ദുരന്തം വേട്ടയാടിയ മിഡില്‍ ക്ലാസ് ജോ
വാഷിങ്ടണ്‍: അഹങ്കാരത്തിന്റെ ഹുങ്കില്‍ നാലുവര്‍ഷം കൊണ്ട് രാജ്യത്തിന്റെ അടിത്തറ ഇളക്കിയ ട്രംപിനെ കെട്ടുകെട്ടിക്കാന്‍ അമേരിക്കന്‍ ജനത തെരഞ്ഞെടുത്തത് വ്യക്തി ജീവിത്തില്‍ ദുരന്തങ്ങള്‍ നിരന്തരം വേട്ടയാടിയപ്പോഴും ഉത്തവാദിത്ത ബോധത്തോടെ ജനസേവനം തുടര്‍ന്ന പരിണിതപ്രജ്ഞനായ നേതാവിനെ.
എട്ടു വര്‍ഷത്തെ വൈസ് പ്രസിഡന്റ് പദവി അടക്കം അരനൂറ്റാണ്ടിന്റെ പൊതുപ്രവര്‍ത്തന അനുഭവ സമ്പത്തുമായാണ് മിഡില്‍ ക്ലാസ് ജോ എന്ന് വിളിപ്പേരുള്ള ജോ ബൈഡന്‍ വൈറ്റ്ഹൗസിലെത്തുന്നത്. രാഷ്ട്രീയത്തിലും സ്വകാര്യ ജീവിതത്തിലും കൈപ്പേറിയ നിരവധി അനുഭവങ്ങളെ അതിജീവിച്ച ജോ ബൈഡനില്‍ അവര്‍ അര്‍പ്പിക്കുന്ന പ്രതീക്ഷ എത്രമത്തോളമെന്നതിന്റെ തെളിവാണ് അദ്ദേഹത്തിന് ലഭിച്ച വന്‍ ഭൂരിപക്ഷം.
അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ പ്രസിഡന്റാകും 77 കാരനായ ബൈഡന്‍. വിജയം സമ്മാനിച്ച പെന്‍സില്‍വാനിയയിലെ സ്‌ക്രാന്റന്‍ പട്ടണത്തിലാണ് 1942ല്‍ ബൈഡന്‍ ജനിച്ചത്.
ധനികനായിരുന്ന പിതാവിന്റെ ആസ്തികളെല്ലാം ജോ ജനിക്കുമ്പോഴേക്കും തകര്‍ന്നിരുന്നു. കുടുംബം പിന്നീട് ഡെലാവറിലേക്ക് മാറി. കഠിനാധ്വാനിയായ ബൈഡന്‍ നിയമ ബിരുദം നേടി.
1972ല്‍ 29മത്തെ വയസ്സില്‍ സെനറ്റിലെത്തി. പക്ഷേ സത്യപ്രതിജ്ഞ ചെയ്തത് ആശുപത്രിയിലായിരുന്നു. ബൈഡന്‍ തെരഞ്ഞെടുക്കപ്പെട്ട് ഏതാനും ദിവസങ്ങള്‍ക്ക് ശേഷം ഡിസംബറില്‍ ക്രിസ്മസ് ട്രീ വാങ്ങാന്‍ കാറില്‍പോവുകയായിരുന്നു ബൈഡന്റെ ഭാര്യ നീലിയയും മക്കളും. കാര്‍ ട്രക്കിലിടിച്ച് ഭാര്യയും മകളും മരിച്ചു. രണ്ട് മക്കള്‍ ഗുരുതര പരിക്കുകളോടെ ആശുപത്രിയിലായി.
1987ല്‍ പ്രസിഡന്റ് പദത്തിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങി. പക്ഷേ പ്രസംഗം മോഷ്ടിച്ചു എന്ന ആരോപണത്തില്‍ തട്ടി ആ പ്രതീക്ഷ മടങ്ങി. 2007ലും പ്രസിഡന്റ് പദത്തിലേക്ക് ഒരു കൈ നോക്കി. ഒടുവില്‍ ബറാക് ഒബാമക്കായി പിന്മാറി. ഒടുവില്‍ ഒബാമ തന്റെ വൈസ് പ്രസിഡന്റായി പ്രഖ്യാപിച്ചു. അതോടെ ലോകം അറിയപ്പെടുന്ന നേതാവായി ബൈഡന്‍ മാറി.
ദുരന്തങ്ങള്‍ പിന്നെയും ബൈഡനെ തേടിയെത്തി. 2015ല്‍ മകന്‍ ബ്യൂ ബൈഡന്‍ കാന്‍സര്‍ ബാധിച്ച് മരിച്ചു.
അമേരക്കയ്ക്ക് കിട്ടിയ ഏറ്റവും മികച്ച വൈസ് പ്രസിഡന്റ് എന്നാണ് ബൈഡനെ അദ്ദേഹത്തിന്റെ കൂടെ പ്രസിഡന്റായ ഒബാമ വിശേഷിപ്പിച്ചത്. ഒബാമയുടെ ഏറ്റവും ശ്രദ്ധേയമായ നേട്ടമായിരുന്ന ഒബാമ കെയര്‍ പദ്ധിയുടെ പിന്നലെ ശക്തമായ പിന്തുണയും ബൈഡന്‍ തന്നെയായിരുന്നു.
ഒടുവില്‍ ചരിത്ര നിയോഗമായി അമേരിക്കയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് ബൈഡന്‍. ട്രംപിനെ തോല്‍പ്പിച്ച് അമേരിക്കയുടെ ആത്മാവ് തിരിച്ചുപിടിക്കുക എന്നാണ് ബൈഡന്‍ ജനങ്ങളോട് പറഞ്ഞിരുന്നത്. ബൈഡന്‍ പ്രസിന്റാവുമ്പോള്‍ അധ്യാപികയായ ജില്‍ ആണ് യു.എസിന്റെ പ്രഥമ വനിതയാകുക. 1977ലാണ് ബൈഡന്‍ ജില്‍ ബൈഡനെ വിവാഹം കഴിച്ചത്. ആഷ്‌ലിയാണ് മകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."