ജീവനക്കാരെ നിയമിക്കാന്‍ അനുമതി ലഭിച്ചാല്‍ സ്ത്രീകളുടെയും കുട്ടികളുടെയും വാര്‍ഡുകള്‍ മാറ്റും
പെരിന്തല്‍മണ്ണ: ജില്ലാ ആശുപത്രിയില്‍ പുതിയ ജീവനക്കാരെ താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമിക്കാന്‍ അനുമതി ലഭിച്ചാല്‍ സ്ത്രീകളുടെയും കുട്ടികളുടെയും വാര്‍ഡുകള്‍ മാറ്റി സ്ഥാപിക്കുമെന്ന് ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി ചെയര്‍മാന്‍ ഉമ്മര്‍ അറക്കല്‍ അറിയിച്ചു.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേ@ണ്ടി പണിത പുതിയ കെട്ടിടം പ്രവര്‍ത്തിച്ചു തുടങ്ങുന്നതിന് 50 സ്റ്റാഫ് കൂടുതല്‍ ആവശ്യമാണ്. 18 സ്റ്റാഫ് നഴ്‌സ്, 21 ഗ്രേഡ് 2, 4 നഴ്‌സിങ് അസിസ്റ്റന്റ്, 2 പി.ടി എസ്, 3 ഫാര്‍മസി, 2 ലാബ് ടെക്‌നീഷ്യന്‍ എന്നിങ്ങനെയാണ് ആവശ്യമായ സ്റ്റാഫ്. നിലവിലുള്ള ഹോസ്പിറ്റല്‍ കോമ്പൗ@ണ്ടിന് പുറത്തായതിനാല്‍ ഇത്രയും സ്റ്റാഫില്ലാതെ സ്ത്രീകളുടെയും കുട്ടികളുടെയും വാര്‍ഡ് പ്രവര്‍ത്തിപ്പിക്കാനാവില്ലെന്നാണ് ഹോസ്പിറ്റല്‍ അധികൃതരുടെ അഭിപ്രായം. അഞ്ചുകോടിയോളം രൂപ ചെലവില്‍ നിര്‍മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ സര്‍ക്കാറിന്റെ അവസാന കാലത്ത് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാ@ണ്ടി നിര്‍വഹിച്ചിരുന്നു.
തുടര്‍ന്ന് പുതിയ കെട്ടിടത്തിലേക്ക് ആവശ്യമായ യന്ത്രങ്ങളും ഉപകരണങ്ങളും വാങ്ങുന്നതിന് ജില്ലാ പഞ്ചായത്ത് 1.25 കോടി രൂപ അനുവദിക്കുകയും ഗവ. സ്ഥാപനമായ കേരള മെഡിക്കല്‍ സര്‍വീസസ് സൊസൈറ്റി ലിമിറ്റഡില്‍ തുക കൈമാറി ഉപകരണങ്ങള്‍ നല്‍കുന്നതിനും നിര്‍ദേശിച്ചിരുന്നു. ഈ ഉപകരണങ്ങള്‍ 75 ശതമാനംഇതിനകം ലഭ്യമായിട്ടു@ണ്ട്. നിലവിലുള്ള പഴയ കെട്ടിടത്തില്‍ നിന്ന് പുതിയ കെട്ടിടത്തിലേക്ക് സ്ത്രീകളുടെയും കുട്ടികളുടെയും വാര്‍ഡുകള്‍ മാറ്റുന്നത് സംബന്ധിച്ച് ജില്ലാ പഞ്ചായത്ത് വിളിച്ച് ചേര്‍ത്ത യോഗം ആവശ്യമായ ജീവനക്കാരെ നിയമിക്കുന്നതിനുള്ള അനുമതിക്കായി ആരോഗ്യ മന്ത്രിയെ കാണുന്നതിന് തീരുമാനിച്ചു.
പുതിയ തസ്തിക സൃഷ്ടിച്ച് പി.എസ്.സി വഴി നിയമനം നടത്തുന്നതിന് വലിയ കാലതാമസമുണ്ട@ാവുമെന്നതിനാല്‍ ദിവസ വേതനാടിസ്ഥാനത്തിലോ കരാര്‍ അടിസ്ഥാനത്തിലോ ജീവനക്കാരെ നിയമിച്ച് പുതിയ കൊട്ടിടത്തില്‍ കിടത്തി ചികിത്സ തുടങ്ങുന്നതിന് അനുമതി നല്‍കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി ശൈലജ ടീച്ചറെ ജില്ലാപഞ്ചായത്ത് ഭരണസമിതി നേരില്‍ ക@ണ്ട് ആവശ്യപ്പെട്ടു. ഇതിനുള്ള അനുമതി സര്‍ക്കാറില്‍ നിന്ന് കിട്ടുന്ന മുറക്ക് സ്ത്രീകളുടെയും കുട്ടികളുടെയും വാര്‍ഡ് പുതിയ കെട്ടിടത്തിലേക്ക് മാറ്റുന്നതിനും യോഗം തീരുമാനിച്ചു.
പ്രസിഡന്റണ്ട് എ.പി ഉണ്ണികൃഷ്ണന്‍ അധ്യക്ഷനായി. വൈസ് പ്രസിഡന്റണ്ട് സക്കീന പുല്‍പ്പാടന്‍ വികസന സ്ഥിരംസമിതി ചെയര്‍മാന്‍ ഉമ്മര്‍ അറക്കല്‍, ക്ഷേമ കാര്യ സ്ഥിരംസമിതി ചെയര്‍മാന്‍ കെ.പി ഹാജറുമ്മ ടീച്ചര്‍, അംഗം സലീം കുരുവമ്പലം, ആശുപത്രി സൂപ്ര@ണ്ട് ഡോ. എ. ഷാജി, ആര്‍.എം.ഒ ഡോ. പി. രാജു, സെക്രട്ടരി പി. വിനയകുമാര്‍, കുറ്റീരി മാനുപ്പ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എ. അബ്ദുല്‍ ലത്തീഫ്, അസി: എക്‌സി. എന്‍ജിനീയര്‍മാരായ പി. അബ്ദുല്‍ അസീസ്, എന്‍. സുല്‍ഫീക്കര്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."