'റിപ്പബ്ലിക്കിനെ വീണ്ടെടുക്കാന്‍ ഇത്തരമൊരു മാറ്റമാണ് ഇന്ത്യയും ആഗ്രഹിക്കുന്നത്'- ബൈഡന്റെ വിജയത്തില്‍ പ്രശാന്ത് ഭൂഷണ്‍
ന്യൂഡല്‍ഹി: അമേരിക്കയില്‍ ഉണ്ടായതു പോലൊരു മാറ്റം ഇന്ത്യയും ആഗ്രഹിക്കുന്നുണ്ടെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ വീണ്ടെടുപ്പിന് അതാവശ്യമാണെന്നും ബൈഡന്‍ ട്വിറ്ററില്‍ കുറിച്ചു.
അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് ജോ ബൈഡനും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് കമലാ ഹാരിസും തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയാണ് പ്രശാന്ത് ഭൂഷന്റെ പ്രതികരണം.
സമാധാനം, ജനാധിപത്യം, ശാസ്ത്രം, സത്യം എന്നിവയോടു കൂടിയ യു.എസ് റിപ്പബ്ലിക്കിനെ വീണ്ടെടുക്കാന്‍ അമേരിക്കയിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നു എന്നതാണ് ബൈഡന്റെയും കമലാഹാരിസിന്റെയും വിജയം വ്യക്തമാക്കുന്നത്. ഇന്ത്യയുടെ നഷ്ടപ്പെട്ടുപോയ സ്വാതന്ത്ര്യം തിരിച്ചുപിടിക്കാന്‍ അമേരിക്കയില്‍ സംഭവിച്ചതുപോലൊരു മാറ്റം ഇന്ത്യയ്ക്കും ആവശ്യമാണ്- അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
മോദി ഭരണം അവസാനിക്കാന്‍ പോകുന്നതിന്റെ സൂചനയാണ് ബീഹാര്‍ തെരഞ്ഞെടുപ്പിന്റെ എക്‌സിറ്റ് പോളുകളെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മാറ്റത്തിലേക്കുള്ള ഒരു തുടക്കം ആകട്ടേ ഇതെന്നും പ്രശാന്ത് ഭൂഷണ്‍ കൂട്ടിച്ചേര്‍ത്തു.
ബീഹാറില്‍ മഹാസഖ്യം അധികാരത്തിലേറുമെന്ന് കഴിഞ്ഞ ദിവസം പുറത്തുവന്ന എക്‌സിറ്റ് പോള്‍ പ്രവചിച്ചിരുന്നു.
ടൈംസ് നൗ-സീ വോട്ടര്‍ എക്‌സിറ്റ് പോള്‍ പ്രകാരം മഹാസഖ്യത്തിന് 120 സീറ്റ് ലഭിക്കുമെന്നാണ് പ്രവചനം.
എന്‍.ഡി.എയ്ക്ക് 116 ഉം എല്‍.ജെ.പിയ്ക്കും ഒന്നും സീറ്റാണ് എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നത്. മറ്റുള്ളവര്‍ക്ക് ആറ് സീറ്റ് ലഭിക്കുമെന്നും എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നു.
റിപ്പബ്ലിക് ടി.വി- ജന്‍ കി ബാത്ത് സര്‍വ്വേയിലും മഹാസഖ്യത്തിനാണ് മുന്നേറ്റം. മഹാസഖ്യം 118 മുതല്‍ 139 വരെ സീറ്റും എന്‍.ഡി.എയ്ക്ക് 91 മുതല്‍ 117 സീറ്റുമാണ് പ്രവചിക്കുന്നത്.
എല്‍.ജെ.പിയ്ക്ക് 5-8 സീറ്റും റിപ്പബ്ലിക് ടി.വി- ജന്‍ കി ബാത് പ്രവചിക്കുന്നു.
എ.ബി.പി എക്‌സിറ്റ് പോളും മഹാസഖ്യത്തിനാണ് സാധ്യത കല്‍പ്പിക്കുന്നത്. എന്‍.ഡി.എയ്ക്ക് 104-128 ഉം മഹാസഖ്യത്തിന് 108-131 ഉം സീറ്റാണ് പ്രവചനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."