നിറമുള്ള കാര്യങ്ങള്‍
ഒാരോരുത്തര്‍ക്കും ഓരോ നിറമാണ് ഇഷ്ടം. മഴവില്ലില്‍ ഏഴ് നിറങ്ങളുണ്ട്. ഒളിമ്പിക്‌സ് വളയങ്ങളില്‍ അഞ്ചും. നമ്മുടെ ദേശീയ പതാകയിലാകട്ടെ മൂന്ന് നിറമാണുള്ളത്. മനുഷ്യരുടെ ചര്‍മത്തിനും തലമുടിക്ക് പോലും വൈവിധ്യമാര്‍ന്ന നിറങ്ങളാണ്. ഒരോ നിറവും ഓരോ വിധത്തിലാണ് നമ്മെ സ്വാധീനിക്കുന്നത്. നിറങ്ങളുമായി ബന്ധപ്പെട്ട അനേകം പദങ്ങള്‍ ലോകത്ത് പ്രചാരത്തിലുണ്ട്. വിവിധ മേഖലകളില്‍ ഉപയോഗപ്പെടുത്തുന്ന അവയെക്കുറിച്ച് കൂടുതലായി വായിക്കാം.
വെളുപ്പ്
=വൈറ്റ് ഹൗസ് അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയുടെ പേരാണ്.
=വെളുത്ത നഗരം എന്ന വിശേഷണം ബല്‍ഗ്രേഡിനുള്ളതാണ്.
=വൈറ്റ് ഹോള്‍ ഭൗതിക ശാസ്ത്രത്തിലെ ബ്ലാക് ഹോളിന് വിപരീതമായ പ്രതിഭാസമാണ്. വൈറ്റ് ഹോള്‍ ഏതൊരു വസ്തുവിനേയും പുറം തള്ളാനാണ് ശ്രമിക്കുക.
=വൈറ്റ് ഹാള്‍ ലണ്ടന്‍ തെരുവിനെ സൂചിപ്പിക്കുന്ന പദമാണ്.
=വൈറ്റ് കോള്‍ ജലത്തില്‍ നിന്നു ലഭിക്കുന്ന ഊര്‍ജ്ജമാണ്.
=വൈറ്റ് പേപ്പര്‍ എന്നാല്‍ പൊതുജനങ്ങളുടെ ശ്രദ്ധയ്ക്കായി ഗവണ്‍മെന്റ് ഇറക്കുന്ന പത്രമാണ് (ധവള പത്രം).
=ധവള വിപ്ലവം ക്ഷീരോല്‍പ്പാദനവുമായി ബന്ധപ്പെട്ട പ്രകട വര്‍ധനയാണ്. ഇന്ത്യയിലെ ധവള വിപ്ലവത്തിന്റെ പിതാവ് മലയാളിയായ വര്‍ഗീസ് കുര്യനാണ്.
=വൈറ്റ് സ്പിരിറ്റ് പെട്രോളിയത്തില്‍ നിന്നു ലഭിക്കുന്ന ഒരു ഹൈഡ്രോ കാര്‍ബണ്‍ മിശ്രിതമാണ്.
=വെള്ളക്കുള്ളന്‍, പരിണാമത്തിന്റെ അന്ത്യത്തിലെത്തിയ ചെറിയ നക്ഷത്രങ്ങളാണ്. ഇവയുടെ പിണ്ഡം സൂര്യ പിണ്ഡത്തിന്റെ 1.4 മടങ്ങില്‍ താഴെയായിരിക്കും.
ചുവപ്പ്
=റെഡ് അലര്‍ട്ട്, എന്നാല്‍ ജാഗ്രതയ്ക്കുള്ള മുന്നറിയിപ്പാണ്.
=റെഡ് ഇന്ത്യന്‍, അമേരിക്കന്‍ ആദിവാസി വിഭാഗമാണ്.
=റെഡ് ഫോര്‍ട്ട്, ഷാജഹാന്‍ ചക്രവര്‍ത്തി ഡല്‍ഹിയില്‍ പണി കഴിപ്പിച്ച കോട്ടയാണ്. ചെങ്കോട്ട എന്ന് മലയാളം.
=ചുവന്ന നെല്ലിക്കോഴി, ഒരിനം പക്ഷിയാണ്. കുളക്കോഴിയുടെ അടുത്ത ബന്ധുവാണ് ഈ പക്ഷി.
