നമ്മുടെ അയല്‍രാജ്യങ്ങളും യുദ്ധങ്ങളും
വിവിധ രാജ്യങ്ങളുമായി ഇന്ത്യ 15,106.7 കിലോമീറ്റര്‍ രാഷ്ട്രീയ അതിര്‍ത്തി പങ്കിടുന്നുണ്ട്. അയല്‍ രാജ്യങ്ങളുമായി സൗഹൃദം കാത്തുസൂക്ഷിക്കുന്ന നമ്മുടെ രാജ്യത്തിന് പലപ്പോഴും അപ്രതീക്ഷിത ആക്രമണം ഏറ്റു വാങ്ങേണ്ടി വന്നിട്ടുണ്ട്.
പാകിസ്താന്‍
ഇന്ത്യയുമായി അതിര്‍ത്തി പ്രശ്‌നങ്ങളില്‍ മുന്നില്‍ നില്‍ക്കുന്ന രാജ്യമാണ് പാകിസ്താന്‍. കശ്മിരിനെ ചൊല്ലി ഇന്ത്യയും പാകിസ്താനും തമ്മിലുള്ള തര്‍ക്കത്തിന് വര്‍ഷങ്ങളുടെ ചരിത്രം പറയാനുണ്ട്. ഇതിന്റെ പേരില്‍ 1947, 1965, 1971 എന്നീ വര്‍ഷങ്ങളില്‍ ഇരു രാജ്യങ്ങളും യുദ്ധം നടത്തി. 1999ല്‍ കാര്‍ഗില്‍ യുദ്ധമാണ് ഇന്ത്യയും പാകിസ്താനും തമ്മില്‍ നടന്ന മറ്റൊരു യുദ്ധം. റാഡ്ക്ലിഫ് ലൈന്‍ ആണ് ഇന്ത്യയുടേയും പാകിസ്താന്റെയും അതിര്‍ത്തി രേഖ. ഇന്ത്യയ്ക്കും പാകിസ്താനുമിടയിലെ നിയന്ത്രണരേഖ (ലൈന്‍ ഓഫ് കണ്‍ട്രോള്‍ -ലോക്) അംഗീകരിക്കപ്പെടുന്നത് ഷിംല കരാറിന്റെ അടിസ്ഥാനത്തിലാണ്. ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയും പാകിസ്താന്‍ പ്രധാനമന്ത്രി സുള്‍ഫിക്കര്‍ അലി ഭൂട്ടോയും തമ്മില്‍ 1972 ജൂലൈ 2ന് ഹിമാചല്‍ പ്രദേശിന്റെ തലസ്ഥാനമായ ഷിംലയില്‍വച്ചാണ് ഈ കരാര്‍ ഒപ്പുവച്ചത്
ചൈന
1912 ലാണ് ചൈന റിപ്പബ്ലിക്കാകുന്നത്. പതിനാല് രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യമാണ് ചൈന. ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി രേഖയാണ് മക്‌മോഹന്‍ ലൈന്‍. 1914 ലെ ഷിംല കരാര്‍ പ്രകാരമാണ് ഈ അതിര്‍ത്തി രേഖ പിറന്നത്. ഇതിന് നേതൃത്വം നല്‍കിയ ബ്രിട്ടന്റെ വിദേശകാര്യ സെക്രട്ടറി ഹെന്‍ട്രി മക്‌മോഹന്റെ പേരില്‍നിന്നാണ് അതിര്‍ത്തി രേഖയുടെ പേരു വന്നത്.
