പാരിസ്ഥിതിക അനുമതിയില്ലാത്തവ പാറമടകള്‍ നിറുത്താന്‍ ഹൈക്കോടതി ഉത്തരവ്
മൂവാറ്റുപുഴ: പാരിസ്ഥിതീക അനുമതിയില്ലാത്ത പാറമടകളുടെ പ്രവത്തനം നിര്‍ത്തിവയ്പ്പിക്കുവാന്‍ ഹൈക്കോടതി ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
പായിപ്ര ഗ്രാമ പഞ്ചായത്തിലെ ഒന്നാ വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന 13 പാറമടകള്‍ക്കാണ് പാരിസ്ഥിതീക അനുമതി ഇല്ലെങ്കില്‍ കരിങ്കല്‍ ഖനനം നിര്‍ത്തിവക്കുവാനുളള നിര്‍ദ്ദേശം നല്‍കുവാന്‍ബന്ധപ്പെട്ട വകുപ്പുകളോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചത്. ഒന്നാം വാര്‍ഡില്‍ താമസിക്കുന്ന എ.വൈ വര്‍ഗീസ് അരികുപുറത്ത്, കുര്യാക്കോസ് മോളേക്കുടിയില്‍, എം എല്‍ദോ മാത്യു മോളേക്കുടിയില്‍, സി.പി ശോശാമ്മ മുല്ലശേരിയില്‍ എന്നിവര്‍ചേര്‍ന്ന് സമര്‍പ്പിച്ച ഹരജിയിലാണ് കഴിഞ്ഞി 12ന് ഹൈക്കോടതി പാരിസ്ഥിതീക അനുമതിയില്ലെങ്കില്‍ ഖനനം നിര്‍ത്തിവയ്പ്പിക്കാന്‍ ഉത്തരവിട്ടത്. , പാറ ഖനനത്തിന് പരിസ്ഥിതി ക്ലിയന്‍സ് നിര്‍ബ്ബന്ധമാക്കികൊണ്ട് 2016ല്‍ സുപ്രിം കോടതി ഉത്തരവു നല്‍കുകയുണ്ടായി. ഇതിന്റെ അടിസ്ഥാനത്തില്‍ വില്ലേജ് ആഫീസര്‍ നല്‍കിയ സ്റ്റോപ്പ് മെമ്മോക്ക് കടലാസിന്റെ വിലപോലും കല്പിക്കാതെ ഖനനമാഫിയ ഖനനം തുടരുകയായിരുന്നു.
നഗ്‌നമായ നിയമ ലംഘനം നടന്നിട്ടും പ്രവര്‍ത്തനം തടയാന്‍ പൊലിസോ, റവന്യു വകുപ്പോ തയ്യാറാകാത്തത് വിവാദമായിരുന്നു. പാരിസ്ഥിതി അനുമതി പാലിക്കാത്ത 13 പാറമടകളിലെ ഖനനം നിറുത്തണമെന്ന് ആവശ്യപ്പെട്ടാണ് വില്ലേജ് ആഫീസര്‍ പാറമടഉടമകള്‍ക്ക് സ്റ്റോപ്പ് മെമ്മോ നല്‍കിയത്. നിരോധന ഉത്തരവ് കൈപ്പറ്റിയ പാറമടഉടമകളും, റവന്യൂ, പൊലിസ്, ജിയോളജി, മലിനീകരണബോഡ് എന്നവയിലെ അധികൃതരും, പാറമടലോബിയെ സഹായിക്കുന്ന ഉന്നതരുടേയും ഒത്താശയോടെ നിയമലംഘനം നടത്തി തികഞ്ഞ ധിക്കാരത്തോടെ ഖനനമാഫിയ മുന്നോട്ടുപോയി. പായി പ്ര പഞ്ചായത്ത് ഒന്നാം വാര്‍ഡിലെ മാനാറിയില്‍ മാത്രം 13 പാറമടകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ജനങ്ങള്‍ക്ക് ദുരിതം