യാത്രക്കാരെ വലച്ച് ട്രാഫിക് സൈന്‍ ബോര്‍ഡുകള്‍
നീലേശ്വരം: പഴയതും അവ്യക്തവുമായ ട്രാഫിക് സൈന്‍ ബോര്‍ഡുകള്‍ യാത്രക്കാരെ വലയ്ക്കുന്നു. ജില്ലയിലെ മൂന്നു നഗരസഭകളിലേയും സ്ഥിതി ഇതാണ്. ഇതുമൂലം ട്രാഫിക് ജോലിയിലുള്ള പൊലിസുകാരും ദുരിതമനുഭവിക്കുകയാണ്. വാഹന ഉടമകള്‍ക്കാകട്ടെ പലപ്പോഴും പിഴ അടക്കേണ്ടതായും വരുന്നു. ആവശ്യത്തിനു ട്രാഫിക് സൈന്‍ ബോര്‍ഡുകള്‍ ഇല്ലാത്തതും ട്രാഫിക് നിര്‍ദേശങ്ങള്‍ വേണ്ടിടങ്ങളില്‍ കൃത്യമായി രേഖപ്പെടുത്താത്തതും ട്രാഫിക് ജോലി ശ്രമകരമാക്കുന്നതായാണു പൊലിസിന്റെ പരാതി.
അതതു നഗരസഭകളും പൊലിസും ആര്‍.ടി.ഒയും അടങ്ങുന്ന സമിതിയാണ് നഗരങ്ങളില്‍ സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കേണ്ട സ്ഥലങ്ങള്‍ നിശ്ചയിക്കുന്നതും വയ്ക്കുന്നതും. ഒടുവില്‍ രൂപീകരിച്ച നീലേശ്വരം നഗരസഭയില്‍ രണ്ടു തവണ ട്രാഫിക് അഡൈ്വസറി കമ്മിറ്റി വിളിച്ചു ചേര്‍ത്തതല്ലാതെ തുടര്‍പ്രവര്‍ത്തനമുണ്ടായില്ല.
രണ്ടു യോഗങ്ങളിലും നഗരത്തില്‍ പാര്‍ക്കിങ് സ്ഥലങ്ങള്‍ രേഖപ്പെടുത്താനും സിഗ്നലുകള്‍ സ്ഥാപിക്കാനും തീരുമാനിച്ചിരുന്നു. ജാല്‍സൂര്‍ പോയിന്റ് എന്നറിയപ്പെടുന്ന ട്രാഫിക് സര്‍ക്കിളില്‍ നിന്നു ട്രാഫിക് പൊലിസ് നിന്നു സിഗ്നല്‍ കാണിക്കുന്ന സംവിധാനം ജില്ലാ ആസ്ഥാനമായ കാസര്‍കോട് തളങ്കര ജങ്ഷനില്‍ മാത്രമാണുള്ളത്. ഇതര ജില്ലകളില്‍ ടൈമര്‍ ഘടിപ്പിച്ച ഓട്ടോമാറ്റിക് സിഗ്നലുകള്‍ നിലവില്‍ വന്നപ്പോഴാണ് ജില്ലയില്‍ ഈ സ്ഥിതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."