ബംഗ്ലാദേശ്
ഇന്ത്യാ വിഭജനത്തെ തുടര്‍ന്നുണ്ടായ പാകിസ്താന്റെ കിഴക്കന്‍ ഭാഗങ്ങളാണ് ബംഗ്ലാദേശ് ആയി മാറിയിട്ടുള്ളത്. കിഴക്കന്‍ പാകിസ്താനോട് പാക് ഭരണകൂടം കാണിക്കുന്ന അവഗണനയില്‍ പ്രതിഷേധിച്ച് സ്വന്തമായൊരു രാജ്യം വേണമെന്ന ആവശ്യവുമായി മുന്നോട്ടുവന്നവരായിരുന്നു കിഴക്കന്‍ പാകിസ്താനിലെ അവാമി ലീഗ്. ന്യായമായ ആവശ്യമായതിനാല്‍ പ്രക്ഷോഭകാരികളെ ഇന്ത്യ പിന്തുണയ്ക്കുകയും ഇതില്‍ പ്രതിഷേധിച്ച് പാകിസ്താന്‍ ഇന്ത്യയുമായി യുദ്ധം നടത്തുകയും ചെയ്തു. 1971 ല്‍ നടന്ന ഇന്ത്യ-പാക് യുദ്ധത്തില്‍ ഇന്ത്യ ജയിച്ചതോടെ ഷെയ്ഖ് മുജീബ് റഹ്മാന്റെ നേതൃത്വത്തില്‍ ബംഗ്ലാദേശ് എന്ന രാജ്യം പിറന്നു.
ഇന്ത്യ-ചൈന യുദ്ധം
ഇന്ത്യയും അയല്‍ രാജ്യമായ ചൈനയും തമ്മില്‍ 1962 ഒക്ടോബര്‍ 20 ന് നടന്ന യുദ്ധമാണ് ഇന്ത്യ-ചൈന യുദ്ധം. ഇന്ത്യന്‍ പ്രദേശങ്ങളുടെ മേലുള്ള ചൈനീസ് അധിനിവേശമാണ് ഈ യുദ്ധത്തിന് കാരണം. അക്‌സായ് ചിന്‍ (അസമെശ രവശി) അതിര്‍ത്തി തര്‍ക്കവുമായി ബന്ധപ്പെട്ട് ചൈനയുടെ ആക്രമണം അപ്രതീക്ഷിതമായിരുന്നു. അക്‌സായ് ചിന്‍, സിന്‍ജിയാങ് പ്രവിശ്യയുടെ ഭാഗമാണെന്ന് വാദിച്ചായിരുന്നു ചൈനയുടെ ആക്രമണം. കാരക്കോറം മലനിരകളിലായിരുന്നു മുഖ്യമായും ഈ യുദ്ധം നടന്നത്. യുദ്ധം തുടര്‍ന്നതോടെ ഇന്ത്യയുടെ ഭാഗമായ അസം ചൈനയുടെ അധീനതയിലാകുമെന്ന് സ്ഥിതി വന്നു. ചൈനീസ് സൈന്യം നവംബര്‍ 18 ന് സേല കുന്ന് പിടിച്ചെടുത്തു. ചൈനയുടെ മുന്നേറ്റം നടന്നു കൊണ്ടിരിക്കേ നവംബര്‍ 21 ന് അവര്‍ തന്നെ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുകയും ഡിസംബര്‍ ഒന്നാം തിയതി സൈന്യത്തെ ഇന്ത്യന്‍ അധീന പ്രദേശങ്ങളില്‍നിന്നു പിന്‍വലിക്കുകയും ചെയ്തു. 1963 ജനുവരിയില്‍ ഇന്ത്യയില്‍നിന്നു പിടിച്ചെടുത്ത ഏതാനും പ്രദേശങ്ങളുടെ ഭരണം ഇന്ത്യയ്ക്കു തന്നെ തിരിച്ചു നല്‍കി. 1967 ല്‍ ഇരു സൈന്യവും വീണ്ടും ഏറ്റുമുട്ടുകയുണ്ടായി. നാഥുലാ ചോ ലാ ഏറ്റുമുട്ടല്‍ എന്നാണ് ഇതറിയപ്പെടുന്നത്. സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളിലായി നടന്ന ഈ ഏറ്റുമുട്ടലുകള്‍ നാഥുല, ചോ ലാ എന്നിവ അതിര്‍ത്തി പ്രദേശങ്ങളില്‍ നടന്നതിനാലാണ് ഈ പേര് ലഭിച്ചത്.
