HOME
DETAILS

സംസ്ഥാനത്ത് കുറ്റകൃത്യങ്ങള്‍ കുറയുന്നെന്ന് കണക്കുകള്‍

  
backup
June 17 2019 | 18:06 PM

%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%95%e0%b5%81%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%95%e0%b5%83%e0%b4%a4%e0%b5%8d%e0%b4%af%e0%b4%99

 



കല്‍പ്പറ്റ: സംസ്ഥാനത്ത് കുറ്റകൃത്യങ്ങള്‍ കുറയുന്നെന്ന് കണക്കുകള്‍. കേരള പൊലിസിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലാണ് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കേസുകളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്.


പൊലിസിനെ പല കാര്യങ്ങളിലും സമൂഹം കുറ്റപ്പെടുത്തുമ്പോഴാണ് അവരുടെ നിതാന്ത ജാഗ്രത കൊണ്ട് സംസ്ഥാനത്തെ കുറ്റകൃത്യങ്ങളുടെ പേരിലെടുത്ത കേസുകളുടെ എണ്ണത്തില്‍ 2017നെ അപേക്ഷിച്ച് 2018ല്‍ ഒന്നര ലക്ഷത്തോളം കേസുകളുടെ കുറവ് വരുത്താന്‍ സാധിച്ചത്. 2008 മുതല്‍ 2019 ഏപ്രില്‍ വരെയുള്ള കണക്കാണ് വെബ്‌സൈറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഇതുപ്രകാരം 2016ലാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. ഏഴ് ലക്ഷത്തിന് മുകളിലാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പൊലിസ് സ്‌റ്റേഷനുകളില്‍ 2016ല്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസുകളുടെ എണ്ണം. 2,60,097 ക്രിമിനല്‍(ഐ.പി.സി) കേസുകളും 4,47,773 എസ്.എല്‍.എല്‍(സെഷന്‍ ആന്‍ഡ് ലോക്കല്‍ ലോസ്) കേസുകളുമടക്കം 7,07,870 കേസുകളാണ് 2016ല്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. തൊട്ടടുത്ത വര്‍ഷം ഇത് ആറര ലക്ഷമായി ചുരുങ്ങി. 2017ല്‍ 2,35,486 ക്രിമിനല്‍ കേസുകളും 4,17,654 എസ്.എല്‍.എല്‍ കേസുകളുമടക്കം 6,53,500 കേസുകളാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. ഇത് 2018ല്‍ അഞ്ച് ലക്ഷത്തിലേക്ക് ചുരുങ്ങിയെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2018ല്‍ 1,87,381 ക്രിമിനല്‍ കേസുകളും 3,24,447 എസ്.എല്‍.എല്‍ കേസുകളുമടക്കം 5,11,828 കേസുകളാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്.


2016നെ അപേക്ഷിച്ച് രണ്ട് ലക്ഷത്തിനടുത്തും 2017നെ അപേക്ഷിച്ച് ഒന്നര ലക്ഷത്തിനടുത്തും കേസുകളുടെ കുറവാണ് 2018ല്‍ ഉണ്ടായത്. ജനമൈത്രി, ട്രാഫിക് പൊലിസ് വിഭാഗങ്ങളുടെ ഇടപെടലുകളാണ് കേസുകളുടെ എണ്ണം കുറക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചത്. ജനങ്ങള്‍ക്കിടയില്‍ കൃത്യമായ ബോധവല്‍ക്കരണം നടത്താന്‍ ജനമൈത്രി പൊലിസ് നടത്തിയ ശ്രമങ്ങള്‍ ഫലം കണ്ടുവെന്നതാണ് കേസുകളുടെ എണ്ണത്തിലെ കുറവുകള്‍ സൂചിപ്പിക്കുന്നത്. കുടുംബസംഗമങ്ങള്‍, ബോധവല്‍ക്കരണ പരിപാടികള്‍, ജനസമ്പര്‍ക്ക പരിപാടികള്‍ തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങള്‍ ജനമൈത്രിയിലൂടെ പൊലിസ് സേന നടപ്പില്‍ വരുത്തിയപ്പോള്‍ കേസുകളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് വരുത്താനായി. ട്രാഫിക് പൊലിസിന്റെ റോഡിലെ കൃത്യമായ പരിശോധനകള്‍ ഇത്തരത്തിലുള്ള കേസുകള്‍ കുറക്കുന്നതിനും സഹായകമായി. 2008ല്‍ 1,10,620 ക്രിമിനല്‍, 1,41,788 എസ്.എല്‍.എല്‍ അടക്കം 2,52,408 കേസുകളാണുണ്ടായിരുന്നത്. 2009ല്‍ ഇത് 1,18,369 ക്രിമിനല്‍, 1,66,374 എസ്.എല്‍.എല്‍ അടക്കം 2,84,743 ആയി ഉയര്‍ന്നു. 2010ല്‍ 1,48,313 ക്രിമിനല്‍, 2,25,458 എസ്.എല്‍.എല്‍ അടക്കം 3,73,771 കേസുകളായി. 2011ല്‍ 1,72,137 ക്രിമിനല്‍, 2,46,633 എസ്.എല്‍.എല്‍ അടക്കം 4,18,770 കേസുകളായി വര്‍ധിച്ചു. 2012ല്‍ 1,58,989 ക്രിമിനല്‍, 3,52,289 എസ്.എല്‍.എല്‍ അടക്കം 5,11,278 കേസുകളായി. 2013ല്‍ 1,76,334 ക്രിമിനല്‍, 4,06,848 എസ്.എല്‍.എല്‍ അടക്കം 5,83,182 ആയി കേസുകളുടെ എണ്ണം. 2014ല്‍ 2,06,789, 4,03576 അടക്കം 6,10,365 ആയി. 2015ല്‍ 2,57,074, 3,96,334 അടക്കം 6,53,408 ആയി ഉയര്‍ന്നു. 2016ല്‍ സംസ്ഥാന ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട വര്‍ഷമായി.


