HOME
DETAILS

കുറുവാ ദ്വീപില്‍ ചങ്ങാടയാത്ര പുനരാരംഭിച്ചു

  
backup
September 18 2018 | 22:09 PM

%e0%b4%95%e0%b5%81%e0%b4%b1%e0%b5%81%e0%b4%b5%e0%b4%be-%e0%b4%a6%e0%b5%8d%e0%b4%b5%e0%b5%80%e0%b4%aa%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%9a%e0%b4%99%e0%b5%8d%e0%b4%99%e0%b4%be%e0%b4%9f%e0%b4%af

മാനന്തവാടി: കാലവര്‍ഷത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന ചങ്ങാടയാത്ര പാല്‍വെളിച്ചത്ത് പുനരാരംഭിച്ചു.
ഇതോടൊപ്പം ബാംബു കയാക്കിങ്, റാഫ്റ്റിങ് എന്നിവയും ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ ദ്വീപിലേക്ക് പ്രവേശനം ആരംഭിച്ചിട്ടില്ല. ദ്വീപിലേക്ക് പ്രവേശിപ്പിക്കുന്ന സഞ്ചാരികളുടെ എണ്ണത്തില്‍ കര്‍ശന നിയന്ത്രണം വനം വകുപ്പ് ഏര്‍പ്പെടുത്തിയത് വലിയ വിവാദങ്ങള്‍ സൃഷ്ടിക്കുകയും നിരവധി പ്രക്ഷോഭങ്ങള്‍ നടക്കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് നിയന്ത്രണത്തില്‍ വനം വകുപ്പ് ചെറിയ ഇളവ് വരുത്തിയിരുന്നുവെങ്കിലും അന്യസംസ്ഥാനങ്ങളില്‍ നിന്നുള്‍പ്പെടെ നിത്യേന നിരവധി വിനോദസഞ്ചാരികള്‍ ദ്വീപ് സന്ദര്‍ശിക്കാനാകാതെ നിരാശയൊടെ മടങ്ങിയിരുന്നു.
ഈ സാഹചര്യത്തിലാണ് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ മുന്‍ കൈയെടുത്ത് ദ്വീപിന്റെ സൗന്ദര്യം പുറമെ നിന്നെങ്കിലും അനുഭവഭേദ്യമാക്കുക എന്ന ലക്ഷ്യത്തോടെ ചങ്ങാട യാത്ര ആരംഭിച്ചത്. ഈ അവസരം സഞ്ചാരികള്‍ക്ക് ഏറെ പ്രയോജനകരമായി മാറിയിരുന്നു. യാത്ര ആരംഭിച്ച മെയ് മാസത്തില്‍ മാത്രം ഡി.ടി.പി.സിക്ക് 3,12,250 രൂപയും ജൂണ്‍ പകുതി വരെ 14,890 രൂപയും ലഭിച്ചിരുന്നു. കാലവര്‍ഷത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച ചങ്ങാട യാത്രയാണ് ഇപ്പോള്‍ പുനരാരംഭിച്ചിരിക്കുന്നത്. അഞ്ച് പേര്‍ക്ക് സഞ്ചരിക്കാവുന്ന രണ്ട് ചെറുചങ്ങാടങ്ങളും 50 പേര്‍ക്ക് യാത്ര ചെയ്യാന്‍ കഴിയുന്ന വലിയ ചങ്ങാടകളുമാണ് ഇപ്പോള്‍ സജീകരിച്ചിരിക്കുന്നത്.
കൂടാതെ സ്വന്തമായി നടത്താന്‍ കഴിയുന്ന ബാംബു കയാക്കിങും റാഫ്റ്റിങും ഒരുക്കിയിട്ടുണ്ട്. ചങ്ങാട യാത്രയുടെ ഉദ്ഘാടനം ഈമാസം 22ന് ഒ.ആര്‍ കേളു എം.എല്‍.എ നിര്‍വഹിക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'തിരിച്ചടി ഉടന്‍.. കരുതിയിരുന്നോ' ഇസ്‌റാഈലിന് ഇറാന്റെ മുന്നറിയിപ്പ്; 'മറുപടി' നല്‍കാന്‍ ഒരുങ്ങുന്നുവെന്ന് പരമോന്നത നേതാവിന്റെ ഉപദേഷ്ടാവ് 

International
  •  16 days ago
No Image

റോഡില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുമ്പോള്‍ എമര്‍ജന്‍സി റിഫ്ലക്ടിവ് ട്രയാംഗിള്‍ ഉപയോഗിക്കണം; മുന്നറിയിപ്പുമായി എം.വി.ഡി

Kerala
  •  16 days ago
No Image

'നിക്കണോ പോകണോ എന്ന് പാര്‍ട്ടി തീരുമാനിക്കും, തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം തനിക്ക്': കെ. സുരേന്ദ്രന്‍

Kerala
  •  16 days ago
No Image

നഴ്‌സിങ് വിദ്യാര്‍ഥി അമ്മുവിന്റെ മരണം; മൂന്ന് പ്രതികളേയും പൊലിസ് കസ്റ്റഡിയില്‍ വിട്ടു

Kerala
  •  16 days ago
No Image

ഷോപ്പിങ് മാളിൽനിന്ന് മോഷണം; രണ്ടു പേർ അറസ്റ്റിൽ

oman
  •  16 days ago
No Image

പെര്‍ത്തില്‍ ഇന്ത്യയ്ക്ക് ചരിത്രജയം; ഓസീസിനെ തകര്‍ത്തത് 295 റണ്‍സിന്, പരമ്പരയില്‍ മുന്നില്‍

Cricket
  •  16 days ago
No Image

മഹാരാഷ്ട്രയിലെ തോല്‍വി;  സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ച് നാന പട്ടോളെ

National
  •  16 days ago
No Image

ഷാഹി ജുമാമസ്ജിദ് സര്‍വേക്കിടെ സംഘര്‍ഷം:  വെടിവയ്പ്പില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി

National
  •  16 days ago
No Image

ഇന്ത്യൻ എംബസി കോൺസുലർ ക്യാംപ് നവംബര്‍ 29ന് സലാലയിൽ

oman
  •  16 days ago
No Image

2026 ല്‍ പാലക്കാട് ബി.ജെ.പി ജയിക്കും; രാജി ആവശ്യപ്പെട്ടിട്ടില്ല, ആരും രാജിവെക്കില്ല: പ്രകാശ് ജാവദേക്കര്‍

Kerala
  •  16 days ago