മക്‌മോഹന്‍ രേഖ
ഇന്ത്യ-ചൈന, ടിബറ്റ്-ചൈന അതിര്‍ത്തികള്‍ പുനര്‍ നിര്‍ണയം നടത്തിയ 1913-1914 ലെ കോണ്‍ഫറന്‍സ് നിയന്ത്രിച്ച ബ്രിട്ടീഷ് പ്രതിനിധിയായ മക്‌മോഹന്റെ പേരിലാണ് ഇന്ത്യ-ചൈന അതിര്‍ത്തി രേഖ അറിയപ്പെടുന്നത്. അതിര്‍ത്തി നിര്‍ണയത്തില്‍ മക്‌മോഹന്‍ രേഖ അംഗീകരിച്ച് കൊണ്ട് ചൈനീസ് പ്രതിനിധിയായ വാന്‍ചൈന്‍ -ച്യു ഈ അതിര്‍ത്തി രേഖ അംഗീകരിച്ച് ഒപ്പുവച്ചെങ്കിലും ഇന്ത്യ-ചൈന അതിര്‍ത്തി രേഖയായി മക്‌മോഹന്‍ രേഖയെ കാണാന്‍ അവര്‍ സന്നദ്ധരായില്ല. 1950 ല്‍ ഇന്ത്യ-ചൈന അതിര്‍ത്തി രേഖയിലെ 35000 ചതുരശ്ര മൈല്‍ പ്രദേശത്തിന്റെ മേല്‍ ചൈന അവകാശവാദം ഉന്നയിച്ചിരുന്നെങ്കിലും ഇന്ത്യ അത് നിഷേധിച്ചു. ഈ കാര്യം ഇന്ത്യയും ചൈനയും തമ്മിലുള്ള സൗഹൃദത്തിന് മങ്ങലേല്‍പ്പിച്ചു.
റാഡ്ക്ലിഫ് ലൈന്‍
ഇന്ത്യ-പാക് സാങ്കല്‍പ്പിക അതിര്‍ത്തി രേഖയാണ് റാഡ്ക്ലിഫ് ലൈന്‍. ഇന്ത്യാവിഭജന സമയത്ത് ഇരു രാജ്യങ്ങളുടേയും അതിര്‍ത്തി നിര്‍ണയിക്കുന്നതിന് വേണ്ടി രൂപീകരിക്കപ്പെട്ട കമ്മിഷന്റെ ചെയര്‍മാനായ സര്‍.സിറിള്‍ റാഡ്ക്ലിഫിന്റെ പേരിലാണ് ഈ രേഖ അറിയപ്പെടുന്നത്. റാഡ്ക്ലിഫ് ലൈന്‍ നിലവില്‍ വന്നതോടെ ഇരു വശത്തേക്കും ആളുകള്‍ പാലായനം ആരംഭിക്കുകയും പുതുതായി രൂപം കൊണ്ട ഗവണ്‍മെന്റിന് പാലായനത്തെ നിയന്ത്രണവിധേയമാക്കാന്‍ സാധിക്കാതെ വരികയും ചെയ്തു. ഇത് കുടിയേറ്റത്തിനും വന്‍ കലാപത്തിനും കാരണമായി. പഞ്ചാബ്, സിന്ധ്, ബംഗാള്‍ ഭാഗങ്ങളാണ് മുഖ്യമായും ഇങ്ങനെ വിഭജിക്കപ്പെട്ടത്.
