ഗ്രാമനന്മയുടെ സന്ദേശമുയര്‍ത്തി 'നാട്ടുപച്ച' പ്രദര്‍ശനം
കാഞ്ഞങ്ങാട്: ഗ്രാമത്തിന്റെ വിശുദ്ധിയും നന്മയും നിഷ്‌കളങ്കതയും വര്‍ണങ്ങളിലൂടെ കാന്‍വാസില്‍ ചാര്‍ത്തിയ 'നാട്ടുപച്ച' ചിത്ര പ്രദര്‍ശനം തുടങ്ങി. പുല്ലൂര്‍ ദര്‍പ്പണം കലാകേന്ദ്രത്തിലെ ചിത്രപ്രതിഭകളാണു പച്ചപ്പിന്റെ നന്മ ഓര്‍മിപ്പിക്കുന്ന ചിത്രങ്ങള്‍ പുതിയകോട്ടയിലെ ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍ പ്രദര്‍ശിപ്പിച്ചത്. പ്രകൃതി സംരക്ഷണത്തിന്റെ ആവശ്യകതയിലേക്ക് വിരല്‍ ചൂണ്ടുന്ന ചിത്രങ്ങളും വെള്ളമില്ലായ്മയുടെ ആകുലതകളും മനുഷ്യനും പ്രകൃതിയും കുട്ടികളുടെ കളികളും ചിത്രങ്ങള്‍ക്ക് വിഷയങ്ങളായി.
ജലച്ഛായത്തിലും അക്രലിക്കിലുമുള്ള 63 ചിത്രങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്.
ചിത്രകാരന്മാരായ വിനോദ് അമ്പലത്തറ, അനില്‍ തമ്പായി, ശ്യാമാശശി, രതീഷ് കക്കാട്, ഇ.വി അശോകന്‍, എഴുത്തുകാരായ സി.പി ശുഭ, ജയന്‍ മാങ്ങാട്, പ്രഭാകരന്‍ കാഞ്ഞങ്ങാട്, തായമ്പക വിദ്വാന്‍ മഡിയന്‍ രാധകൃഷ്ണമാരാര്‍ എന്നിവര്‍ ചേര്‍ന്നു പ്രദര്‍ശനത്തിന്റെ തിരിതെളിയിച്ചു.
അഞ്ചു ദിവസം നീണ്ടുനില്‍ക്കുന്ന പ്രദര്‍ശനം ശനിയാഴ്ച സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."