അംഗബലം കുറവായതുകൊണ്ട് ആശങ്ക വേണ്ടെന്ന് പ്രതിപക്ഷത്തോട് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ അംഗബലം കുറവായതുകൊണ്ട് ആശങ്കപ്പെടേണ്ടതില്ലെന്നും ക്രിയാത്മക പ്രതിപക്ഷത്തിന് പാര്‍ലമെന്ററി ജനാധിപത്യത്തില്‍ സവിശേഷ സ്ഥാനമാണുള്ളതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. അംഗങ്ങളുടെ എണ്ണം ഓര്‍ത്ത് നിങ്ങള്‍ ആശങ്കപ്പെടേണ്ട ആവശ്യമില്ല. ക്രിയാത്മകമായി നിങ്ങള്‍ പ്രവര്‍ത്തിക്കുമെന്നും പാര്‍ലമെന്റ് നടപടികളില്‍ സജീവമായി പങ്കെടുക്കുമെന്നും പ്രതീക്ഷിക്കുന്നു.
പ്രതിപക്ഷത്തിന്റെ ഓരോ വാക്കും വിലപ്പെട്ടതാണ്. പാര്‍ലമെന്റിലേക്ക് വന്നാല്‍ ഭരണപക്ഷം പ്രതിപക്ഷം എന്നിങ്ങനെയുള്ള വ്യത്യാസം മറക്കണം. നിഷ്പക്ഷമായി കാര്യങ്ങളെ നോക്കിക്കാണാനും രാജ്യത്തിന്റെ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ചു പ്രവര്‍ത്തിക്കാനും തയാറാവണം- പ്രധാനമന്ത്രി പറഞ്ഞു. 17ാം ലോക്സഭയുടെ ആദ്യ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി പാര്‍ലമെന്റ് ഹാളില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
പുതിയ പ്രതീക്ഷകളും സ്വപ്നങ്ങളും പാര്‍ലമെന്റിന്റെ ആദ്യ സമ്മേളനത്തിനൊപ്പം തുടങ്ങുകയാണ്. സ്വാതന്ത്ര്യത്തിന് ശേഷം ഇതാദ്യമായാണ് ഇത്രയധികം വനിതകള്‍ പാര്‍ലമെന്റ് അംഗങ്ങളാകുന്നത്. രാജ്യത്തെ സേവിക്കാനുള്ള അവസരം ജനങ്ങള്‍ ഒരിക്കല്‍കൂടി ഞങ്ങള്‍ക്ക് നല്കി. ജനങ്ങള്‍ക്ക് ഗുണകരമാകുന്ന തീരുമാനങ്ങളെ പിന്തുണയ്ക്കണമെന്ന് പ്രതിപക്ഷത്തോട് അഭ്യര്‍ഥിക്കുന്നുവെന്നും മോദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."