HOME
DETAILS
MAL
'യു.എസ് വൈസ് പ്രസിഡന്റാകുന്ന ആദ്യ വനിത ഞാനായിരിക്കാം, അവസാനത്തേതല്ല'
backup
November 09 2020 | 03:11 AM
വാഷിങ്ടന്‍: യു.എസ് വൈസ് പ്രസിഡന്റ് പദവിയിലെത്തുന്ന ആദ്യ വനിത താനായിരിക്കുമെന്നും എന്നാല്‍ അവസാനത്തേതല്ലെന്നും യു.എസ് നിയുക്ത വൈസ് പ്രസിഡന്റ് കമല ഹാരിസ്. ഈ നേട്ടം കാണുന്ന യു.എസിലെ ഓരോ കൊച്ചു പെണ്‍കുട്ടിയും യു.എസ് സാധ്യതയുള്ള രാജ്യമാണെന്ന് മനസ്സിലാക്കണം. വിജയം ഉറപ്പിച്ചശേഷ
രാജ്യത്തെ അഭിസംബോധന ചെയ്ത് കമല പറഞ്ഞു.
അമേരിക്ക ജനാധിപത്യത്തിന്റെ അന്തസ് കാത്തുസൂക്ഷിച്ചു. മുറിവുണക്കുന്ന ഐക്യത്തിന്റെ വക്താവാണ് ബൈഡന്. നാലുവര്‍ഷം ജനങ്ങള്‍ നീതിക്കും തുല്യതയ്ക്കും വേണ്ടി പോരാടി. തുല്യതയ്ക്കായുള്ള കറുത്ത വര്‍ഗക്കാരായ സ്ത്രീകളുടെ പോരാട്ടത്തിന്റെ വിജയമാണ് ഇതെന്നും കമല ഹാരിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."