മഴവെള്ള സംരക്ഷണത്തിന് മഴക്കുഴിയുമായി മുതുവല്ലൂര്‍ പഞ്ചായത്ത്
കിഴിശ്ശേരി: മഴവെള്ളം സംരക്ഷിച്ച് കടുത്ത വേനലിലെ ജലക്ഷാമത്തെ നേരിടാനുള്ള പദ്ധതി നടപ്പാക്കുകയാണ് മുതുവല്ലൂര്‍ പഞ്ചായത്ത്. തൊഴിലുറപ്പ് പദ്ധതി പ്രകാരം പറമ്പുകളിലും വീട്ടു പരിസരങ്ങളിലും മഴക്കുഴി നിര്‍മിച്ചാണ് മഴവെള്ളത്തെ സംരക്ഷിക്കുന്നത്.
തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള സ്ത്രീകള്‍ അടക്കമുള്ള തൊഴിലാളികള്‍ ദൗത്യം ഏറ്റെടുത്തതോടെ മഴക്കുഴി നിര്‍മാണം ആരംഭിച്ചു. പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡിലും പദ്ധതി നടപ്പാക്കുന്നുണ്ടെങ്കിലും ജലക്ഷാമം രൂക്ഷമായ ഉയര്‍ന്ന പ്രദേശങ്ങളിലാണ് കൂടുതല്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത്.
മഴക്കുഴി നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരില്‍ ഭൂരിഭാഗവും സ്ത്രീ തൊഴിലാളികളാണ്. മഴ ശക്തമായതോടെ ജല സംരക്ഷണത്തിന്റെ പ്രാധാന്യം ബോധ്യപ്പടുത്തുന്നതിനും പൊതുജനങ്ങള്‍ ഇത്തരം മാതൃകകള്‍ പിന്തുടരണമെന്നും ഉദ്ദേശിച്ചാണ് മഴക്കുഴി നിര്‍മാണത്തിന് പഞ്ചായത്ത് മുന്നിട്ടിറങ്ങിയതെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.എ സഗീര്‍, വൈസ് പ്രസിഡന്റ് റഹ്മ, ഓവര്‍സിയര്‍ കെ.ടി ജലീല്‍, റിയാസ് എന്നിവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."