ഒന്‍പതുകാരിക്ക് പീഡനം: 66കാരന് മൂന്നു വര്‍ഷം കഠിന തടവ്
തൃശൂര്‍: ഒന്‍പതുവയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ 66കാരന് മൂന്നു വര്‍ഷം കഠിന തടവും പിഴയും ശിക്ഷ.വരന്തരപ്പിള്ളി കുന്നത്തുംപാടം സ്വദേശി കല്ലേലി വറീത്(66) എന്ന വര്‍ഗീസിനെ ആണ് തൃശൂര്‍ ഒന്നാം അഡിഷനല്‍ സെഷന്‍സ് ജഡ്ജ് കെ.ആര്. മധുകുമാര്‍ ശിക്ഷിച്ചത്. 3,000 രൂപ പിഴയടച്ചില്ലെങ്കില്‍ ഒരു മാസം അധികതടവ് അനുഭവിക്കണം. 2016 ലാണ് കേസിനാസ്പദമായ സംഭവം. സ്കൂള്‍ അവധിക്കാലത്ത് കുട്ടി തനിച്ചായ സമയം നോക്കി വീട്ടിലെത്തിയ പ്രതി ഉപദ്രവിക്കുകയായിരുന്നു. സംഭവത്തെത്തുടര്‍ന്ന് ഭയന്ന കുട്ടി വിവരം രക്ഷിതാക്കളെ അറിയിച്ചിരുന്നില്ല. പിന്നീട് സ്കൂളില്‍ ഐ.സി.ഡി.എസിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ കൗണ്‍സിലിങ് വേളയിലാണ് രണ്ടുതവണ പ്രതി ഉപദ്രവിച്ച വിവരം കുട്ടി കൗണ്‍സിലറെ അറിയിച്ചത്. സമാനമായ മറ്റൊരു കേസിലും ഇയാള്‍ പ്രതിയാണ്.
പീച്ചി പൊലിസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയത്. പ്രോസിക്യൂഷന് വേണ്ടി പോക്സോ സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ലിജി മധു ഹാജരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."