പൊലിസിന് മജിസ്റ്റീരിയല്‍ പദവി: ധൃതി പിടിച്ച് നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: പൊലിസിന് മജിസ്റ്റീരിയല്‍ പദവി നല്‍കുന്നതില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ടടിക്കുന്നു. പൊലിസ് കമ്മിഷണറേറ്റ് ധൃതി പിടിച്ച് നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി. ഇക്കാര്യത്തില്‍ സമവായ ചര്‍ച്ചക്ക് തയ്യാറാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു. തീരുമാനം മന്ത്രിസഭ അംഗീകരിച്ചിട്ടുണ്ട്. എന്നാല്‍ അന്തിമ തീരുമാനമായിട്ടില്ലെന്നും മുഖ്യമന്ത്രി സഭയില്‍ അറിയിച്ചു.
പൊലിസിന് ഏതൊക്കെ അധികാരം നല്‍കണമെന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വി.ടി ബല്‍റാം എം.എല്‍.എ നല്‍കിയ അടിയന്തര പ്രമേയ നോട്ടിസിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
പൊലിസ് കമ്മീഷണറേറ്റ് രൂപീകരിക്കുകയെന്ന തീരുമാനമെടുത്തത് യു.ഡി.എഫ് കാലത്താണ്. അതിന്റെ ഭാഗമായ തുടര്‍നടപടികള്‍ മാത്രമാണ് ചര്‍ച്ച ചെയ്തതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
പൊലിസിന് മജിസ്റ്റീരിയല്‍ അധികാരം നല്‍കുന്നത് സംബന്ധിച്ച് സര്‍ക്കാറിനുള്ളില്‍ തന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഈ വിഷയത്തില്‍ സി.പി.എമ്മുമായി അഭിപ്രായ ഭിന്നതയുണ്ടെന്ന് സി.പി.ഐ വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."