വൈദ്യുതി മോഷണവും ദുരുപയോഗവും വിവരം കൈമാറുന്നവര്‍ക്ക് കെ.എസ്.ഇ.ബിയുടെ പാരിതോഷികം
തിരുവനന്തപുരം: വൈദ്യുതി മോഷണവും ദുരുപയോഗവും സംബന്ധിച്ച വിവരങ്ങള്‍ കൈമാറുന്നവര്‍ക്ക് ഇനി പാരിതോഷികം. വൈദ്യുതി മോഷ്ടാക്കളെ പിടികൂടാനും വൈദ്യുതിയുടെ ദുരുപയോഗം തടയാനും കെ.എസ്.ഇ.ബിയിലെ ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡ് നടപടികള്‍ ശക്തമാക്കുന്നു. വൈദ്യുതി മോഷണവും ദുരുപയോഗവും സംബന്ധിച്ച സത്യസന്ധമായ വിവരങ്ങള്‍ കൈമാറുന്നവര്‍ക്ക് ഈടാക്കുന്ന പിഴയുടെ അടിസ്ഥാനത്തിലാണ് കെ.എസ്.ഇ.ബി പാരിതോഷികം നല്‍കുക. വൈദ്യുതി ബോര്‍ഡിന്റെ അഭിവൃദ്ധി ലക്ഷ്യമിട്ടാണ് പുതിയ നടപടികള്‍ തുടങ്ങുന്നത്. മാര്‍ച്ച് 31വരെയുള്ള ഒരു വര്‍ഷ കാലയളവില്‍ സംസ്ഥാനത്തൊട്ടാകെ ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ 194 വൈദ്യുതി മോഷണങ്ങളും 3,939 വൈദ്യുതി ദുരുപയോഗവും കണ്ടെത്തിയിരുന്നു. 49.55 കോടി രൂപയുടെ പിഴചുമത്തി. ഇതില്‍ 22.08 കോടി രൂപയുടെ പിഴത്തുക പിരിച്ചെടുത്തു. 2015-16 സാമ്പത്തിക വര്‍ഷത്തില്‍ 18.69 കോടി രൂപയാണ് പിഴയായി പിരിച്ചെടുത്തത്. വൈദ്യുതി മോഷണവും ദുരുപയോഗവും തടയുന്നതില്‍ പൊതുജനങ്ങളുടെയും ഉപയോക്താക്കളുടെയും ജാഗ്രതയും സഹകരണവും വൈദ്യുതി ബോര്‍ഡ് ലക്ഷ്യമിടുന്നു.
ഇതിന്റെ ഭാഗമായാണ് പാരിതോഷികം നല്‍കുമെന്ന പ്രഖ്യാപനം. സംസ്ഥാനത്ത് എവിടെയെങ്കിലും വൈദ്യുതി മോഷണവും ദുരുപയോഗവും ശ്രദ്ധയില്‍പ്പെട്ടാല്‍ താഴെ പറയുന്ന ടെലഫോണ്‍ നമ്പറുകളിലോ, ്ശഴശഹമിരല.സലെയ@ഴാമശഹ.രീാ എന്ന ഇ-മെയിലിലോ, 1912 എന്ന ഉപഭോക്തൃ സേവന കേന്ദ്ര നമ്പറിലേക്കോ അറിയിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."