ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായി: റെയില്‍വേ നടപ്പാലം നീട്ടല്‍ പ്രവൃത്തി ഉടന്‍ ആരംഭിക്കും
ചെറുവത്തൂര്‍: റെയില്‍വേ നടപ്പാലം നീട്ടിപണിയുന്നതിനുള്ള ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായി. റെയില്‍വേ സ്റ്റേഷനില്‍ നിലവിലുള്ള നടപ്പാലം കിഴക്കു ഭാഗത്തക്ക് നീട്ടിപ്പണിയുന്ന പദ്ധതിയുടെ ടെണ്ടര്‍ നടപടികളാണു പൂര്‍ത്തിയായിരിക്കുന്നത്. ഈ മാസം അവസാനത്തോടെ തറക്കല്ലിടല്‍ നടത്താനാണ് ആലോചന.
കയ്യൂര്‍, ചീമേനി, പിലിക്കോട്, കരിവെള്ളൂര്‍, പെരളം, കാങ്കോല്‍, ആലപ്പടമ്പ് തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നുള്ള നിരവധി യാത്രക്കാര്‍ ചെറുവത്തൂര്‍ റെയില്‍വേ സ്റ്റേഷനെയാണ് ആശ്രയിക്കുന്നത്. ബസ് സ്റ്റാന്‍ഡില്‍ നിന്നു റെയില്‍വേ സ്റ്റേഷന്റെ കിഴക്കുഭാഗത്ത് കൂടിയുള്ള റോഡിലൂടെയാണ് സ്റ്റേഷനില്‍ എത്തുന്നത്. റോഡിലൂടെ കയറിച്ചെന്നാല്‍ എത്തുന്നതു മൂന്നാമത്തെ ട്രാക്കിലേക്കാണ്. ഇവിടെ നിന്നു ട്രാക്ക് മുറിച്ചു കടന്നു വേണം രണ്ടാമത്തെ പ്ലാറ്റ് ഫോമിലെത്താന്‍. ഇവിടെ നിന്നു മാത്രമാണ് നടപ്പാലമുള്ളതും. ഇത് യാത്രക്കാരെ ഏറെ ബുദ്ധിമുട്ടിലാക്കിയിരുന്നു. ഇതിനു പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ പി. കരുണാകരന് എം.പിയുടെ ഇടപെടലിന്റെ ഭാഗമായാണു കിഴക്കു ഭാഗത്തേക്കു നടപ്പാലം പണിയാന്‍ അനുമതി ലഭിച്ചത്.
പഞ്ചായത്ത് സെന്റേജ് ചാര്‍ജ് അടക്കുകയും പാലം നിര്‍മാണത്തിനാവശ്യമായ തുക എം.പി, എം.എല്‍.എ എന്നിവരുടെ ഫണ്ടില്‍ നിന്ന് അനുവദിക്കുകയും ചെയ്തതോടെ പാലം നിര്‍മാണത്തിന്റെ സാങ്കേതിക തടസങ്ങളെല്ലാം നീങ്ങുകയും ടെണ്ടര്‍ നടപടി പൂര്‍ത്തിയാക്കുകയും ചെയ്തിരിക്കുകയാണ്.
പാലം നീട്ടുന്നതോടെ കിഴക്കുഭാഗത്ത് നിന്നു യാത്രക്കാര്‍ക്ക് സുഗമമായി പ്ലാറ്റ്ഫോമിലും ടിക്കറ്റ് കൗണ്ടറിലും എത്താന്‍ സാധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."