പൊലിസില്‍ അച്ചടക്കലംഘനം അനുവദിക്കില്ല: സെന്‍കുമാര്‍ കേസിലെ ചെലവ് പുറത്തുവിടും: മുഖ്യമന്ത്രി
തിരുവനന്തപുരം: പൊലിസിനെ അച്ചടക്കലംഘനം നടത്താന്‍ ഒരിക്കലും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ പറഞ്ഞു. പൊലിസ് മേധാവിയാക്കണമെന്ന ഡി.ജി.പി സെന്‍കുമാറിന്റെ കേസില്‍ സര്‍ക്കാരിന് എത്ര രൂപ ചെലവായെന്നത് പിന്നീട് അറിയിക്കും.
നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് കേസില്‍ കോടതിയില്‍ പോയതെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊലിസ് ആസ്ഥാനം അച്ചടക്കലംഘനത്തിന്റെ ആസ്ഥാനമാണെന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ചോദ്യത്തിനു മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.
സെന്‍കുമാര്‍ വിഷയത്തില്‍ സുപ്രിം കോടതിയെ സമീപിച്ചത് അഡ്വക്കറ്റ് ജനറലിന്റെയും നിയമസെക്രട്ടറിയുടെയും നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ്. ഇത്തരം കേസുകള്‍ക്ക് പണം ചെലവാകും. അക്കാര്യം സര്‍ക്കാര്‍ മറച്ചുവയ്ക്കില്ല. ചെലവായ തുക എത്രയാണെന്ന് പിന്നീട് അറിയിക്കുമെന്നും 25,000 രൂപ കോടതിയില്‍ കെട്ടിവയ്ക്കേണ്ടത് സാധാരണ വകുപ്പുതല രീതിയില്‍ തന്നെ ചെലവാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ജീവന് ഭീഷണിയുണ്ടെന്ന കാരാട്ട് റസാഖിന്റെ പരാതിയില്‍ ഉദ്യോഗസ്ഥ കാലതാമസം ഉണ്ടാക്കിയതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടില്ല. തൃശൂര്‍ പൂരത്തിനു മേലേ മറ്റൊരു പൂരമുണ്ടാക്കാന്‍ ചിലര്‍ ആഗ്രഹിച്ചിരിന്നു. അത് നടപ്പാകാത്തതില്‍ മനസ് വേദനിച്ചിട്ട് കാര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേ സമയം, ഡിവൈ.എസ്.പിമാരെ സ്ഥലം മാറ്റിയത് സംബന്ധിച്ച് തിരുവഞ്ചൂര്‍ രാധാകൃഷണന്റെ ഉത്കണ്ഠ കണക്കിലെടുക്കുന്നതായും മുഖ്യമന്ത്രി ഒരു ചോദ്യത്തിന് മറുപടിയായി പറഞ്ഞു. സെന്‍കുമാര്‍ കേസുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് ചെലവായത് മൂന്നു കോടി രൂപയാണെന്ന അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെയാണ് ഇക്കാര്യത്തിലെ കണക്ക് പുറത്തുവിടുമെന്ന് മുഖ്യമന്ത്രി സഭയെ അറിയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."