കോഴിക്കോട് മണ്ണിടിഞ്ഞ് രണ്ടു മരണം; അപകടമുണ്ടായത് അനുമതിയില്ലാത്ത ചെങ്കല്‍ ക്വാറിയില്‍
ചെറുവാടി പഴം പറമ്പില്‍ ചെങ്കല്‍ ക്വാറിയില്‍ മണ്ണിടിഞ്ഞ് 2 മരണം
മുക്കം: കോഴിക്കോട് മലപ്പുറം ജില്ലാതിര്‍ത്തിയായ പഴം പറമ്പില്‍ ചെങ്കല്‍ ക്വാറിയില്‍ മണ്ണിടിഞ്ഞ് വീണ് രണ്ട് പേര്‍ മരിച്ചു. വാഴക്കാടിനടുത്ത ഓമാനൂര്‍ സ്വദേശി വിനു, പഴം പറമ്പ് പുല്‍പറമ്പില്‍ അബ്ദുറഹിമാന്‍ എന്നിവരാണ് മരിച്ചത്.
ഇന്ന് രാവിലെ 9.30 ഓടെയാണ് അപകടം നടന്നത്. ചെങ്കല്‍ മെഷീന്റെ ഡ്രൈവര്‍മാരാണ് മരിച്ച രണ്ടു പേരും.
പതിവ് പോലെ രാവിലെ ജോലിക്കെത്തിയ ഇവര്‍ വലിയ തോതില്‍ കൂട്ടിയിട്ട മണ്‍കൂനയില്‍ നിന്ന് മണ്ണിടിയുകയും മണ്‍കൂനക്കിടയിലെ കുറ്റന്‍ കല്ല് തലയില്‍ പതിക്കുകയുമായിരുന്നു. ഈ സമയത്ത് 20 ഓളം തൊഴിലാളികള്‍ ഇവിടെ ജോലിക്കുണ്ടായിരുന്നു. പലരും ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്.
ഉടന്‍ തന്നെ ക്വാറിയിലെ ജോലിക്കാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ നാട്ടുകാരും മുക്കം അരീക്കോട്, തിരുവമ്പാടി പൊലിസ്, മുക്കം ഫയര്‍ഫോഴ്‌സ് എന്നിവര്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തിനിടെ ഒരാളെ 10 മണിയോടെയും മറ്റൊരാളെ 10.15 ഓടെയും മണ്ണിനടിയില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. തിരുവമ്പാടി സി.ഐ രാജപ്പന്‍, മുക്കം എസ്.ഐ കെ.ഷാജിദ്, ജനമൈത്രി പൊലിസുകാരായ എ.എസ്.ഐ അസ്സയിന്‍, സി.പി.ഒ സുനില്‍ കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ജില്ലാ പഞ്ചായത്തംഗം സി.കെ.കാസിം, ബ്ലോക്ക് പഞ്ചായത്തംഗം ഉണ്ണികൃഷ്ണന്‍, കെ.പി.ചന്ദ്രന്‍, മുഹമ്മദ് തുടങ്ങായവര്‍ സ്ഥലത്തെത്തി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."