കോട്ടപ്പള്ളി അക്രമത്തില്‍ പ്രതിഷേധം ശക്തമാക്കും: യു.ഡി.എഫ്ു.
വടകര: കോട്ടപ്പള്ളയില്‍ യു.ഡി.എഫ് പ്രവര്‍ത്തകന്‍ പുനത്തില്‍ അമ്മദിന്റെ വീടിന് നേരെ നടന്ന ബോംബേറിലും, അക്രമത്തിനും നേതൃത്വം കൊടുത്ത പ്രതികളെ അറസ്റ്റ് ചെയ്യുന്നതില്‍ പൊലിസ് കാണിക്കുന്ന അലംഭാവത്തില്‍ പ്രതിഷേധം ശക്തമാക്കുമെന്ന് യു.ഡി.എഫ് തിരുവള്ളൂര്‍ പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പ്രതിഷേധത്തിന്റെ ഭാഗമായി അടുത്ത മാസം രണ്ടിന് പൊലിസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തും.
തൂണേരിയില്‍ ഷിബിന്‍ വധക്കേസുമായി ബന്ധപ്പെട്ട് സി.പി.എം നടത്തിയ അക്രമത്തിന്റെ മോഡലിലാണ് അമ്മദിന്റെ വീട്ടിലും അക്രമം അരങ്ങേറിയത്. സംഭവം നടന്നിട്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പൊലിസിന് കഴിഞ്ഞിട്ടില്ല. സംഭവത്തില്‍ പ്രതികളായി ചേര്‍ത്തിട്ടുള്ളവര്‍ ഇപ്പോഴും നാട്ടില്‍ വിലസി നടക്കുകയാണ് ചെയ്യുന്നത്.
മാത്രമല്ല കോട്ടപ്പള്ളി അക്രമത്തില്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്കെതിരെ കള്ളക്കേസ് ചുമത്തി പൊലിസ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. ഇത് സൈ്വര്യജീവിതത്തെ തന്നെ ബാധിച്ചിരിക്കുകയാണ്. ഇതേ നിലപാട് സി.പി.എമ്മിന്റെ പ്രവര്‍ത്തകരോട് പൊലിസ് കാണിക്കാത്തത് പൊലിസും അക്രമികളും തമ്മിലുള്ള ബാന്ധവത്തിന്റെ തെളിവാണെന്നും ഭാരവാഹികള്‍ കുറ്റപ്പെടുത്തി.
ഭരണകൂടത്തിന്റെ ഒത്താശയോടെ യു.ഡി.എഫ് മനോവീര്യം തകര്‍ക്കുന്ന പൊലിസ് നയത്തിനെതിരേ ശക്തമായ പ്രതിഷേധം ആരംഭിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ യു.ഡി.എഫ് നേതാക്കളായ ശ്രീജിത്ത് എടത്തട്ട, എഫ്.എം മുനീര്‍, ടി.കെ കുഞ്ഞമ്മദ് മാസ്റ്റര്‍, കൊടക്കാട്ട് ഗംഗാധരന്‍, പ്രമോദ് കോട്ടപ്പള്ളി എന്നിവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."