=ചുവന്ന കുള്ളന്‍, താരതമ്യേന താപനില കുറഞ്ഞ ചെറിയ നക്ഷത്രമാണ്.
=ചുവപ്പുനീക്കം, അഥവാ റെഡ് ഷിഫ്റ്റ് ആധുനിക ഭൗതിക ശാസ്ത്രത്തിലെ പ്രധാന പ്രതിഭാസങ്ങളിലൊന്നാണ്.
=റെഡ് ഡാറ്റാ ബുക്ക് വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന ജീവി വര്‍ഗത്തെക്കുറിച്ച് വിവരിക്കുന്ന പുസ്തകമാണ്.
=റെഡ് കോറല്‍ നവ രത്‌നങ്ങളില്‍ ഒന്നാണ്. ബ്ലൂ സഫയറും യെല്ലോ സഫയറും ഇവയില്‍പെടും.
=റെഡ് കേബിള്‍ ഫേസ് ലൈനിനെ (കറന്റ്) സൂചിപ്പിക്കുന്നു.
=ചെങ്കടല്‍ അറേബ്യന്‍ ഉപ ദ്വീപിനും വടക്കേ ആഫ്രിക്കയ്ക്കും ഇടയിലുള്ള ഇടുങ്ങിയ കടലാണ്.
=ചുവന്ന ഗ്രഹം ചൊവ്വയാണ്.
=ചുവന്ന നദി എന്ന പേരില്‍ ലോകത്ത് നിരവധി നദികളുണ്ട്. ഇന്ത്യയില്‍ ഈ പേരില്‍ കൂടുതലായും അറിയപ്പെടുന്നത് ബ്രഹ്മപുത്ര നദിയാണ്.
=റെഡ് മീറ്റ് കൊഴുപ്പ് കൂടിയ മാസമാണ്. ബീഫ്, ഗോട്ട്, പോര്‍ക്ക് എന്നിവയൊക്കെ ആ വിഭാഗത്തില്‍ വരും.
=ചുവന്ന വിപ്ലവം 1917 ല്‍ റഷ്യയിലാണ് നടന്നത്.
മഞ്ഞ
=മഞ്ഞ നദി, ചൈനയുടെ ദുഃഖമായ ഹൊയ്ങ്‌ഹോ ആണ്. നദിയുടെ അവസാന ഭാഗത്ത് കാണപ്പെടുന്ന മഞ്ഞ നിറത്തിലുള്ള ജലമാണ് ഈ പേര് ലഭിക്കാന്‍ കാരണമായത്.
=മഞ്ഞക്കിളി എന്നാല്‍ ഇന്ത്യന്‍ ഉപ ഭൂഖണ്ഡത്തിലും മധ്യേഷ്യയിലും കാണപ്പെടുന്ന ഒരിനം ഒറിയോള്‍ പക്ഷിയാണ്.
=മഞ്ഞപ്പനി, ഈഡിസ് ഈജിപ്തി പെണ്‍ കൊതുകുകള്‍ പകര്‍ത്തുന്ന ഒരു ജന്തു ജന്യ രോഗമാണ്.
=മഞ്ഞപ്പിത്തം കരളിനെ ബാധിക്കുന്ന രോഗ ലക്ഷണമാണ്. മഞ്ഞപ്പിത്തം ബാധിച്ചവരുടെ കണ്ണ്, ചര്‍മം എന്നിവ മഞ്ഞ നിറത്തിലാകും.
=മഞ്ഞ പാപ്പാത്തി ഇന്ത്യയില്‍ സുലഭമായി കാണപ്പെടുന്ന ചിത്രശലഭമാണ്.
=മഞ്ഞപ്പാത ഡല്‍ഹി മെട്രോയിലെ ഒരു യാത്രാപഥമാണ്. പിങ്ക്, റെഡ്, വയലറ്റ്, ഓറഞ്ച്, ബ്ലൂ, മജന്ത തുടങ്ങിയ യാത്രാപഥങ്ങളും ഡല്‍ഹി മെട്രോയിലുണ്ട്.
=യെല്ലോ ഫ്‌ളാഗ് പകര്‍ച്ചാവ്യാധികളെ സൂചിപ്പിക്കുന്ന കപ്പല്‍ പതാകയാണ്.
=യെല്ലോ പേജ് ടെലിഫോണ്‍ ഡയറക്ടറി പോലുള്ളവയില്‍ ബിസിനസ്സ്‌കാരായ വരിക്കാരുടെ പേരുവിവരങ്ങള്‍ നല്‍കുന്ന പേജാണ്.
