11 വര്‍ഷമായി ഹോട്ടല്‍ സിനാനില്‍ ഒരേയൊരു വിഭവം മാത്രം
പെരിന്തല്‍മണ്ണ: ഒരേ വിഭവവുമായി 11 വര്‍ഷമായി ഒരു ഹോട്ടല്‍. ഓരോ വര്‍ഷവും വിഭവം മാറ്റിയില്ല, രുചി കൂട്ടിയുമില്ല. പക്ഷേ ആവശ്യക്കാര്‍ കൂടിക്കൂടി വന്നു. ഇതു പെരിന്തല്‍മണ്ണ ഊട്ടിറോഡിലെ ഹോട്ടല്‍ സിനാന്റെ പ്രത്യേകതയാണ്. കോഴി ബിരിയാണിയോ, നെയ്‌ച്ചോറോ ഒന്നുമല്ല ഇവിടെ വിളമ്പുന്നത്. മലയാളിയുടെ പഴമയുടെ ആരോഗ്യദായിനിയായ കഞ്ഞിയാണു ഹോട്ടലില്‍ 11 വര്‍ഷമായി നല്‍കുന്നത്.
നാടന്‍ വിഭവങ്ങളോടു കൂടി അഞ്ചു തരം കൂട്ടാനും ഒപ്പമുണ്ടാകും. എരിയുന്ന ചൂടിലും കനത്ത മഴയിലുമെല്ലാം ആവശ്യക്കാരേറെയാണ്. യാത്രക്കാരും കച്ചവടക്കാരും ഉദ്യോഗസ്ഥരും ആശ്രയിക്കുന്ന ഈ കഞ്ഞിക്കൂട്ടിനു വ്യത്യസ്തതകളേറെ. രാവിലെ പത്തിനാരംഭിക്കുന്ന കഞ്ഞിവിതരണം വൈകുന്നേരം മൂന്നോടെ അവസാനിക്കും. ആശുപത്രികളില്‍ ചികില്‍സക്ക് എത്തിയവര്‍ക്കു പാര്‍സലടക്കം അറുന്നൂറില്‍ പരമാളുകളാണു ദിനേന ഇവിടെയെത്തുന്നത്.
കുത്തരികൊണ്ടണ്ടുള്ള ചൂടുള്ള കഞ്ഞിയും മാങ്ങയും ഉള്ളിയും കൊണ്ടണ്ടുള്ള ചമ്മന്തിയും അച്ചാറും എന്നിവയ്‌ക്കൊപ്പം ചക്ക, മുതിര, കപ്പ എന്നിവക്കൊപ്പം വാഴത്തടയും ചേര്‍ത്ത നാടന്‍ കൂട്ടാനും പപ്പടവും ചേര്‍ന്നാല്‍ വിഭവ സമൃദ്ധം. വളാഞ്ചേരി കല്ലിങ്ങല്‍പറമ്പ് കമറുദ്ദീനാണു കട നടത്തുന്നത്. കൂട്ടിനു ജോലിക്കാരായി ഏഴോളം തൊഴിലാളികളുമുണ്ടണ്ട്. മായമില്ലാതെ വിളമ്പുന്ന കഞ്ഞി കുടിക്കാന്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ മുതല്‍ രാഷ്ട്രീയ നേതാക്കളും വിദ്യാര്‍ഥികളും എത്തുന്നു. വേനലിലെ കനത്ത ചൂടിലും നല്ല തിരക്കാണ് ഇവിടെ.നാല്‍പതു രൂപയാണു വയറു നിറയെ കഞ്ഞിയും അഞ്ചു തരം കൂട്ടാനും സുഭിക്ഷമായി കഴിക്കാന്‍ ചെലവാകുന്നത്.
അഞ്ചു വര്‍ഷമായി സ്ഥിരമായി ഇവിടത്തെ കഞ്ഞി കുടിക്കുന്നവരും നിരവധിയുണ്ട്. പണത്തിനു വേണ്ടണ്ടി മായം ചേര്‍ത്ത ഹോട്ടലുകള്‍ക്കിടയില്‍ നാടന്‍ വിഭവങ്ങള്‍ കുറഞ്ഞ ചെലവില്‍ നല്‍കി വ്യത്യസ്തനാവുകയാണു കമറുദ്ദീന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."