കൊക്കകോള: സമരക്കാരുമായി ചര്‍ച്ച നടത്താന്‍ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കും
തിരുവനന്തപുരം: പ്ലാച്ചിമട കൊക്കകോള കമ്പനിയുമായി ബന്ധപ്പെട്ട വിഷയം സമരക്കാരുമായി ചര്‍ച്ച ചെയ്യാന്‍ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കുമെന്ന് മന്ത്രി എ.കെ ബാലന് നിയമസഭയില്‍ പറഞ്ഞു.
സംസ്ഥാനത്ത് കൊക്കകോള ഉല്പാദനം നിര്‍ത്തലാക്കുന്നതിനായി 2011ല്‍ നിയമസഭ പാസാക്കിയ നിയമം നടപ്പാക്കാനാവില്ലെന്നു കാട്ടി പ്രസിഡന്റ് തിരിച്ചയച്ചിരുന്നു.
ഈ നിയമം കേന്ദ്ര ഗ്രീന്‍ ട്രൈബ്യൂണല്‍ നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയിരുന്നു. 2005നു ശേഷമുള്ള കമ്പനികള്‍ക്കെതിരേ മാത്രമേ സംസ്ഥാന സര്‍ക്കാരിനു നടപടിഎടുക്കാനുള്ള നിയമമുള്ളൂ.
2005നു മുന്‍പാണ് കൊക്കകോള രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇത് കേന്ദ്ര ഗ്രീന്‍ ട്രൈബ്യൂണലിന്റെ പരിധിയില്‍ പെടുന്നതാണ്. സംസ്ഥാനത്തിന് കൊക്കകോള കമ്പനിയില്‍നിന്ന് നഷ്ടപരിഹാരം വാങ്ങുന്നതിനുള്ള നിയമവശങ്ങള്‍ വിശദമായി പഠിക്കേണ്ടതുണ്ട്. എന്നാല്‍, നഷ്ടപരിഹാരം ആവശ്യപ്പെട്ട് സമരം ചെയ്യുന്നവരുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തുമെന്നും മന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."