ഇന്ത്യ-പാക് യുദ്ധം (1947-1948)
1947 ഒക്ടോബറില്‍ രാജ്യത്തിന്റെ തെക്കു കിഴക്കന്‍ ഭാഗത്ത് നടന്ന കലാപം അടിച്ചമര്‍ത്താനെന്ന പേരില്‍ കശ്മിരിന്റെ അതിര്‍ത്തി കടന്ന പാകിസ്താന്‍ സൈന്യം പ്രാദേശിക ഗോത്ര വര്‍ഗക്കാരുടെ സഹായത്തോടെ ശ്രീ നഗര്‍ പിടിച്ചടക്കാനുള്ള ശ്രമങ്ങള്‍ നടത്തി. ഓപ്പറേഷന്‍ ഗുല്‍മാര്‍ഗ് എന്ന ഈ നുഴഞ്ഞു കയറ്റത്തെ പ്രതിരോധിക്കാന്‍ കശ്മിരിന്റെ അഭ്യര്‍ഥന മാനിച്ച് ഇന്ത്യന്‍ പട്ടാളം കശ്മിരിലെത്തി. അതോടെ കശ്മിര്‍ നാട്ടുരാജ്യവും ഖൈബര്‍ പ്രാദേശിക ഗോത്ര വര്‍ഗക്കാരും തമ്മില്‍ നടന്ന കലാപം ക്രമേണ ഇന്ത്യ-പാക് പോരാട്ടത്തിലേക്ക് വഴി മാറി. ഇതിന്റെ ഫലമായി കശ്മിര്‍ ഇന്ത്യന്‍ യൂണിയനില്‍ ലയിച്ചു. 1948 ല്‍ പത്താന്‍ കലാപകാരികള്‍ പിടിച്ചെടുത്ത സോജിലാപുരം, കാര്‍ഗില്‍, ദ്രാസ് തുടങ്ങിയ പ്രദേശങ്ങള്‍ തിരികെ പിടിക്കുന്നതിന്റെ ഭാഗമായി ലഡാക്കിലെ പര്‍വത ശിഖിരങ്ങളില്‍ യുദ്ധ ടാങ്കുകളെത്തിച്ചായിരുന്നു ഇന്ത്യയുടെ ആക്രമണം. 1949 ജനുവരി 1 ന് ഇന്ത്യ പാകിസ്താനുമായി യുദ്ധ വിരാമ കരാര്‍ ഒപ്പുവച്ചു. ഒന്നാം കശ്മിര്‍ യുദ്ധം, ഒന്നാം ഇന്ത്യ-പാക് യുദ്ധം എന്നീ പേരുകളില്‍ ഈ പോരാട്ടം അറിയപ്പെടുന്നു.
ഇന്ത്യ-പാക് യുദ്ധം- 1965
ഓപ്പറേഷന്‍ ജിബ്രാള്‍ട്ടര്‍ എന്ന് പാകിസ്താന്‍ സൈന്യം പേരിട്ട് വിളിച്ച കശ്മിര്‍ നുഴഞ്ഞു കയറ്റപദ്ധതിക്ക് തിരിച്ചടിയായി ഇന്ത്യ നടത്തിയ ആക്രമണങ്ങള്‍ 1965 ലെ ഇന്ത്യ- പാക് യുദ്ധത്തിന് കാരണമായി. യുദ്ധം ഇരു രാജ്യങ്ങളും തമ്മില്‍ നടത്തിയ ഏറ്റവും വലിയ സേനാമുന്നേറ്റങ്ങളിലൊന്നാണ്. അസല്‍ ഉത്തര്‍ യുദ്ധം എന്നറിയപ്പെട്ട ഈ ടാങ്ക് യുദ്ധം 1965 ലെ യുദ്ധത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. താഷ്‌ക്കന്റ് കരാറോടു കൂടിയാണ് ഈ യുദ്ധം അവസാനിച്ചത്. 50 കോടിയോളം രൂപയാണ് 1965 ലെ യുദ്ധത്തിന്റെ പേരില്‍ ഇന്ത്യന്‍ ഗവണ്‍മെന്റിന് ചെലവായത്. ഈ യുദ്ധത്തില്‍ പാകിസ്താന്‍ പരാജയപ്പെട്ടു.
