കട്ടിപ്പാറ പ്രാഥമികാരോഗ്യ കേന്ദ്രം ഇനി കുടുംബാരോഗ്യ കേന്ദ്രം
താമരശ്ശേരി: കട്ടിപ്പാറ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനം മന്ത്രി ടി.പി രാമകൃഷ്ണന് നിര്‍വഹിച്ചു. വെട്ടിഒഴിഞ്ഞതോട്ടത്തില് പുതുതായി നിര്‍മിച്ച കെട്ടിടത്തിലാണ് ആശുപത്രി പ്രവര്‍ത്തനമാരംഭിച്ചത്. പ്രാഥമിക ആരോഗ്യകേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി മന്ത്രി ചടങ്ങില്‍ പ്രഖ്യാപിച്ചു.
2013ല്‍ മുന്‍ എം.എല്‍.എ വി.എം ഉമ്മര്‍ മാസ്റ്ററാണ് കട്ടിപ്പാറയില്‍ ഈ പ്രാഥമികാരോഗ്യ കേന്ദ്രം അനുവദിച്ചത്. മൂത്തോറ്റിക്കലില്‍ വാടക കെട്ടിടത്തിലായിരുന്നു ഇതുവരെ പ്രാഥമികാരോഗ്യ കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്. വെട്ടിഒഴിഞ്ഞതോട്ടം ഗവ. എല്‍.പി സ്കൂളിന് സമീപം നാട്ടുകാര്‍ വാങ്ങി നല്കിയ അര ഏക്കര്‍ സ്ഥലത്താണ് ആശുപത്രിക്ക് സ്വന്തം കെട്ടിടം നിര്‍മിച്ചത്.
2014-15ലെ യു.ഡി.എഫ് പഞ്ചായത്ത് ഭരണസമിതി ലോകബാങ്ക് ഗ്രാന്റ് ഉപയോഗിച്ച് അനുവദിച്ച 26,51,000 രൂപ ഉപയോഗിച്ചാണ് കെട്ടിടം നിര്‍മിച്ചത്. കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ പരിശോധനമുറി, ഫാര്‍മസി, ഓഫിസ്മുറി എന്നിവ സജ്ജീകരിച്ചിട്ടുണ്ട്.
കാരാട്ട് റസാഖ് എം.എല്‍.എ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് ബേബി രവീന്ദ്രന്, ഡി.എം.ഒ വി. ജയശ്രീ, നിധീഷ് കല്ലുള്ളതോട്, നജീബ് കാന്തപുരം, ബേബി ബാബു, മദാരി ജുബൈരിയ്യ, പി.സി തോമസ്, റംല കുഞ്ഞി, ബീന ജോര്‍ജ്, കെ.വി അബ്ദുല്‍ അസീസ്, ടി.പി മുഹമ്മദ് ഷാഹിം, എ.ടി ഹരിദാസന്, വത്സല കനകദാസ്, എ.ടി ഹാരിസ്, വി.ഒ.ടി അബ്ദുറഹ്മാന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."