HOME
DETAILS
MAL
വഴിമുടക്കി താവം റെയില്‍വേ മേല്‍പ്പാലം നിര്‍മാണം
backup
May 17 2017 | 20:05 PM
പഴയങ്ങാടി: പിലാത്തറ-പാപ്പിനിശ്ശേരി കെ.എസ്.ടി.പി റോഡ് നിര്‍മാണ പദ്ധതിയിലുള്‍പ്പെടുത്തിയ താവം റെയില്‍വേ മേല്‍പാല നിര്‍മാണം നാട്ടുകാര്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും ദുരിതമാകുന്നു. റെയില്‍വേ ഗേറ്റ് മുതല്‍ സൊസൈറ്റി ഹോസ്പിറ്റല്‍ കെട്ടിടം വരെയുള്ള ഭാഗങ്ങളില്‍ പ്രവര്‍ത്തി നടക്കുന്നതിനാല്‍ സമീപത്തെ വര്‍ക്ക്ഷോപ്പുകള്‍, കടകള്‍ എന്നിവയിലേക്കുളള വഴിയടച്ചിട്ടിരിക്കുകയാണ്. വ്യാപാരികള്‍ക്കും ജനങ്ങള്‍ക്കും ഇവിടെ പ്രവേശിക്കാനുള്ള താല്‍ക്കാലിക വഴിപോലും അധികൃതര്‍ ഒരുക്കിയിട്ടില്ല. വ്യാപാര സ്ഥാപനങ്ങളും സമീപത്തുളള പെട്രോള്‍ പമ്പും പൂട്ടിയിടേണ്ട അവസ്ഥയാണ്. റെയില്‍വേ അധികൃതര്‍ക്കും എം.എല്‍.എക്കും പരാതി നല്‍കിയെങ്കിലും പരിഹാരമായില്ല. തൊഴിലാളികള്‍ക്ക് ജോലി നഷ്ടപ്പെടുന്നതോടെ നിരവധി കുടുംബങ്ങളും ദുരിതത്തിനിരയാകും.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."