HOME
DETAILS
MAL
മാവൂരില്‍ കച്ചവടസ്ഥാപനങ്ങളില്‍ ആരോഗ്യവകുപ്പ് റെയ്ഡ് നടത്തി
backup
July 27 2016 | 00:07 AM
മാവൂര്‍: ഡിഫ്തീരിയ, കോളറ തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ മാവൂരിലെ ഹോട്ടലുകള്‍ അടക്കമുള്ള കച്ചവട സ്ഥാപനങ്ങളില്‍ ആരോഗ്യവകുപ്പ് പരിശോധന ശക്തമാക്കി.
മാവൂര്‍ പാറമ്മലിലെ ഒരു കടയില്‍ നടന്ന പരിശോധനയില്‍ ഉപ്പിലിട്ട ഭക്ഷ്യവസ്തുക്കള്‍ ഉണ്ടാക്കാനുപയോഗിക്കുന്ന 2014ല്‍ കാലാവധി കഴിഞ്ഞ വിനാഗിരി, മൂന്ന് ബോട്ടില്‍ പെപ്സി, പൂപ്പല്‍ ബാധിച്ച ഉപ്പിലിട്ട ഭക്ഷ്യവസ്തുക്കള്‍, പായ്ക്കറ്റ് അച്ചാറുകള്‍ എന്നിവ പിടിച്ചെടുത്തു.
നേരത്തെ, ചെറൂപ്പ ബാങ്ക് പരിസരം, മാവൂര്‍-കട്ടാങ്ങല്‍ റോഡ് എന്നിവിടങ്ങളിലെ ഹോട്ടലുകള്‍ താല്‍ക്കാലികമായി അടപ്പിച്ചിരുന്നു. എച്ച്.ഐ പി. ഉണ്ണികൃഷണന്, ജെ.എച്ച്.ഐമാരായ ജസ്റ്റി ജി. ജോസ്, പി.വി സുരേഷ്കുമാര്‍ പരിശോധനയ്ക്കു നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."