ദലിത് പെണ്‍കുട്ടിക്ക് അയിത്തം കല്‍പിച്ച സ്‌കൂളില്‍ പ്രവേശനോത്സവം
മലയിന്‍കീഴ്: വര്‍ഷങ്ങള്‍ക്ക് മുന്‍പ് ദലിത് പെണ്‍കുട്ടിക്ക് അയിത്തം കല്‍പ്പിച്ച വിദ്യാലയത്തില്‍ ഈ വര്‍ഷത്തെ സംസ്ഥാന പ്രവേശനോത്സവം. തലസ്ഥാന ജില്ലയിലെ ഊരൂട്ടമ്പലം യു.പി സ്‌കൂളിലാണ് പ്രവേശനോത്സവത്തിന് തുടക്കമാവുക. തിരുവിതാംകൂറിലെയും പിന്നീട് കേരളത്തിലെയും വിദ്യാഭ്യാസ-സാമൂഹിക മാറ്റങ്ങള്‍ക്ക് ആക്കംകൂട്ടിയത് ദലിത് പെണ്‍കുട്ടിയായ പഞ്ചമിക്ക് ഊരൂട്ടമ്പലം സ്‌കൂളില്‍ ഏര്‍പ്പെടുത്തിയ വിലക്കായിരുന്നു.
1907ല്‍ കുടിപ്പള്ളിക്കൂടമായി സ്ഥാപിതമായതാണ് ഇന്നത്തെ ഊരൂട്ടമ്പലം യു.പി സ്‌കൂള്‍. 1907ലും തുടര്‍ന്ന് 1910ലും തിരുവിതാംകൂര്‍ രാജാവ് ശ്രീമൂലം തിരുനാള്‍ അധഃസ്ഥിത വിഭാഗങ്ങള്‍ക്ക് സ്‌കൂള്‍ പ്രവേശനത്തിനുവേണ്ടി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഈ ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് അധഃസ്ഥിതരുടെ പടവാളും നേതാവുമായിരുന്ന അയ്യങ്കാളി പൂജാരി അയ്യര്‍ എന്ന പിന്നോക്കക്കാരന്റെ മകളായ പഞ്ചമിയുടെ പ്രവേശനത്തിന് 1910 ല്‍ എത്തിയത്. ഊരൂട്ടമ്പലത്തെ ജന്മിയായ കൊച്ചപ്പി പിള്ളയുടെ നേതൃത്വത്തില്‍ അയ്യങ്കാളിയെയും കൂട്ടരെയും വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. കൊച്ചപ്പി പിള്ളയും സംഘവും ജാതി സ്പര്‍ധയാല്‍ സ്‌കൂള്‍ തീയിട്ടു നശിപ്പിക്കുകയും കുറ്റം അയ്യങ്കാളിയുടെ ചുമലില്‍ ചാര്‍ത്തുകയും ചെയ്തതും ചരിത്രം ഓര്‍ക്കുന്നവര്‍ മറക്കില്ല.
1913 ജൂണില്‍ അയ്യങ്കാളിയുടെ ആഹ്വാന പ്രകാരം പ്രതിഷേധ സൂചകമായി കര്‍ഷകത്തൊഴിലാളികള്‍ പണിമുടക്കി. ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റായ കണ്ടല സി.കെ നാഗര്‍പിള്ള ആയിരുന്നു പ്രശ്‌ന പരിഹാരത്തിനുള്ള മധ്യസ്ഥന്‍. ഇദ്ദേഹം ഇരുകൂട്ടരുമായി സംസാരിച്ചു സമരക്കാരുടെ ആവശ്യങ്ങള്‍ ന്യായമാണെന്ന് തീര്‍പ്പാക്കി. അങ്ങനെ ചരിത്രത്തിന്റെ ഭാഗമായി മാറിയ സ്‌കൂള്‍ എല്‍.പിയായും യു.പിയായും മാറി.
വിദ്യാഭ്യാസത്തിന്റെ ഇരയായ പഞ്ചമിക്കായി സ്‌കൂളിലെ സ്മാര്‍ട്ട് ക്ലാസ് മുറി കെട്ടിടത്തിന് പഞ്ചമിയുടെ പേര് നല്‍കി ആദരിച്ചു. സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുമ്പോള്‍ ഈ ചരിത്രം ഏവരും വീണ്ടും ഓര്‍ക്കുമെന്ന് തീര്‍ച്ച. ഉദ്ഘാടനം കെങ്കേമമാക്കാനുള്ള ഒരുക്കത്തിലാണ് നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."