വൈവിധ്യത്തിലേക്കുള്ള മടക്കമോ?
വാഷിങ്ടണ്‍: അമേരിക്കയുടെ 46ാം പ്രസിഡന്റായി ജോ ബൈഡനും വൈസ് പ്രസിഡന്റായി ഏഷ്യന്‍ വംശജ കമല ഹാരിസും തെരഞ്ഞെടുക്കപ്പെടുമ്പോള്‍ രാജ്യത്തെ കറുത്ത വര്‍ഗക്കാര്‍ക്കും മറ്റ് കുടിയേറ്റ ജന വിഭാഗത്തിനും പ്രതീക്ഷയുടെ നാളുകള്‍.
രാജ്യത്തിന്റ വിവിധ ഭാഗങ്ങളില്‍ ജനം തെരുവിലറങ്ങി ആഹ്ലാദ പ്രകടിപ്പിച്ചു. രാജ്യത്തിന്റെ വൈവിധ്യം തിരിച്ചുപിടിക്കുമെന്ന് നിയുക്ത ഭരണാധികാരികളുടെ വാഗ്ദാനം ഇവര്‍ പ്രതീക്ഷയോടെയാണ് കാണുന്നത്. അമേരിക്ക തങ്ങളുടെ സേവനങ്ങള്‍ അംഗീകരിക്കുമെന്നു തന്നെയാണ് ഇവര്‍ കരുതുന്നത്.
ബൈഡന്റെ വിജയത്തിന് പിന്നില്‍ കറുത്ത വര്‍ഗക്കാര്‍ നിര്‍ണായക സാന്നിധ്യമായിരുന്നു. ജോര്‍ജ് ഫ്‌ളോയിഡിന്റെ മരണത്തോടെ അമേരിക്കയിലുയര്‍ന്ന വംശവെറിക്കെതിരായ പ്രതിഷേധങ്ങള്‍ ട്രംപിന് തിരിച്ചടിയാവുകയും ബൈഡന് ഗുണകരമാവുകയുമായിരുന്നു. ട്രംപിന്റെ ഭരണത്തില്‍ അമേരിക്കയില്‍ കറുത്ത വര്‍ഗക്കാര്‍ക്കും കുടിയേറ്റക്കാര്‍ക്കും എതിരേ ആക്രമണങ്ങള്‍ വര്‍ധിച്ചിരുന്നു.
നിരവധി കറുത്ത വര്‍ഗക്കാരെ പൊലിസ് വെടിവച്ചു വീഴ്ത്തിയപ്പോളും പ്രതികളെ സംരക്ഷിക്കുന്ന ട്രംപിന്റെ നടപടി വ്യാപക വിമര്‍ശനത്തിനിടയാക്കിയിരുന്നു. ട്രംപന്റെ വംശീയ വിദ്വേഷ നയങ്ങളെ ശക്തമായി വിമര്‍ശിക്കുന്നവരില്‍ പ്രധാനിയായിരുന്ന കമല ഹാരിസ്.
തകര്‍പ്പന്‍ വിജയത്തിന് പിന്നാലെ ആഫ്രിക്കന്‍ അമേരിക്കന്‍ സമൂഹത്തിന് നിയുക്ത പ്രസിഡന്റ് ജോ ബൈഡന്‍ നന്ദി പറഞ്ഞു. പ്രചാരണം കുറവായിട്ടും തനിക്ക് തുണയായത് കറുത്ത വര്‍ഗക്കാരാണെന്നും ബൈഡന്‍ പറഞ്ഞു.
''കാംപയിന്‍ ഏറ്റവും കുറവായ കാലഘട്ടത്തിലും ആഫ്രിക്കന്‍ അമേരിക്കന്‍ സമൂഹം എനിക്കായി എണീറ്റുനിന്നു. അവരെപ്പോഴും എന്റെ പിറകിലുണ്ടായിരുന്നു. ഞാന്‍ നിങ്ങളുടേതായിരിക്കും'' -ബൈഡന്‍ ട്വീറ്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."