HOME
DETAILS
MAL
ഉപതെരഞ്ഞെടുപ്പ്: കണ്ടങ്കാളിയില്‍ 80.13 ശതമാനം പോളിങ്
backup
May 17 2017 | 20:05 PM
പയ്യന്നൂര്‍: നഗരസഭ 21ാം വാര്‍ഡ് കണ്ടങ്കാളി നോര്‍ത്ത് ഉപതെരഞ്ഞെടുപ്പ് സമാധാനപരം. തെരഞ്ഞെടുപ്പില്‍ 80.13 ശതമാനം പോളിങ് രേഖപ്പെടുത്തി. 1014 വോട്ടര്‍മാരാണ് വാര്‍ഡിലുള്ളത്. കനത്ത പൊലിസ് സുരക്ഷയിലായിരുന്നു സുബ്രഹ്മണ്യ ഷേണായി സ്മാരക സ്കൂളില്‍ വോട്ടെടുപ്പ് നടന്നത്. എല്‍.ഡി.എഫില്‍ പി.കെ പ്രസീത, യു.ഡി.എഫില്‍ പി. ലളിത എന്നിവരാണ് മത്സരംഗത്ത്. വാര്‍ഡ് കൗണ്‍സിലറായിരുന്ന സി.പി.എമ്മിലെ വി.പി. ലത സര്‍ക്കാര്‍ ജോലി ലഭിച്ച് രാജിവച്ച ഒഴിവിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. വോട്ടെണ്ണല്‍ ഇന്ന് രാവിലെ പത്തിന് നഗരസഭാ ഹാളില്‍ നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."