HOME
DETAILS

ഒട്ടോറിക്ഷാ ഡ്രൈവര്‍മാരുടെ മോശം പെരുമാറ്റവും അമിത ചാര്‍ജ്ജ് ഈടാക്കലും

  
backup
May 17 2017 | 20:05 PM

%e0%b4%92%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8b%e0%b4%b1%e0%b4%bf%e0%b4%95%e0%b5%8d%e0%b4%b7%e0%b4%be-%e0%b4%a1%e0%b5%8d%e0%b4%b0%e0%b5%88%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%be%e0%b4%b0



കാക്കനാട്: ഒട്ടോറിക്ഷാ ഡ്രൈവര്‍മാരുടെ മോശം പെരുമാറ്റവും, അമിത ചാര്‍ജ്ജ് ഈടാക്കുന്നുവെന്ന നിരവധി പരാതിയെ തുടര്‍ന്നും ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ നഗരത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് വ്യാപക പരിശോധന നടത്തി.
എറണാകുളം നഗരത്തില്‍ പത്ത് സ്‌ക്വാഡുകളായി തിരിച്ച് കഴിഞ്ഞ ദിവസം വൈകിട്ട് 6 മുതല്‍ രാത്രി 12മണി വരെയായിരുന്നു പരിശോധന നടത്തിയത്. ഫെയര്‍ മീറ്റര്‍ ഇടാതെ ഓടിയ 67 വാഹനങ്ങള്‍ക്കെതിരെയും, ലൈസന്‍സ് ഇല്ലാത്ത 36 ഡ്രൈവര്‍മാര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തു. കൂടാതെ ടാക്‌സ് അടക്കാത്ത 24 വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുത്തു.
അനധികൃത ലൈറ്റുകള്‍ ഘടിപ്പിച്ചതും, ലൈസന്‍സില്‍ മാറ്റം വരുത്തിയതുമായ 68 ഓളം വാഹനങ്ങള്‍ക്കെതിരെയും,ഫിറ്റ്‌നസ് ഇല്ലാത്ത 13 വാഹനങ്ങള്‍ക്കെതിരെയും നടപടി സ്വീകരിച്ചു.ആകെ 275 കേസുകളിലായി 114300 രൂപ പിഴ ഈടാക്കി. കളക്ടര്‍ മുഹമ്മദ് വൈ.സഫീറുള്ളയുടെ നേതൃത്വത്തില്‍ ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമീഷണര്‍ കെ.ജി സാമുവല്‍, എറണാകുളം ആര്‍.ടി.ഒ പി.എച്ച് സാദിഖലി, എന്‍ഫോഴ്‌സ്‌മെന്റ് റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍ സുരേഷ് എന്നിവരുടെ നേതൃത്വത്തില്‍ ജില്ലയിലെ നാല്‍പതോളം ഉദ്യോഗസ്ഥര്‍ പരിശോധനയില്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ

International
  •  2 months ago
No Image

ഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

qatar
  •  2 months ago
No Image

കോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

National
  •  2 months ago
No Image

വള്ളികുന്നം എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; മോഷ്ടാവ് എത്തിയത് കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്‌കൂട്ടറില്‍ 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; പാചകവാതക ചോർച്ചയെ തുടർന്ന് ഫ്ലാറ്റിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു, 20 പേർക്ക് പരിക്ക്‌

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-01-10-2024

PSC/UPSC
  •  2 months ago
No Image

കേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം

Kerala
  •  2 months ago
No Image

വാടക തർക്ക പരിഹാര സേവനങ്ങൾ വികസിപ്പിച്ച് അജ്‌മാൻ മുനിസിപ്പാലിറ്റി

uae
  •  2 months ago
No Image

ഉച്ചയ്ക്ക് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്ടിച്ച് യുവാക്കള്‍; ദൃശ്യങ്ങള്‍ പൊലിസിന്, അന്വേഷണം

Kerala
  •  2 months ago
No Image

അനധികൃതമായി മതവിധികൾ നൽകിയാൽ രണ്ട് ലക്ഷം ദിർഹം വരെ പിഴ; മുന്നറിയിപ്പുമായി യുഎഇ ഫത്വ അതോറിറ്റി

uae
  •  2 months ago