ഇന്ത്യന്‍ ഹാജിമാര്‍ മുഴുവന്‍ മക്കയോട് വിടപറഞ്ഞു; മലയാളി ഹാജിമാരുടെ മടക്കയാത്ര പുരോഗമിക്കുന്നു
മക്ക: ഹജ്ജിനെത്തിയ ഇന്ത്യന്‍ ഹാജിമാര്‍ മുഴുവന്‍ മക്കയില്‍ നിന്നും വിടപറഞ്ഞു. ഹജ്ജിനു മുന്‍പേ ആദ്യ ഘട്ടത്തില്‍ മദീനയില്‍ വന്നിറങ്ങിയ ഹാജിമാര്‍ മക്കയില്‍ നിന്നും നാട്ടിലേക്കും രണ്ടാം ഘട്ടത്തില്‍ മക്കയില്‍ എത്തിയ ഹാജിമാര്‍ മദീന സന്ദര്‍ശനത്തിനായും മക്കയില്‍ നിന്നുള്ള യാത്ര യാണ് പൂര്‍ത്തിയായത്. ഇതോടെ ഈ വര്‍ഷത്തെ ഇന്ത്യന്‍ ഹാജിമാര്‍ പൂര്‍ണ്ണമായും മക്കയില്‍ നിന്നും ഒഴിവായി. ബാക്കിയുള്ള മദീനയിലുള്ള ഹാജിമാര്‍ മദീന സന്ദര്‍ശനവും കഴിഞ്ഞു തങ്ങളുടെ മടക്ക യാത്രാ സമയത്തിനനുസരിച്ച് നാട്ടിലേക്ക്ക്കുള്ള യാത്രയിലാണ്.
മദീനയില്‍ ഇന്ത്യന്‍ ഹാജിമാരുടെ മടക്ക യാത്ര പുരോഗമിക്കുകയാണ്. ജിദ്ദ മദീന വിമാനത്താവളങ്ങള്‍ വഴി ഇതിനകം 340 വിമാന സര്‍വീസുകളാണ് പൂര്‍ത്തിയായത്. ഇരു വിമാനടത്താവളങ്ങളും വഴി ഒരു ലക്ഷത്തിനടുത്ത് ഹാജിമാര്‍ ഇന്ത്യയിലേക്ക് മടങ്ങിക്കഴിഞ്ഞു. അറുപത്തിനായിരത്തിലധികം ഹാജിമാരാണ് മക്കയില്‍ നിന്നും മദീനയിലേക്ക് ഇതിനകം യാത്ര തിരിച്ചത്. നിലവില്‍ നാല്പത്തിനായിരത്തോളം ഇന്ത്യന്‍ ഹാജിമാര്‍ മദീനയിലുന്നത്.
അഹമ്മദാബാദ്, ചെന്നൈ, കൊച്ചി, ഹൈദരാബാദ്, ജയ്പൂര്‍, മുംബൈ, നാഗ്പൂര്‍ എന്നിവിടങ്ങളിലെ ഹാജിമാരുടെ മടക്കയാത്രയാണ് പുരോഗമിക്കുന്നത്. മലയാളി ഹാജിമാരില്‍ നാലായിരത്തോളം പേര് ഇതിനകം തന്നെ മദീനയില്‍ നിന്നും നാട്ടിലേക്ക് യാത്രയായിട്ടുണ്ട്. ബാക്കിയുള്ളവര്‍ വരും ദിവസങ്ങളില്‍ നാട്ടിലേക്ക് മടങ്ങും. മദീനയില്‍ നിന്നും ഇന്ത്യയിലേക്കുള്ള അവസാന വിമാനം 25 നാണു. ഇരുപത്താറിന് ശേഷം രാജ്യത്ത് തങ്ങുന്ന ഹാജിമാര്‍ അനധികൃതരായി കണക്കാക്കി നടപടികള്‍ എടുക്കും. ഇന്ത്യന്‍ ഹാജിമാരില്‍ 166 പേര് ഇതിനകം പുണ്യ ഭൂമിയില്‍ വെച്ച് മരണപ്പെട്ടു. ഇതില്‍ 135 ഹാജിമാര്‍ ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റി മുഖേനയെത്തിയവരാണ്. ഇതില്‍ മരണപ്പെട്ട മലയാളി ഹാജിമാരുടെ എണ്ണം 23 ആണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."