HOME
DETAILS
MAL
ക്രിസ്റ്റ്ചര്‍ച്ച് പള്ളി വെടിവയ്പ്പ്: വീഡിയോ ഷെയര്‍ ചെയ്തയാള്‍ക്ക് ജയില്‍ശിക്ഷ
backup
June 18 2019 | 16:06 PM
വെല്ലിങ്ടണ്‍: ന്യൂസിലന്‍ഡിലെ ക്രിസ്റ്റ്ചര്‍ച്ചില്‍ കൂട്ട വെടിവയ്പ്പ് നടത്തിയ സംഭവത്തിന്റെ വീഡിയോ ഷെയര്‍ ചെയ്തയാള്‍ക്ക് ജയില്‍ശിക്ഷ. ഫിലിപ്പ് ആര്‍പ്സ് എന്ന 44 കാരന് ബിസിനസുകാരനാണ് രണ്ടു വര്‍ഷത്തിനടുത്ത് ജയില്‍ശിക്ഷ വിധിച്ചത്.
മാര്‍ച്ച് 15ന് ജുമുഅ നിസ്കാരത്തിനിടെ നടത്തിയ വെടിവയ്പ്പില്‍ 51 മുസ്ലിംകള് കൊല്ലപ്പെട്ടിരുന്നു. ഫെയ്സ്ബുക്കില്‍ ലൈവ് ഇട്ടാണ് ഓസ്ട്രേലിയന്‍ ഭീകരന് പള്ളിയില്‍ കയറി വെടിയുതിര്‍ത്തത്.
കുറ്റകരമായി വീഡിയോ പങ്കുവച്ചിരുന്നെന്ന് ഇദ്ദേഹം നേരത്തെ സമ്മതിച്ചിരുന്നു. ന്യൂസിലന്‍ഡിലെ നിയമപ്രകാരം കൂട്ടക്കൊലയുടെ വിഡിയോകള്‍ പങ്കുവയ്ക്കുന്നത് 14 വര്‍ഷം ജയില്‍ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."