HOME
DETAILS
MAL
വാട്ടര്‍ അതോറിറ്റി കരാറുകാര്‍ സമരത്തിലേക്ക്
backup
May 17 2017 | 20:05 PM
കണ്ണൂര്‍: വാട്ടര്‍ അതോറിറ്റിയുടെ അറ്റകുറ്റപ്പണി കരാറുകാര്‍ സമരത്തിലേക്ക്. മെയിന്റനന്‍സ് പ്രവൃത്തിയുടെ 13 മാസത്തെ കുടിശ്ശിക ലഭിക്കാത്തതില്‍ പ്രതിഷേധിച്ചാണ് കേരള ഗവ. കോണ്‍ട്രാക്ടേര്‍സ് ഫെഡറേഷന്റെ നേതൃത്വത്തില്‍ ജില്ലയിലെ കരാറുകാര്‍ 25 മുതല്‍ പ്രവൃത്തി നിര്‍ത്തിവച്ച് അനിശ്ചിതകാല സമരത്തിനിറങ്ങുന്നത്. കഴിഞ്ഞ ഡിസംബറില്‍ വാട്ടര്‍ അതോറിറ്റി എം.ഡിയുമായി നടത്തിയ ചര്‍ച്ചയില്‍ ഏപ്രില്‍ 30നകം ആറു മാസത്തെ കുടിശ്ശിക നല്‍കാമെന്ന് ഉറപ്പ് നല്‍കിയിരുന്നു.
എന്നാല്‍ മെയ് തീരാറായിട്ടും ഫണ്ട് നല്‍കിയില്ല. ഫണ്ട് ലഭ്യമാകാതെ ഇനിയും മുന്നോട്ട് പോകാന്‍ സധ്യമല്ലാത്ത അവസ്ഥയാണെന്നും ഇതേ തുടര്‍ന്നാണ് സമരത്തിലേക്ക് നീങ്ങുന്നതെന്നും ഭാരവാഹികള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."