പ്ലാന്റേഷന് കോര്പറേഷന് ഭൂമി മറ്റാവശ്യങ്ങള്‍ക്ക് കൈമാറരുത്: സി.ഐ.ടി.യു
കാസര്‍കോട്: ജില്ലയിലെ പ്ലാന്റേഷന് കോര്‍പറേഷന്റെ കൈവശമുള്ള ഭൂമി വിവിധ ആവശ്യങ്ങള്‍ക്കു നല്‍കുന്നത് നിര്‍ത്തണമെന്ന് സി.ഐ.ടി.യു ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു. ഭൂമി കൈമാറ്റം ചെയ്തതിനെ തുടര്‍ന്നു തോട്ടങ്ങള്‍ ചെറുതായി വരികയാണ്. മികച്ച തോട്ടണ്ടി ഉല്പാദിപ്പിച്ചു കശുവണ്ടി വികസന കോര്‍പറേഷനു നല്കുന്ന സംവിധാനം ഈ വര്‍ഷമാണ് ആരംഭിച്ചത്. പ്ലാന്റേഷന് കോര്‍പറേഷന്റെ കൈവശമുള്ള ഭൂമിയില്‍ കശുമാവ് തോട്ടം വച്ചുപിടിപ്പിച്ച് ഉല്പാദനം വര്‍ധിപ്പിക്കാനുള്ള ബൃഹത് പദ്ധതിക്കാണ് സംസ്ഥാന സര്‍ക്കാര്‍ രൂപം നല്‍കിയിരിക്കുന്നത്. ഈ ഘട്ടത്തിലാണു വീണ്ടും കോര്പറേഷന് വക ഭൂമി വിവിധ ആവശ്യങ്ങള്‍ക്കായി കൈമാറാന്‍ നീക്കം നടക്കുന്നത്. ചീമേനി എസ്റ്റേറ്റില്‍ സോളാറിനു വേണ്ടി നൂറേക്കറും പെരിയ ഡിവിഷനില്‍ പത്തേക്കര്‍ ഭൂമി തുറന്ന ജയിലിനുമാണ് നല്കാന് നീക്കം. ജില്ലയില്‍ തരിശായി സര്‍ക്കാര്‍ ഭൂമി മറ്റു ഭാഗങ്ങളിലുണ്ടെന്നിരിക്കെ പ്ലാന്റേഷന് വക ഭൂമി മറ്റാവശ്യങ്ങള്‍ക്ക് ഏറ്റെടുക്കുന്ന തീരുമാനം ദുരൂഹമാണ്. ഇതില്‍നിന്ന് അധികാരികള്‍ ഉടന്‍ പിന്മാറണം.
തൊഴിലും കൂലിയും സംരക്ഷിക്കാനുള്ള പോരാട്ടം ശക്തിപ്പെടുത്താന്‍ തോട്ടം തൊഴിലാളികള്‍ ഉള്‍പ്പെടെ സജ്ജരാകണമെന്ന് സി.ഐ.ടി.യു ജില്ലാകമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു. പ്രസിഡന്റ് കെ. ബാലകൃഷ്ണന് അധ്യക്ഷനായി. പി. രാഘവന്, ടി.കെ രാജന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."