HOME
DETAILS

സര്‍വകലാശാലകള്‍ സര്‍ക്കാരിനു കീഴിലുള്ള സ്ഥാപനങ്ങളല്ല

  
backup
May 17 2017 | 20:05 PM

%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5%e0%b4%95%e0%b4%b2%e0%b4%be%e0%b4%b6%e0%b4%be%e0%b4%b2%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95

കൊച്ചി: സര്‍വകലാശാലകള്‍ സര്‍ക്കാരിനു കീഴിലുള്ള സ്ഥാപനങ്ങളല്ലെന്നും സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ ഇവയ്ക്ക് അധികാരമുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി.
അഫിലിയേഷന് സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന് ആരോഗ്യ സര്‍വകലശാലയുടെ ചട്ടങ്ങളിലോ അബ്ദുള്‍ കലാം സാങ്കേതിക സര്‍വകലാശാലയുടെ നിയമത്തിലോ പറഞ്ഞിട്ടില്ലെന്നു കോടതി പറഞ്ഞു. സര്‍വകലാശാലകള്‍ സര്‍ക്കാരിന്റെ ആജ്ഞാനുവര്‍ത്തികളായല്ല പ്രവര്‍ത്തിക്കേണ്ടത്, ചട്ടങ്ങള്‍ അനുസരിച്ച് സ്വതന്ത്രമായി പ്രവര്‍ത്തിക്കണം. എന്നാല്‍, മതിയായ ചട്ടങ്ങളും നിയമങ്ങളുമുണ്ടായിട്ടും സര്‍ക്കാരിന്റെ ആജ്ഞയ്ക്കനുസരിച്ചാണ് പ്രവര്‍ത്തിക്കേണ്ടതെന്ന ചിന്തയിലാണ് സര്‍വകലാശാലകളെന്നു കോടതി കുറ്റപ്പെടുത്തി.
എന്തടിസ്ഥാനത്തിലാണ് സര്‍വകലാശാല ഇങ്ങനെ ചിന്തിക്കുന്നതെന്നു മനസിലാകുന്നില്ല. സര്‍ക്കാരിന്റെ ഭരണ നിയന്ത്രണത്തിലാണ് സര്‍വകലാശാലകള്‍ പ്രവര്‍ത്തിക്കുന്നതെന്ന ധാരണയിലാണ് ഇത്തരത്തില്‍ പലപ്പോഴും എന്‍.ഒ.സി ആവശ്യപ്പെടുന്നത്.
സര്‍വകലാശാലകള്‍ സര്‍ക്കാരിനു കീഴിലുള്ള സ്ഥാപനമല്ലെന്നും ഇവയ്ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനാവുമെന്നും പറഞ്ഞുകൊടുക്കേണ്ട സമയമായി. എന്നാല്‍, ഒരു കാര്യത്തിലും സര്‍വകലാശാലകള്‍ സര്‍ക്കാരിന്റെ നിലപാടുകള്‍ തേടരുതെന്നല്ല ഇതിനര്‍ഥമെന്നും ഉത്തരവില്‍ പറയുന്നു. ചട്ടമനുസരിച്ചുള്ള ആധികാരിക നടപടികള്‍ സ്വീകരിക്കുന്നതിന് മുന്‍പ് ഈ വിഷയത്തില്‍ സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി തേടാന്‍ ബാധ്യതയുണ്ടെന്ന് സര്‍വകലാശാല ചിന്തിക്കരുത്. അഫിലിയേഷന്‍ തേടിയുള്ള സ്വാശ്രയ കോളജുകളുടെ അപേക്ഷയില്‍ സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണമെന്ന് നിര്‍ദേശിക്കാനുള്ള ബാധ്യത സര്‍വകലാശാലയ്ക്കില്ല. മുന്‍കൂര്‍ അനുമതി വേണമെന്ന സര്‍വകലാശാലയുടെ നിര്‍ദേശം അനാവശ്യവും യുക്തിക്ക് നിരക്കാത്തതുമാണ്.
തൃശൂരിലെ തലക്കോട്ടുകര വിദ്യ ഇന്റര്‍നാഷനല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ ഹരജികളിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അധ്യാപകന്റെ കൈവെട്ടിയ കേസ്; മുഖ്യസൂത്രധാരന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചു

Kerala
  •  an hour ago
No Image

നടന്‍ അല്ലു അര്‍ജ്ജുന്‍ അറസ്റ്റില്‍

National
  •  an hour ago
No Image

വിദ്വേഷ പരാമര്‍ശം: ജസ്റ്റിസ് എസ്.കെ യാദവിനെതിരെ ഇംപീച്ച്‌മെന്റ് നോട്ടിസ്

National
  •  an hour ago
No Image

ഇസ്‌റാഈലിനേക്കാള്‍ സുരക്ഷിതം മറ്റു രാജ്യങ്ങളെന്ന് 50 ശതമാനം ഇസ്‌റാഈലി പ്രവാസികള്‍

International
  •  an hour ago
No Image

ഡോ. വന്ദനാ ദാസ് കൊലക്കേസില്‍ സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രിം കോടതി

Kerala
  •  2 hours ago
No Image

മസ്‌കത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടുത്തം; ആളപായമില്ല

oman
  •  2 hours ago
No Image

ഒരുമിച്ച് മടക്കം; പനയമ്പാടം അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിനികളുടെ മൃതദേഹം ഖബറടക്കി, കണ്ണീരോടെ വിടചൊല്ലി നാട്

Kerala
  •  2 hours ago
No Image

ഡല്‍ഹിയില്‍ സ്‌കൂളുകള്‍ക്ക് നേരെ വീണ്ടും ബോംബ് ഭീഷണി

National
  •  2 hours ago
No Image

ഗവണ്‍മെന്റ് എക്‌സലന്‍സ് അവാര്‍ഡ് ജേതാക്കളെ മുഹമ്മദ് ബിന്‍ റാഷിദ് ആദരിച്ചു

uae
  •  3 hours ago
No Image

ആരാധനാലയ സംരക്ഷണ നിയമം: അവകാശമുന്നയിച്ച് കീഴ്‌ക്കോടതികളില്‍ ഹരജികള്‍ സമര്‍പ്പിക്കുന്നത് തടഞ്ഞ് സുപ്രിംകോടതി 

National
  •  3 hours ago