കണ്‍മുന്നില്‍ സൂത്രധാരന്‍; 'കണ്ണടച്ച്' പൊലിസ്
തലശേരി: വടകര ലോകസ്ഭാ മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച സി.ഒ.ടി നസീറിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ഒളിവിലുള്ള സൂത്രധാരന്‍ പൊട്ട്യന്‍ സന്തോഷ് എന്ന വി.പി സന്തോഷ് കണ്‍മുന്നിലെത്തിയിട്ടും അറസ്റ്റുചെയ്യാതെ പൊലിസ്. ബി.ജെ.പി തലശേരി മണ്ഡലം പ്രസിഡന്റ് എം.പി സുമേഷിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ഇന്നലെ ഉച്ചയ്ക്കാണു സന്തോഷ് കോടതിയില്‍ എത്തിയത്. ഈസമയം നസീര്‍ വധശ്രമക്കേസ് അന്വേഷിക്കുന്ന എസ്.ഐ ഉള്‍പ്പെടെയുള്ളവര്‍ കോടതി പരിസരത്ത് ഉണ്ടായിരുന്നു.
സുമേഷ് വധശ്രമ കേസില്‍ കുറ്റക്കാരനായ സന്തോഷിനെ 10 വര്‍ഷം തടവിനും 30,000 രൂപ പിഴ അടക്കാനും കോടതി ശിക്ഷിച്ചു. ഇന്നലെയാണു തലശേരി പ്രിന്‍സിപ്പല്‍ സബ് കോടതി ശിക്ഷ വിധിച്ചത്. നസീറിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ മുഖ്യ സൂത്രധാരന്‍ സന്തോഷാണെന്നു പൊലിസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കര്‍ണാടകയിലെ കുടകില്‍ ഒളിവില്‍ കഴിയുകയാണെന്ന വിവരത്തെ തുടര്‍ന്ന് അവിടത്തേക്കും അന്വേഷണം വ്യാപിപ്പിച്ചതായി പൊലിസ് അറിയിച്ചിരുന്നു.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."