2,60,097 ക്രിമിനല്‍ കേസുകളും 4,47,773 എസ്.എല്‍.എല്‍ കേസുകളുമടക്കം 7,07,870 കേസുകളാണ് അന്ന് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. 2017ല്‍ ഇതില്‍ കുറവ് വന്നു. 2,35,486 ക്രിമിനല്‍, 4,17,654 എസ്.എല്‍.എല്‍ കേസുകളടക്കം ഇത് 6,53,500 ആയി കുറഞ്ഞു. 2018ല്‍ ഇതില്‍ വീണ്ടും ഒന്നര ലക്ഷത്തിന്റെ കുറവാണ് വരുത്താന്‍ പൊലിസ് സേനക്ക് സാധിച്ചത്. 1,87,381 ക്രിമിനല്‍ കേസുകളും 3,24,447 എസ്.എല്‍.എല്‍ കേസുകളുമടക്കം 5,11,828 കേസുകളായി ചുരുങ്ങി. 2019 ഏപ്രില്‍ വരെ 60,621 ക്രിമിനല്‍, 1,11,939 എസ്.എല്‍.എല്‍ കേസുകളടക്കം 1,72,560 കേസുകളാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടിരിക്കുന്നത്. സേനയുടെ ഉള്ള അംഗബലം കൊണ്ടാണ് ഇത്തരത്തില്‍ അഭിനന്ദനാര്‍ഹമായ പ്രവര്‍ത്തനങ്ങള്‍ പൊലിസിന് നടത്താന്‍ സാധിച്ചത്. പൊലിസിന്റെ പ്രവര്‍ത്തനം കൂടുതല്‍ മികച്ചതാക്കാന്‍ സേനയുടെ അംഗബലം വര്‍ധിപ്പിക്കാനുള്ള ശ്രമം സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുകയാണെങ്കില്‍ കേരളം സമാധാനത്തിന് രാജ്യത്തിന് മാതൃകയാകുമെന്നാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്.
അതിനുള്ള ശ്രമങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകണമെന്ന ആവശ്യവും ശക്തമാണ്. പൊലിസ് സേനയില്‍ അത്യാധുനിക സംവിധാനങ്ങള്‍ ഇല്ലെന്നതും ഇവരുടെ പ്രവര്‍ത്തനങ്ങളുടെ മാറ്റ് കുറക്കുന്നുണ്ട്. ഇതിനെല്ലാം പരിഹാരം കാണാന്‍ സാധിച്ചാല്‍ കേരളത്തില്‍ നടക്കുന്ന കുറ്റകൃത്യങ്ങളുടെ എണ്ണത്തില്‍ ഇനിയും കുറവ് വരുത്താന്‍ സാധിക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ രണ്ടിടങ്ങളിലായി വീണ്ടും അപകടം; ആര്‍ക്കും പരുക്കില്ല

Kerala
  •  14 minutes ago
No Image

'തനിക്ക് പറ്റിയ പിഴവ്'; ലോറി ഡ്രൈവര്‍ കുറ്റം സമ്മതിച്ചു, നരഹത്യാകുറ്റം ചുമത്തി

Kerala
  •  20 minutes ago
No Image

'ഭരണഘടന അട്ടിമറിക്കാന്‍ ശ്രമം നടത്തുന്നു, കേന്ദ്രം പ്രവര്‍ത്തിക്കുന്നത് അദാനിക്കുവേണ്ടി മാത്രം'; പാര്‍ലമെന്റിലെ കന്നിപ്രസംഗത്തില്‍ ബി.ജെ.പിയെ കടന്നാക്രമിച്ച് പ്രിയങ്ക

National
  •  39 minutes ago
No Image

പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി: മൂന്ന് പേര്‍ക്ക് പരുക്ക്

Kerala
  •  2 hours ago
No Image

അധ്യാപകന്റെ കൈവെട്ടിയ കേസ്; മുഖ്യസൂത്രധാരന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചു

Kerala
  •  3 hours ago
No Image

നടന്‍ അല്ലു അര്‍ജ്ജുന്‍ അറസ്റ്റില്‍

National
  •  3 hours ago
No Image

വിദ്വേഷ പരാമര്‍ശം: ജസ്റ്റിസ് എസ്.കെ യാദവിനെതിരെ ഇംപീച്ച്‌മെന്റ് നോട്ടിസ്

National
  •  3 hours ago
No Image

ഇസ്‌റാഈലിനേക്കാള്‍ സുരക്ഷിതം മറ്റു രാജ്യങ്ങളെന്ന് 50 ശതമാനം ഇസ്‌റാഈലി പ്രവാസികള്‍

International
  •  3 hours ago
No Image

ഡോ. വന്ദനാ ദാസ് കൊലക്കേസില്‍ സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രിം കോടതി

Kerala
  •  4 hours ago
No Image

മസ്‌കത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടുത്തം; ആളപായമില്ല

oman
  •  4 hours ago