മുളിയാര്‍ ബാങ്ക് തെരഞ്ഞെടുപ്പ്: മത്സരരംഗത്ത് ഉറച്ചുനില്ക്കാന് വിമതവിഭാഗം തീരുമാനം
ബോവിക്കാനം: മുളിയാര്‍ സര്‍വിസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനുള്ളില്‍ ഉടലെടുത്ത ഗ്രൂപ്പ് തര്‍ക്കം പൊട്ടിത്തെറിയിലേക്കു നീളുന്നു. ഇന്നലെ രാത്രി ചേര്‍ന്ന വിമതവിഭാഗം യോഗം ബാങ്ക് തെരഞ്ഞെടുപ്പില്‍ മത്സരരംഗത്ത് ഉറച്ചുനില്ക്കാന് തീരുമാനിച്ചു.
അതേസമയം, വോട്ടെടുപ്പ് മുളിയാര്‍ സര്‍വിസ് സഹകരണ ബാങ്കിന്റെ കാനത്തൂരിലെ ഹാളില്‍നിന്നു മാറ്റണമെന്നാവശ്യപ്പെട്ട് ഔദ്യോഗിക വിഭാഗം ഹൈക്കോടതിയെ സമീപിച്ചു. തെരഞ്ഞെടുപ്പില്‍ ജില്ലാ കോണ്‍ഗ്രസ് നേതൃത്വം ഔദ്യോഗികമായി പ്രഖ്യാപിച്ച സ്ഥാനാര്‍ഥികള്‍ക്കെതിരേ വിമത സ്ഥാനാഥികളെ നിര്‍ത്തിയ മണ്ഡലം പ്രസിഡന്റ് ടി. ഗോപിനാഥന് നായരുടെ നേതൃത്വത്തിലുള്ള മണ്ഡലം കമ്മിറ്റിയെ കഴിഞ്ഞ ദിവസം കെ.പി.സി.സി പിരിച്ചുവിട്ടിരുന്നു. ഇതിനുപിന്നാലെയാണ് വിമതവിഭാഗം മത്സരരംഗത്ത് ഉറച്ചുനില്ക്കാന് തീരുമാനിച്ചത്.
ബാങ്കുമായി ബന്ധപ്പെട്ടുനിലനില്ക്കുന്ന പ്രശ്നത്തില്‍ മണ്ഡലം കമ്മിറ്റിയെ പിരിച്ചുവിട്ടത് വരും ദിവസങ്ങളില്‍ വലിയ ചര്ച്ചകള്ക്കുവഴിവെക്കും. കോണ്‍ഗ്രസിനുള്ളില്‍ കൂടുതല്‍ പ്രശ്നങ്ങള്‍ക്കും ഈ സംഭവം വഴിവെക്കും.
23നാണ് മുളിയാര്‍ ബാങ്ക് ഭരണസമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പ് നടക്കുക. 11 സീറ്റുകളിലേക്കാണ് മത്സരം നടക്കേണ്ടിയിരുന്നത്.
ഇതില്‍ വിമത വിഭാഗത്തിലെ കെ. രാമചന്ദ്രന്‍നായര്‍ നിക്ഷേപക വിഭാഗത്തിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ബാക്കിയുള്ള 10 സീറ്റിലേക്ക് 19പേരാണ് മത്സര രംഗത്തുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."