അപകടഭീതി ഉയര്‍ത്തി മോറാനി നടപ്പാലം
ആലക്കോട്: ആലക്കോട് പുഴയ്ക്ക് കുറുകെ നിര്‍മിച്ച മോറാനി നടപ്പാലം പുനര്‍ നിര്‍മിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കാലപ്പഴക്കത്താല്‍ പാലത്തിന്റെ കൈവരികള്‍ തകരുകയും ബലക്ഷയം സംഭവിക്കുകയും ചെയ്തതിനാല്‍ ഭീതിയോടെയാണ് നാട്ടുകാര്‍ ഇതിലൂടെ സഞ്ചരിക്കുന്നത്. ആലക്കോട് ടൗണില്‍ നിന്നു എളുപ്പത്തില്‍ മോറാനി, നെല്ലിക്കുന്ന് പ്രദേശങ്ങളില്‍ എത്താമെന്നതിനാല്‍ നിരവധി പേരാണ് പാലത്തെ ആശ്രയിക്കുന്നത്. മഴക്കാലമായാല്‍ പുഴയില്‍ നിന്നു പാലത്തിനു മുകളിലേക്ക് വെള്ളം കയറുന്നത് പതിവാണ്. പാലത്തിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് സ്വകാര്യ വ്യക്തി മതില് കെട്ടി പൊക്കിയതും നാട്ടുകാര്‍ക്ക് തിരിച്ചടിയായി. പാലത്തിന്റെ കോണ്‍ക്രീറ്റ് തൂണുകളില്‍ പല ഭാഗത്തും വിള്ളലുകള്‍ വീണിട്ടുണ്ട്. പാലം പുനര്‍ നിര്‍മിക്കണമെന്ന ആവശ്യവുമായി എം.എല്‍.എ ഉള്‍പ്പെടെയുള്ളവര്‍ക്ക് നാട്ടുകാര്‍ നിവേദനം നല്‍കിയെങ്കിലും യാതൊരു ഫലവുമുണ്ടായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."