അറേബ്യന്‍ ഗള്‍ഫില്‍ സഊദി- യു.എസ് വ്യോമാഭ്യാസം
റിയാദ്: ഇറാനുമായുള്ള സംഘര്‍ഷം മൂര്‍ച്ഛിച്ചു നില്‍ക്കെ അറേബ്യന്‍ ഗള്‍ഫ് മേഖലയില്‍ സഊദി- അമേരിക്കന്‍ സൈനികാഭ്യാസ പ്രകടനം. സഊദി വ്യോമസേന റോയല്‍ സഊദി എയര്‍ഫോഴ്‌സും അമേരിക്കന്‍ വ്യോമ സേനയിലെ എഫ് 15 സി ഈഗിള്‍ യുദ്ധ വിമാനങ്ങളുമാണ് സംയുക്ത സൈനികാഭ്യാസ പ്രകടനത്തില്‍ ഏര്‍പ്പെട്ടത്. ഇരു യുദ്ധ വിമാനങ്ങളും ഇരു രാജ്യങ്ങളുടെയും ആകാശത്തു വച്ചു തന്നെ ഇന്ധനം നിറക്കാന്‍ സഹായിക്കുന്ന യുദ്ധ വിമാനങ്ങളുടെ അകമ്പടിയോടെയാണ് പരിശീലന അഭ്യാസ പ്രകടനം നടത്തിയത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള സൈനിക സഹായത്തിനു ശക്തി പകരുകയാണ് പരിശീലനത്തിന്റെ ലക്ഷ്യമെന്ന് ഇരു രാജ്യങ്ങളിലെയും സൈനിക കേന്ദ്രങ്ങളെ ഉദ്ധരിച്ച് അറബ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കന്‍ സൈന്യത്തിനെതിനെതിരെയും മേഖലയിലെ അമേരിക്കന്‍ സാന്നിധ്യത്തിനെതിരെയും ഇറാന്‍ ലക്ഷ്യക്കുന്നുവെന്ന് അമേരിക്കന്‍ ഇന്റലിജന്‍സ് അടുത്തിടെ വ്യക്തമാക്കിയിരുന്നു. ഇതോടൊപ്പം ഇറാന്‍ ഭീഷണി മറികടക്കുന്നതിനായി അമേരിക്കയുടെ അതിനൂതന അബ്രഹാം ലിങ്കണ്‍ വിമാന വാഹിനി യുദ്ധ കപ്പലും നാല് ന്യൂക്ലിയര്‍ ബി 2 ബോംബര്‍ സജ്ജീകരണങ്ങളും കൂടുതല്‍ മിസൈല്‍ പ്രതിരോധ പാട്രിയറ്റ് മിസൈലുകളും മേഖലയിലേക്ക് അടുത്തിടെ അയച്ചിരുന്നു.
അതേസമയം, ഗള്‍ഫ് എണ്ണ നടപടികള്‍ക്കെതിരെയുള്ള ഇറാന്‍ ഭീഷണി നേരിടാന്‍ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ വ്യക്തമാക്കി. സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇറാനെതിരെയുള്ള സഊദി നിലപാട് വ്യക്തമാക്കി മണിക്കൂറുകള്‍ക്കകമാണ് കിരീടവകാശിയുടെ പ്രസ്താവന അടിവരയിട്ട് പോംപിയോ രംഗത്തെത്തിയത്. സഊദി യുദ്ധം ആഗ്രഹിക്കുന്നില്ലെങ്കിലും ഏത് ഭീഷണികളെയും നേരിടാനും അടിച്ചമര്‍ത്താനും സഊദി തയ്യാറാണെന്നും കിരീടവകാശി വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."