മാത്രം വിതക്കുന്ന മനാറി മേഖലയിലെ പാറമടകള്‍ക്കെതിരെ ഒന്നാം വാര്‍ഡ് അംഗം ഗോപകുമാര്‍ രംഗത്തു വന്നതോടെ ഏതാനം മാസങ്ങള്‍ക്കുമുമ്പേ പായിപ്ര ഗ്രാമ പഞ്ചായത്ത് സെക്രട്ടറി പാറമടകളുടെ പ്രവര്‍ത്തനം നിരോധിച്ചുകൊണ്ടുളള സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു. ഒന്നാംവാര്‍ഡ് ഗ്രാമ സഭ യോഗം ഏകകണ്ഠമായി പാറമടകള്‍ക്കെതിരെ തിരിഞ്ഞതോടെ പഞ്ചായത്ത് മെമ്പര്‍ശക്തമായി രംഗത്ത് വരുകയും കോടതിയില്‍ പോകുമെന്ന് ഭീക്ഷണി ഉയര്‍ത്തകയും ചെയ്തതിനെ തുടര്‍ന്നാണ് പഞ്ചായത്ത് സെക്രട്ടറി നിരോധന ഉത്തരവ് നല്‍കുവാന്‍ തയ്യാറായത്. ഇതോടെ ഖനനമാഫിയയുടെ രക്ഷക്കായി എല്ലാ രാഷ്ട്രീയ പാര്‍ടികളും കൂടി സര്‍വ്വകക്ഷി യോഗം ചേര്‍ന്നു. ഇതേതുടര്‍ന്ന് മൂന്നാം നാള്‍ നിയമലംഘനം നടത്തുവാന്‍ പാറമട ഉടമകള്‍ക്ക് പഞ്ചായത്ത് സെക്രട്ടറി അനുമതി കൊടുത്തതും വിവാദമായിരുന്നു.
വാര്‍ഡ് അംഗത്തേയും, നാട്ടുകാരേയും വെല്ലുവിളിച്ചുകൊണ്ട് പ്രവര്‍ത്തനം തുടങ്ങിയ പാറമടകള്‍ പതിന്‍മടങ്ങ് ശക്തിയോടെ ഖനനം നടത്തി നാട്ടുകാരുടെ കുടിവെളളംപ്പോലും മുട്ടിച്ചു. ഇങ്ങനെയിരിക്കെയാണ് പാരിസ്ഥിതീക അനുമതിയില്ലാത്ത പാറമടകള്‍ നിര്‍ത്തണമെന്ന സുപ്രീം കോടതിയുടെ ഉത്തരവ് വന്നത്. മുളവൂര്‍ വില്ലേജ് അതിര്‍തത്തിയില്‍ പ്രവര്‍ത്തിക്കുന്ന പാറമടകള്‍ക്കൊന്നും പാരിസ്ഥിതീക അനുമതിയില്ലന്നിരെക്കെ വില്ലേജ് ആഫീസര്‍കൊടുത്ത് സ്റ്റോപ്പ് മെമ്മോയെ വെല്ലുവിളിച്ച് ഖനനം നടത്തി വന്നതിനെ തുടര്‍ന്നാണ് അവസാന ശ്രമം എന്ന നിലയില്‍നാട്ടുകാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.
ഹര്‍ജി പരിഗണിച്ച കോടതി പാരിസ്ഥിതീക അനുമതിയില്ലാത്ത പാറമടകള്‍ നിര്‍ത്തി വയ്പ്പിക്കുവാന്‍ സംസ്ഥാന പാരിസ്ഥിതീക വകുപ്പിനും , ജില്ലാ പാരിസ്ഥിതീക വകുപ്പിനും, ജില്ല കലക്ടര്‍ക്കും പായിപ്ര ഗ്രാമ പഞ്ചായത്ത് സെക്രട്ടക്കും, മൈനിംഗ് ആന്റ് ജിയാേളജിക്കും, മുളവൂര്‍ വില്ലേജ് ആഫീസര്‍ക്കും നിര്‍ദ്ദേശം നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."