=യെല്ലോ പേപ്പര്‍ അതിശയോക്തിയും പരിഭ്രമജനകവുമായ വാര്‍ത്തകള്‍ നല്‍കുന്ന പത്രങ്ങളാണ്.
=യെല്ലോ കര്‍ട്ടന്‍ ഫ്രഞ്ച് ചിത്രകാരനായ ഹെന്റി മറ്റീസേയുടെ വിഖ്യാതമായ പെയിന്റിംഗാണ്.
നീല
=ബ്ലൂവെയില്‍ ഇന്റര്‍നെറ്റിലെ ഒരുതരം ചലഞ്ച് ഗെയിമാണ്. ഗെയിമിന്റെ അവസാനം കളിക്കുന്നയാള്‍ ആത്മഹത്യ ചെയ്യേണ്ടി വരുന്നു എന്ന കാര്യമാണ് ഈ ഗെയിമിനെ ലോക പ്രസിദ്ധമാക്കിയത്.
=ബ്ലൂ പ്രിന്റ് ഒരു നിര്‍മാണ പദ്ധതിയുടെ പ്രാഥമിക രൂപമാണ്.
=ബ്ലൂ ചിപ്പ് പ്രശസ്ത കമ്പനികളുടെ ഓഹരികളെ വിശേഷിപ്പിക്കുന്ന പദമാണ്.
=ബ്ലൂ ഗോള്‍ഡ് സ്വര്‍ണത്തിന്റെ കൂടെ ഇറിഡിയം പോലുള്ള ലോഹങ്ങള്‍ ചേര്‍ത്തുണ്ടാക്കുന്ന സങ്കരയിനം ലോഹമാണ്. ബ്ലൂ ഗോള്‍ഡിന് ആഭരണ വിപണിയില്‍ നല്ല ഡിമാന്റാണുള്ളത്.
=നീല വിപ്ലവം മത്സ്യ ഉല്‍പ്പാദനവുമായി ബന്ധപ്പെട്ട പദമാണ്.
=ബ്ലൂ നൈല്‍ നൈല്‍ നദിയുടെ പ്രധാനപ്പെട്ട പോഷക നദിയാണ്. ഏത്യോപ്യയിലെ ടാനാ തടാകത്തില്‍ നിന്നാണ് ഈ നദിയുടെ ഉത്ഭവം.
=നീലഫലകം, ബ്രിട്ടനില്‍ ചരിത്രപ്രാധാന്യമുള്ള സ്ഥലത്ത് സ്ഥാപിക്കപ്പെടുന്ന ഫലകമാണ്. ബ്രിട്ടീഷ് സാംസ്‌കാരിക വകുപ്പിന് കീഴിലുള്ള ഇംഗ്ലീഷ് ഹെരിറ്റേജ് ആണ് ഇവ സ്ഥാപിക്കുന്നത്.
=ബ്ലൂ ഷിഫ്റ്റ് എന്നാല്‍ റെഡ് ഷിഫ്റ്റ് എന്ന ഭൗതികശാസ്ത്ര പ്രതിഭാസത്തിന് വിപരീതമായ പ്രവര്‍ത്തനമാണ്.
=നീലഞണ്ട് (ബ്ലൂ ക്രാബ് ),കാലുകളില്‍ നീല നിറമുള്ള ഒരിനം ശവം തീനി ഞണ്ടാണ്.
=ബ്ലൂബെറി ഒരു പഴവും ബ്ലൂബെല്‍ ഒരു പൂവുമാണ്.
=നീല സ്വര്‍ണം ജലത്തെ വിശേഷിപ്പിക്കുന്ന പദമാണ്.
=നീല ഗ്രഹം നമ്മുടെ ഭൂമിയാണ്.
=ബ്ലൂമൂണ്‍ ഒരു മാസത്തിനുള്ളില്‍ തന്നെ ദൃശ്യമാകുന്ന രണ്ടാമത്തെ പൂര്‍ണ ചന്ദ്രനാണ്.
=ബ്ലൂ വിട്രിയോള്‍ രസ തന്ത്രത്തിലെ കോപ്പര്‍ സള്‍ഫേറ്റാണ്. മലയാളത്തില്‍ തുരിശ് എന്ന് പറയും.
