അകമാലി വീട്ടില്‍ അജീഷ് (29) എന്നിവരെയാണ് തൃശൂര്‍ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി നിക്സന് എം ജോസഫ് ജീവപര്യന്തം തടവിനു ശിക്ഷിച്ചത്. 2008 ജൂണ്‍ 15നായിരുന്നു കേസിനാസ്പദമായ സംഭവം. വിഷ്ണുവും പ്രതികളും തമ്മില്‍ പണത്തെച്ചൊല്ലിയുണ്ടായ തര്‍ക്കമാണു കൊലപാതകത്തില്‍ കലാശിച്ചത്.
വിഷ്ണുവിന്റെ കൈയിലുണ്ടായിരുന്ന പണം കവരുന്നതിനായി പ്രതികള്‍ ആസൂത്രിതമായി കൊല നടത്തുകയായിരുന്നുവെന്നാണ് കേസ്. സി.ഐയായിരുന്ന എം.കെ ഗോപാലകൃഷ്ണനാണ് കേസ് അന്വേഷിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."