ഇന്ത്യ-പാക് യുദ്ധം- 1971
1971 ഡിസംബര്‍ 3 ന് ഇന്ത്യന്‍ എയര്‍ ബസുകളെ പാകിസ്ഥാന്‍ ആക്രമിച്ചതോടെയാണ് 1971 ലെ ഇന്ത്യ-പാക് യുദ്ധം ഏറ്റവും നിര്‍ണായകമായ ഘട്ടത്തിലേക്ക് കടന്നത്. അതേ സമയം തന്നെ പാകിസ്താന്റെ കിഴക്കന്‍ പ്രവിശ്യയായ കിഴക്കന്‍ ബംഗാളിന് (ഇന്നത്തെ ബംഗ്ലാദേശ്) സ്വാതന്ത്ര്യം വേണമെന്നാവശ്യപ്പെട്ട് ഷേക്ക് മുജീബുറഹ്മാന്റെ നേതൃത്വത്തിലുള്ള ജനങ്ങളും പാകിസ്താന്‍ പട്ടാളവും തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുന്നുണ്ടായിരുന്നു. മാസങ്ങള്‍ക്കു മുമ്പു തന്നെ ഇന്ത്യ ബംഗ്ലാദേശിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ഇന്ത്യയിലേക്ക് വന്ന അനേകം ബംഗ്ലാദേശ് അഭയാര്‍ഥികളെ ഇന്ത്യ ഏറ്റെടുക്കുകയും ചെയ്തു. ഇതോടെ പാക്കിസ്താന്‍ ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധങ്ങള്‍ വിച്ഛേദിച്ചു. ബംഗ്ലാദേശിലെ ആക്രമണങ്ങള്‍ വര്‍ധിച്ചതോടെ ഇന്ത്യന്‍ സൈന്യം ധാക്കയിലെ പാക്ക് യുദ്ധ വിമാനങ്ങള്‍ നശിപ്പിച്ചു. തൊട്ടടുത്ത ദിവസങ്ങളില്‍ നമ്മുടെ സൈന്യം ധാക്കാ പട്ടണത്തിലേക്ക് കടന്നു. ധാക്ക കീഴടക്കുമെന്ന് ഉറപ്പായതോടെ പാക്കിസ്താന്‍ സൈനിക മേധാവി ലഫ്.ജനറല്‍ നിയാസി യുദ്ധം നിര്‍ത്തിവയ്ക്കാനുള്ള ആവശ്യവുമായി വന്നു. എന്നാല്‍ പാക്ക് സൈന്യത്തിന്റെ പൂര്‍ണമായുള്ള കീഴടങ്ങലായിരുന്നു ഇന്ത്യ ആഗ്രഹിച്ചത്. ഒടുവില്‍ സൈനിക മേധാവിയും 91,401 സൈനികരും ഇന്ത്യക്ക് കീഴടങ്ങി. ഓപ്പറേഷന്‍ ചെങ്കിസ്ഖാന്‍ എന്നറിയപ്പെട്ട ഈ യുദ്ധം ഇന്ത്യയുടെ കിഴക്ക്-പടിഞ്ഞാറന്‍ അതിര്‍ത്തിയിലാണ് നടന്നിട്ടുള്ളത്. യുദ്ധ ഫലമായി ഡിസംബര്‍ 16 ന് കിഴക്കന്‍ പാക്കിസ്താന്‍ സ്വാതന്ത്ര്യം നേടി. 1971 ഡിസംബര്‍ 16 ന് ഇന്ത്യ ഏകപക്ഷീയമായി വെടി നിര്‍ത്തല്‍ പ്രഖ്യാപിക്കുകയും ഇന്‍സ്ട്രുമെന്റ് ഓഫ് സറണ്ടര്‍ ഉടമ്പടിയിലൂടെ യുദ്ധത്തിന് വിരാമമാകുകയും ചെയ്തു.