=നീലക്കുറിഞ്ഞി പന്ത്രണ്ട് വര്‍ഷത്തില്‍ ഒരു വട്ടം പൂക്കുന്ന പുഷ്പമാണ്.
=ബ്ലൂബുക്ക് സ്റ്റാന്‍ഡേര്‍ഡ് എന്നാല്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയിലെ വിപുലീകരിച്ച സി ഡിയെപ്പറ്റിയുള്ള വിവരങ്ങള്‍ അടങ്ങിയ മാനകമാണ്.
=ബ്ലൂടൂത്ത് അഥവാ നീലപ്പല്ലുകള്‍ ഒരു ഷോര്‍ട്ട് റേഞ്ച് വയര്‍ലസ്സ് പ്രൊട്ടോക്കോളാണ്. 35 ഫീറ്റാണ് ഇതിന്റെ ദൂര പരിധി.
=ബ്ലൂ ലേസര്‍ ബ്ലൂറേ ഡിസ്‌കില്‍ ഉപയോഗപ്പെടുത്തിയിട്ടുള്ള സാങ്കേതിക വിദ്യയാണ്. ഗാലിയം നൈട്രൈഡ് ഉപയോഗപ്പെടുത്തിയിട്ടുള്ള ഈ ടെക്‌നോളജി മറ്റുള്ള ലേസര്‍ സാങ്കേതിക വിദ്യകളേക്കാള്‍ ഉയര്‍ന്ന പ്രവര്‍ത്തന ക്ഷമതയുള്ളതാണ്.
കറുപ്പ്
=ബ്ലാക്ക് ബോക്‌സ് വിമാനത്തിന്റെ സാങ്കേതികതയും യാത്രാറൂട്ടും തല്‍സമയം രേഖപ്പെടുത്തുന്ന റെക്കോഡറാണ്.
=ബ്ലാക് ഹോള്‍ പ്രകാശത്തിന് പോലും സഞ്ചരിക്കാന്‍ സാധിക്കാത്ത മേഖലയാണ്.
=ബ്ലാക് ആര്‍ട്ടും ബ്ലാക് മാജിക്കും ദുര്‍മന്ത്രവാദമാണ്.
=ബ്ലാക് ലിസ്റ്റ് കുറ്റവാളികളുടേയോ തടഞ്ഞു വെക്കപ്പെട്ടവരുടേയോ പട്ടികയാണ്.
=ബ്ലാക് മാര്‍ക്കറ്റ് കരിഞ്ചന്തയാണ്. ഇവിടെ വസ്തുക്കള്‍ക്ക് വില കൂടുതലായിരിക്കും.
=ബ്ലാക് മണി കള്ളപ്പണമാണ്. ഗവണ്‍മെന്റിന്റെ കണക്കുകളില്‍ പെടാത്ത പണമെന്നര്‍ഥം.
=ബ്ലാക് ലെഗ് എന്നാല്‍ കരിങ്കാലി പണി ചെയ്യുന്നയാളാണ്. കൂട്ടത്തില്‍ വിരുദ്ധ മനോഭാവം നടത്തുന്നയാളിനെ സൂചിപ്പിക്കുന്നു.
=ബ്ലാക് നോട്ടീസ് കുറ്റകൃത്യവുമായി ബന്ധപ്പെട്ട് ഇന്റര്‍പോള്‍ പുറത്തിറക്കുന്ന മുന്നറിയിപ്പാണിത്. റെഡ് നോട്ടീസ്, ബ്ലൂ നോട്ടീസ്, ഗ്രീന്‍ നോട്ടീസ്, യെല്ലോ നോട്ടീസ്, ഓറഞ്ച് നോട്ടീസ്, പര്‍പ്പിള്‍ നോട്ടീസ് എന്നിവയും ഇന്റര്‍പോള്‍ വിവിധ ഘട്ടങ്ങളില്‍ പുറത്തിറക്കാറുണ്ട്.
=ബ്ലാക് ഷര്‍ട്ട,് ഇറ്റാലിയന്‍ നാഷനല്‍ സെക്യൂരിറ്റി വളണ്ടിയേഴ്‌സാണ്.
=ബ്ലാക് ഫോറസ്റ്റ് പ്രശസ്തമായൊരു കേക്കാണ്. വൈറ്റ് ഫോറസ്റ്റും റെഡ് വെല്‍വെറ്റും ഇതു തന്നെ.
