HOME
DETAILS

ഹോങ്കോങ്ങിലെ ജനാധിപത്യ നേതാവ് ജയില്‍ മോചിതനായി

  
backup
June 17 2019 | 17:06 PM

%e0%b4%b9%e0%b5%8b%e0%b4%99%e0%b5%8d%e0%b4%95%e0%b5%8b%e0%b4%99%e0%b5%8d%e0%b4%99%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%9c%e0%b4%a8%e0%b4%be%e0%b4%a7%e0%b4%bf%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%af-%e0%b4%a8


ഹോങ്കോങ്: കുറ്റവാളികളെ കൈമാറുന്ന ബില്ലിനെതിരേ ഹോങ്കോങ്ങില്‍ പ്രതിഷേധം തുടരുന്നതിനിടെ ജനാധിപത്യ നേതാവ് ജോഷ്വാ വോങ് ജയില്‍ മോചിതനായി. രണ്ട് മാസത്തെ ജയില്‍ വാസത്തിന് ശേഷമാണ് ഇദ്ദേഹം ജയില്‍ മോചിതനാകുന്നത്. 2014ല്‍ നടന്ന ജനാധിപത്യ മുന്നേറ്റമായ കുട വിപ്ലവത്തിന് നേതൃത്വം നല്‍കിയതിനാലാണ് 22 കാരനായ ജോഷ്വാ വാങ് അറസ്റ്റിലായത്. 79 ദിവസത്തോളം നീണ്ടുനിന്ന കുട വിപ്ലവത്തിന് നേതൃത്വം നല്‍കിയത് ഇദ്ദേഹം ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥി, ആക്ടിവിസ്റ്റുകളായിരുന്നു.


അതിനിടെ കുറ്റവാളികളെ ചൈനക്ക് കൈമാറുന്ന ബില്ലിനെതിരേ രാജ്യത്ത് നടക്കുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കുമെന്ന് ജോഷ്വാ വാങ് പറഞ്ഞു. ജയില്‍ മോചിതനായതിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചീഫ് എകിസ്‌ക്യൂട്ടീവ് കാരി ലാമിന്റെ രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ട സമയമാണിത്. ഹോങ്കോങ്ങിലെ ജനങ്ങള്‍ക്കുനേരെ തോക്ക് തിരിക്കാന്‍ അനുമതി നല്‍കിയത് അവരാണ്. രാജ്യത്തിന്റെ നേതാവായി കാരി ലാമിനെ അംഗീകരിക്കുകയെന്നുള്ളത് പ്രയാസമാണ്. ഹോങ്കോങ് പോലെയുള്ള ആഗോള സാമ്പത്തിക കേന്ദ്രങ്ങളില്‍ അവര്‍ ടിയാന്മര്‍ സ്‌ക്വയര്‍ മോഡല്‍ അടിച്ചമര്‍ത്തല്‍ അനുകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.


കുറ്റവാളികളെ കൈമാറുന്ന ബില്‍ താല്‍ക്കാലികമായി റദ്ദാക്കി കാരി ലാം രാജ്യത്തോട് മാപ്പ് പറഞ്ഞെങ്കിലും ഹോങ്കോങ്ങില്‍ പ്രതിഷേധം തുടരുകയാണ്. ബില്‍ പൂര്‍ണമായി റദ്ദാക്കണം, കാരി ലാം രാജിവയ്ക്കണം തുടങ്ങിയ ആവശ്യങ്ങളാണ് പ്രതിഷേധക്കാര്‍ ഉന്നയിക്കുന്നത്. സര്‍ക്കാര്‍ ആസ്ഥാനത്തേക്കുള്ള റോഡുകള്‍ ഇന്നലെ പ്രതിഷേധക്കാര്‍ അടച്ചു. വിദ്യാര്‍ഥികള്‍, തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു. ഞായറാഴ്ച നടന്ന പ്രതിഷേധത്തില്‍ 20 ലക്ഷത്തോളം പേരാണ് പങ്കെടുത്തത്. ഹോങ്കോങ്ങില്‍ ഏറ്റവും കൂടുതല്‍ പേര്‍ പങ്കെടുത്ത റാലിയായിട്ടാണ് ഇതിനെ കരുതുന്നത്. എന്നാല്‍ ഹോങ്കോങ്ങിലെ പ്രതിഷേധം സംബന്ധിച്ചുള്ള ആശങ്കകള്‍ ചൈനീസ് പ്രസിഡന്റ് ജിന്‍പിങ്ങിന് മുന്നില്‍ യു.എസ് അവതരിപ്പിക്കും. ജപ്പാനില്‍ നടക്കുന്ന ജി20 ഉച്ചകോടിയില്‍ പ്രസിഡന്റ് ട്രംപ് വിഷയം അവതരിപ്പിക്കുമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ അറിയിച്ചു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'കമ്മ്യൂണിസ്റ്റ് ശക്തികളില്‍ നിന്നും ദക്ഷിണ കൊറിയയെ സംരക്ഷിക്കാൻ അടിയന്തിര പട്ടാളഭരണം ഏര്‍പ്പെടുത്തി പ്രസിഡന്റ് യൂൻ സുക് യോള്‍

International
  •  10 days ago
No Image

കറന്റ് അഫയേഴ്സ്-03-12-2024

PSC/UPSC
  •  10 days ago
No Image

മൂന്നാറിൽ അംഗന്‍വാടിയുടെ ജനല്‍ ചില്ലുകള്‍ തകര്‍ത്ത് സാമൂഹിക വിരുദ്ധര്‍; സംഭവം നടന്നത് അവധി ദിവസം

Kerala
  •  10 days ago
No Image

ആരോഗ്യ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ നിയമനം; ഗവര്‍ണറുടെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിച്ച് സച്ചിന്‍ദേവ് എംഎല്‍എ

Kerala
  •  10 days ago
No Image

ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിക്ക് ബ്രിട്ടണിൽ ഊഷ്‌മള വരവേൽപ്പ്

qatar
  •  10 days ago
No Image

മലപ്പുറം നഗരസഭാ പരിധിയിലെ ഹോട്ടലുകളിൽ ഭക്ഷ്യസുരക്ഷ വകുപ്പിന്‍റെ മിന്നൽ പരിശോധന; രണ്ട് സ്ഥാപനങ്ങൾ അടച്ചു പൂട്ടി

Kerala
  •  10 days ago
No Image

യുനെസ്കോയുടെ വെഴ്‌സായ് പുരസ്കാരം ഒമാനിലെ അക്രോസ് ഏജസ് മ്യൂസിയത്തിന്

oman
  •  10 days ago
No Image

കൊല്ലത്ത് ക്രൂര കൊലപാതകം; കാറിൽ പോയ യുവതിയെയും യുവാവിനെയും പെട്രോളൊഴിച്ച് തീകൊളുത്തി, ഒരാൾ കൊല്ലപ്പെട്ടു

Kerala
  •  10 days ago
No Image

ബാബ് അൽ ബഹ്റൈനിൽ സഞ്ചാരികളെ സ്വാഗതം ചെയ്യാൻ ഒട്ടക സേന; മനാമയിൽ നിന്നുള്ള കൗതുക കാഴ്ച

bahrain
  •  10 days ago
No Image

ഡല്‍ഹി ജുമാ മസ്ജിദിന്‍മേലും അവകാശവാദം; പിന്നില്‍ അജ്മീര്‍ ദര്‍ഗാ കേസിലെ ഹരജിക്കാരായ ഹിന്ദുത്വ സംഘടന

National
  •  10 days ago