സിയാച്ചിന്‍
സംഘര്‍ഷം(1984)
ഇന്ത്യയും പാകിസ്താനും സിയാച്ചിന്‍ മഞ്ഞു മലയെച്ചൊല്ലി നടന്ന തര്‍ക്കമാണ് സിയാച്ചിന്‍ സംഘര്‍ഷം എന്ന സിയാച്ചിന്‍ വാര്‍. 1949 ലെ വെടിനിര്‍ത്തല്‍ ഉടമ്പടി അനുസരിച്ച് ഇന്ത്യാ-പാകിസ്താന്‍ അതിര്‍ത്തി കാര്‍ഗിലിന് വടക്കു വശത്തായി മാപ്പ് കോര്‍ഡിനേഷനില്‍ ചഖ9842 എന്നറിയപ്പെടുന്ന പോയന്റ് മാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
സിയാച്ചിന്‍ മഞ്ഞു മലയുടെ അടിവാരത്തായി വരുന്ന ഈ പോയന്റിനെക്കുറിച്ച് 1949 ലെ കറാച്ചി കരാറിലും 1972 ലെ ഷിംല കരാറിലും കൂടുതല്‍ പരാമര്‍ശമില്ലാത്തതിനാല്‍ ഇരു രാജ്യങ്ങളും 6000 കിലോമീറ്റര്‍ ഉയരത്തിലുള്ള സിയാച്ചിന്‍ മഞ്ഞു മലയെക്കുറിച്ച് തര്‍ക്കിച്ചിരുന്നു. ഇന്ത്യയുടെ ഓപ്പറേഷന്‍ മേഘദൂതിലൂടെ സിയാച്ചിനിലെ പാക് അധിനിവേശം പൂര്‍ണമായും ഇല്ലാതാക്കാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞു. മാത്രമല്ല 2600 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം (1000 സ്വ.മൈല്‍) ഇന്ത്യയുടെ അധീനതയിലാക്കാനും സാധിച്ചു.
കാര്‍ഗില്‍ യുദ്ധം
1999 മെയ് 3 മുതല്‍ ജൂലായ് 26 വരെയുള്ള കാലഘട്ടത്തില്‍ ഇന്ത്യയും പാകിസ്താനും തമ്മില്‍ നടന്ന യുദ്ധമാണ് കാര്‍ഗില്‍ യുദ്ധം. ഇന്ത്യ-പാക് നിയന്ത്രണ രേഖ ലംഘിച്ച് പാകിസ്താന്‍ പട്ടാളവും തീവ്രവാദികളും നുഴഞ്ഞു കയറ്റം നടത്തിയതാണ് പ്രത്യക്ഷത്തില്‍ കാര്‍ഗില്‍ യുദ്ധത്തിന് കാരണം. ഓപ്പറേഷന്‍ വിജയ് എന്നാണ് പാക്ക് നുഴഞ്ഞു കയറ്റക്കാരെ തുരത്താനുള്ള പ്രത്യാക്രമണത്തിന് ഇന്ത്യന്‍ സൈന്യം നല്‍കിയ പേര്. 1999 ജൂലായ് 14 ന് ഓപ്പറേഷന്‍ വിജയ് വിജയകരമാണെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ് പേയ് പ്രഖ്യാപിച്ചു. ജൂലായ് 26 ന് യുദ്ധം അവസാനിച്ചു. എന്നാല്‍ ഈ നടപടി പാക്കിസ്താന്‍ സൈന്യത്തിന് ഉള്‍ക്കൊള്ളാനായില്ല. അവര്‍ പാകിസ്താനില്‍ ഭരണചക്രം തന്നെ കൈപ്പിടിയിലൊതുക്കി. 1999 ഒക്ടോബര്‍ 12 ന് പാകിസ്താന്‍ പട്ടാള മേധാവി പര്‍വേസ് മുഷറഫ് പട്ടാള അട്ടിമറിയിലൂടെ പാകിസ്താന്റെ അധികാരം പിടിച്ചെടുത്തു.
പാകിസ്താന്‍-
ബംഗ്ലാദേശ് യുദ്ധം
1970 ലാണ് നമ്മുടെ അയല്‍ രാജ്യമായ പാകിസ്താനും പാകിസ്താന്റെ കിഴക്കന്‍ പ്രദേശവും തമ്മില്‍ പോരാട്ടം നടക്കുന്നത്. ഈ യുദ്ധത്തില്‍ ഇന്ത്യ പങ്കാളിയാകുകയും ബംഗ്ലാദേശ് സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ മുക്തി ബാഹിനിക്കൊപ്പം ചേര്‍ന്ന് പടിഞ്ഞാറന്‍ പാകിസ്താനെ ആക്രമിക്കുകയും ചെയ്തു.1971 ഡിസംബര്‍ 16 ന് പടിഞ്ഞാറന്‍ പാകിസ്താനെ ഇന്ത്യ പരാജയപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."