'ഇനി ഭയപ്പെടേണ്ടതില്ല'; വികാരഭരിതനായി വാര്‍ത്താ അവതാരകന്‍
വാഷിങ്ടണ്‍: ജോ ബൈഡനെ നിയുക്ത അമേരിക്കന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട വാര്‍ത്ത തത്സമയം നല്‍കുന്നതനിടെ വികാരഭരിതനായി വാര്‍ത്താ അവതാരകന്‍. സി.എന്‍.എന്‍ ചാനലിലെ വാര്‍ത്താവതാരകനായ ആന്റണി കപേല്‍ വാന്‍ ജോണ്‍സ് ആണ് വികാരഭരിതനായി വിതുമ്പിയത്.
ഇന്ന് ഒരു നല്ല ദിവസമാണ്. ഇന്ന് രാവിലെ ഒരു മാതാവാകുന്നത് എളുപ്പമുള്ള കാര്യമാണ്. ഒരു പിതാവാവുക എന്നതും വളരെ എളുപ്പമുള്ള കാര്യമാണ്. നിങ്ങളുടെ കുട്ടികളോട് സ്വഭാവഗുണമുണ്ടാവുക എന്നത് പ്രധാനമാണ് എന്ന് പറയുന്നത് ഇന്ന് വളരെ എളുപ്പമായിരിക്കുന്നു. അദ്ദേഹം വീഡിയോ പങ്കുവച്ചുകൊണ്ട് ട്വിറ്ററിലെഴുതി.
'ഈ വിധി രാജ്യത്ത് ഏറെ സഹിച്ചവര്‍ക്കുള്ള ഉത്തരമാണ്. 'എനിക്ക് ശ്വസിക്കാന്‍ കഴിയുന്നില്ല' എന്നത് ഒരു ജോര്‍ജ് ഫ്‌ളോയിഡിന്റെ മാത്രം വാക്കുകളല്ല. ഇതുപോലെ സ്വതന്ത്രമായി ശ്വാസമെടുക്കാന്‍ കഴിയാത്ത നിരവധി പേരാണ് ഇവിടെയുള്ളത്,' അദ്ദേഹം പറഞ്ഞു.
'നമ്മളെപോലുള്ളവര്‍ക്ക് കുറച്ച് സമാധാനം ലഭിക്കുക, വീണ്ടും ഉണരാന്‍ അവസരം ലഭിക്കുക എന്നൊക്കെ പറയുന്നത് വലിയ കാര്യമാണ്,' കാപേല്‍ കൂട്ടിച്ചേര്‍ത്തു. നിങ്ങള്‍ ഈ രാജ്യത്തെ മുസ്‌ലിമാണെങ്കിലും രാജ്യത്തെ പ്രസിഡന്റിന് നിങ്ങളെ വേണ്ടെന്ന് കരുതി നിങ്ങള്‍ ഭയപ്പെടേണ്ട ആവശ്യമില്ലെന്നും നിങ്ങള്‍ ഒരു കുടിയേറ്റക്കാരനാണെങ്കിലും നിങ്ങള്‍ ഒരിക്കലും ഭയപ്പെടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."