HOME
DETAILS

ജില്ലയില്‍ വിതരണത്തിനൊരുങ്ങുന്നത് 7,92465 റേഷന്‍ കാര്‍ഡുകള്‍

  
backup
May 17 2017 | 20:05 PM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%bf%e0%b4%a4%e0%b4%b0%e0%b4%a3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8a%e0%b4%b0



കാക്കനാട്: ജില്ലയില്‍ വിതരണത്തിനൊരുങ്ങുന്നത് 7,92465 റേഷന്‍ കാര്‍ഡുകള്‍. മുന്‍ഗണനാ വിഭാഗത്തില്‍ 998653 ഉം. മുന്‍ഗണനാ എ.എ.വൈ. വിഭാഗത്തില്‍ 146566 ഉം മുന്‍ഗണനേതര സബ്‌സിഡി വിഭാഗത്തില്‍ 1060727 ഉം മുന്‍ഗണനേതര സബ്‌സിഡി ഇല്ലാത്തവയില്‍ 964880 കാര്‍ഡുകളുമാണ് അന്തിമ പട്ടികപ്രകാരം ജില്ലയിലുള്ളത്.
പുതിയ റേഷന്‍കാര്‍ഡുകളുടെ പ്രിന്റിങ് നടന്നുകൊണ്ടിരിക്കുകയാണ്. പ്രിന്റിങ് പൂര്‍ത്തിയായാല്‍ വിതരണം തുടങ്ങും. പുതിയ കാര്‍ഡുകള്‍ നാലു നിറങ്ങളിലാണ്. നിലവിലുള്ള നീല, പിങ്ക് എന്നിവ കൂടാതെ വെള്ള, മഞ്ഞ നിറങ്ങളിലും കാര്‍ഡുകള്‍ ഇറങ്ങും. മുന്‍ഗണനാ എ.എ.വൈ. പദ്ധതിയില്‍ ഉള്‍പ്പെടുന്നവര്‍ക്ക് മഞ്ഞ, മുന്‍ഗണനാ വിഭാഗത്തിലുള്ളവര്‍ക്ക് പിങ്ക്, മുന്‍ഗണനേതര സബ്‌സിഡി വിഭാഗത്തില്‍ നീല, മുന്‍ഗണനേതര സബ്‌സിഡി ഇല്ലാത്തവര്‍ക്ക് വെള്ള നിറത്തിലുള്ള കാര്‍ഡുകളാണ് ലഭിക്കുക.നാലു വിഭാഗത്തിലും കൂടുതല്‍ കാര്‍ഡുകള്‍ കണയന്നൂര്‍ താലൂക്കിലാണ്. റേഷന്‍ കാര്‍ഡുകള്‍ സംബന്ധിച്ചു പഞ്ചായത്തുകളില്‍ നിന്നുള്ള അന്തിമ പട്ടിക സമര്‍പ്പിച്ചതിനു ശേഷമുള്ള പരാതികളും ആക്ഷേപങ്ങളും കാര്‍ഡ് ലഭിച്ചതിനു ശേഷം പരിഗണിക്കാനാണ് സാധ്യത. പ്രിന്റിങ് നടക്കുന്നതിനാല്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ മൂലമാണിത്. തെറ്റുകളും പരാതികളും കാര്‍ഡ് ലഭിച്ചതിനുശേഷം പരിഗണിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആരാധനാലയ സംരക്ഷണ നിയമം: അവകാശമുന്നയിച്ച് കീഴ്‌ക്കോടതികളില്‍ ഹരജികള്‍ സമര്‍പ്പിക്കുന്നത് തടഞ്ഞ് സുപ്രിംകോടതി 

National
  •  21 minutes ago
No Image

തെക്കന്‍ ജില്ലകളില്‍ ഇന്നും വ്യാപകമഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Weather
  •  an hour ago
No Image

അഞ്ചിലൊരാള്‍ ഇനി തനിച്ച്; വര്‍ഷങ്ങളുടെ സൗഹൃദം..അജ്‌നയുടെ ഓര്‍മച്ചെപ്പില്‍ കാത്തു വെക്കാന്‍ ബാക്കിയായത് കൂട്ടുകാരിയുടെ കുടയും റൈറ്റിങ് പാഡും

Kerala
  •  an hour ago
No Image

വിജിലൻസ് സംവിധാനം കാര്യക്ഷമമാക്കാൻ സഹ. വകുപ്പ് :  കംപ്യൂട്ടറിൽ വരുത്തുന്ന കൃത്രിമങ്ങളും  അന്വേഷിക്കണമെന്ന് നിർദേശം

Kerala
  •  2 hours ago
No Image

നടിയെ അക്രമിച്ച കേസിലെ പ്രധാന സാക്ഷി സംവിധായകന്‍ പി. ബാലചന്ദ്രകുമാര്‍ അന്തരിച്ചു

Kerala
  •  2 hours ago
No Image

പാതയോരങ്ങളിലെ ഫ്ളക്‌സ് ബോർഡുകൾ ; 10 ദിവസത്തിനകം മാറ്റിയില്ലെങ്കിൽ തദ്ദേശ സെക്രട്ടറിമാർക്ക് പിഴ

Kerala
  •  2 hours ago
No Image

പനയംപാടം അപകടം: ഒരു മെയ്യായവരുടെ മടക്കവും ഒരുമിച്ച് 

Kerala
  •  2 hours ago
No Image

ഇനി എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിലെയും പേര് മാറ്റാം;  ചട്ടം ഭേദഗതി ചെയ്തു 

Kerala
  •  2 hours ago
No Image

പനയംപാടം അപകടം: ലോറിഡ്രൈവര്‍ അറസ്റ്റില്‍

Kerala
  •  3 hours ago
No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  11 hours ago