=ബ്ലാക് ഗോള്‍ഡ് പെട്രോളിയത്തേയും കുരുമുളകിനേയും വിശേഷിപ്പിക്കുന്ന പദമാണ്. ബ്ലാക് ഗോള്‍ഡ് എന്ന പേരില്‍ പ്രസിദ്ധമായൊരു വീഡിയോ ഗെയിം ഉണ്ട്. ബ്ലാക് ഗോള്‍ഡ് വിപണിയില്‍ ഡിമാന്റ് വര്‍ധിച്ച് കൊണ്ടിരിക്കുന്ന സങ്കരയിനം സ്വര്‍ണം കൂടിയാണ്.
പച്ച
=ഗ്രീന്‍ റൂം അണിയറയാണ്.
=ഗ്രീന്‍ കെമിസ്ട്രി എന്നാല്‍ പ്രകൃതി സംരക്ഷണം മുന്‍നിര്‍ത്തിയുള്ള രസതന്ത്ര ശാഖയാണ്.
=ഗ്രീന്‍ ഹൗസ് ചെടികള്‍ നട്ടുവളര്‍ത്താനുപയോഗിക്കുന്ന ചില്ല് കൂടാണ്.
=ഗ്രീന്‍ റെവല്യൂഷന്‍ ഹരിത വിപ്ലവത്തെ സൂചിപ്പിക്കുന്നു.
=ഗ്രീന്‍ ഹോണ്‍, എളുപ്പം വഞ്ചിക്കപ്പെടാനിടയുള്ളയാള്‍ എന്നര്‍ഥമുള്ള വാക്കാണ്.
=പച്ച കാട്ടുകോഴി ജാവ, ബാലി, ഇന്ത്യോനേഷ്യ എന്നിവിടങ്ങളില്‍ കാണപ്പെടുന്ന ജാവന്‍ കാട്ടു കോഴിയാണ്.
=പച്ച കുത്തല്‍ ചര്‍മത്തില്‍ മായാത്ത ചിത്രം വരയ്ക്കാന്‍ ഉപയോഗിക്കുന്ന രീതിയാണ്.
=പച്ചക്കുതിര, പുല്‍ച്ചാടിയുടെ മറ്റൊരു നാമമാണ്.
=പച്ചനാഗം ഏഷ്യയില്‍ കണ്ടു വരുന്ന ഒരിനം പാമ്പാണ്.
=ഗ്രീന്‍ പി.സി പവര്‍ ഉപയോഗം പരമാവധി കുറയ്ക്കുന്ന വിധത്തിലുള്ള കംപ്യൂട്ടര്‍ സിസ്റ്റമാണ്.
=ഗ്രീന്‍ സിഗ്നല്‍ മുന്നോട്ടു പോകാനുള്ള അടയാളമാണ്. റെഡ് സിഗ്നല്‍ അപായത്തേയും ചലനം നിര്‍ത്താനുള്ള സൂചകമായും ഉപയോഗപ്പെടുത്തുന്നു.
=പച്ച ഗ്രഹം യുറാനസാണ്.
ബ്രൗണ്‍
=ബ്രൗണ്‍ ഷുഗര്‍ ഒരിനം മയക്കുമരുന്നാണ്.
=ബ്രൗണ്‍ റിംഗ് ടെസ്റ്റ് നൈട്രേറ്റുകളുടെ സാന്നിധ്യം തിരിച്ചറിയാന്‍ രസതന്ത്രത്തില്‍ ഉപയോഗിക്കുന്ന പരീക്ഷണമാണ്.
=ബ്രൗണ്‍ യൂനിവേഴ്‌സിറ്റി പ്രസിദ്ധമായൊരു വിദ്യാഭ്യാസ കേന്ദ്രമാണ്.
=ബ്രൗണ്‍ ഷര്‍ട്ട്, ഹിറ്റ്‌ലറുടെ നാസി പടയാളികളെ വിശേഷിപ്പിക്കുന്ന പദമാണ്.
=ബ്രൗണ്‍ റവല്യൂഷന്‍ ലെതറുമായി ബന്ധപ്പെട്ടതും റെഡ്‌റവല്യൂഷന്‍ തക്കാളി മാംസം എന്നിവയുമായി ബന്ധപ്പെട്ടതുമായ വ്യാവസായിക വിപ്ലവമാണ്. യെല്ലോ റെവല്യൂഷന്‍ എണ്ണക്കുരുവുമായും ബ്ലാക് റവല്യൂഷന്‍ പെട്രോളുമായി ബന്ധപ്പെട്ടതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."