മുര്‍സി രക്തസാക്ഷി, അദ്ദേഹത്തിന്റെ മരണത്തിന് ഉത്തരവാദികളായവര്‍ക്ക് ചരിത്രം മാപ്പു തരില്ല- ഉര്‍ദുഗാന്‍
അങ്കാറ: ഈജിപ്ഷ്യന്‍ മുന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സിയുടെ മരണത്തില്‍ വികാരവിക്ഷോഭത്തോടെ പ്രതികരിച്ച് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍.
തന്റെ പ്രിയസുഹൃത്തിനെ രക്തസാക്ഷിയെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. മുര്‍സിയുടെ മരണത്തിന് ഉത്തരവാദികളായ ഈജിപ്തിലെ സ്വേഛാധിപത്യ ഭരണകൂടത്തിന് ചരിത്രം ഒരിക്കലും മാപ്പു തരില്ലെന്നും ഉര്‍ദുഗാന്‍ ചൂണ്ടിക്കാട്ടി.
ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി
മുര്‍സിയുടെ മരണത്തില്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയും ഖേദം പ്രകടിപ്പിച്ചു. ഏറെ വിഷമത്തോടെയാണ് മരണവാര്‍ത്ത ശ്രവിച്ചതെന്നും കുടുംബത്തിന്റെയും രാജ്യത്തിന്റെയും ദുഃഖത്തില്‍ പങ്കു ചേരുന്നുവെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
تلقينا ببالغ الأسى نبأ الوفاة المفاجئة للرئيس السابق الدكتور محمد مرسي .. أتقدم إلى عائلته وإلى الشعب المصري الشقيق بخالص العزاء.. إنا لله وإنا إليه راجعون
— تميم بن حمد (@TamimBinHamad) June 17, 2019
ഹമാസ്
ഈജിപ്ഷ്യന്‍ ജനതക്കായുള്ള സമരമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. ഫലസ്തീന്‍ അദ്ദേഹത്തിന്റെ പരിഗണനകളില്‍ ഒന്നാം സ്ഥാനത്തായിരുന്നു.
പാക് ജമാഅത്തെ ഇസ്‌ലാമി
ഒരു യഥാര്‍ത്ഥ നായകനെയാണ് മുസ്‌ലിം ലോകത്തിന് നഷ്ടമായത്. ജനങ്ങളുടെ മൗലികാവകശങ്ങള്‍ക്കായി നിലകൊണ്ട നേതാവായിരുന്നു അദ്ദേഹം. അതിനായി എല്ലാ സമ്മര്‍ദ്ദങ്ങളേയും അതിജീവിച്ചു. ഫലസ്തീനേയും അദ്ദേഹം പിന്തുണച്ചു- പാക് ജമാഅത്തെ ഇസ് ലാമി നേതാവ് ട്വിറ്ററില്‍ കുറിച്ചു.
അദ്ദേഹത്തിന് വേണ്ടി മയ്യിത്ത് നമസ്‌ക്കരിക്കാന്‍ അദ്ദേഹം പാക് ജനതയോട് ആഹ്വാനം ചെയ്തു.
കഴിഞ്ഞ ദിവസം വിചാരണക്കിടെ കുഴഞ്ഞുവീണായിരുന്നു ഈജിപ്ഷ്യന്‍ മുന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സിയുടെ മരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."