HOME
DETAILS
MAL
വിദ്യാര്‍ഥികള്‍ക്ക് കൈത്തറി യൂനിഫോം: ഉദ്ഘാടനം 23ന്
backup
May 17 2017 | 20:05 PM
കണ്ണൂര്‍: ജില്ലയിലെ ഒന്നു മുതല്‍ അഞ്ച് വരെ ക്ലാസിലെ വിദ്യാര്‍ഥികള്‍ക്കുള്ള കൈത്തറി യൂനിഫോം വിതരണത്തിന് തയാറായി. സ്കൂള്‍ കുട്ടികള്‍ക്ക് കൈത്തറി യൂനിഫോം ലഭ്യമാക്കാനുള്ള പദ്ധതി വ്യവസായ വകുപ്പിന്റെ നേതൃത്വത്തിലാണ് നടപ്പിലാക്കുന്നത്. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം 23ന് രാവിലെ 9.30ന് ജില്ലാ പഞ്ചായത്ത് ഹാളില്‍ നടക്കും. ജില്ലാപഞ്ചായത്ത് പ്രസി. കെ.വി സുമേഷ് വിദ്യാഭ്യാസ ഉപ ഡയരക്ടര്‍ എം. ബാബുരാജിന് യൂനിഫോം കൈമാറും. ഒരോ കുട്ടിക്കും രണ്ട് സെറ്റ് വീതം യൂനിഫോമിനുള്ള തുണിയാണ് നല്‍കുന്നത്.
സ്കൂളിലേക്കുള്ള വിതരണം എ.ഇ.ഒമാരുടെ മേല്‍നോട്ടത്തിലായിരിക്കും. അടുത്തയാഴ്ചയോടെ തന്നെ യൂനിഫോം തുണി വിതരണം നടത്താന്‍ കഴിയുമെന്നു ജില്ലാ വ്യവസായ കേന്ദ്രം അധികൃതര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."