അധികാരത്തിലേറി ഒരുമാസമാവും മുന്‍പേ മോദി സര്‍ക്കാരിനെതിരെ ആര്‍.എസ്.എസിന്റെ തൊഴിലാളി സംഘടന; ഓഹരി വില്‍പ്പനയ്‌ക്കെതിരെ രാജ്യവ്യാപക പ്രക്ഷോഭം
ന്യൂഡല്‍ഹി: നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലേറി ഒരുമാസം പിന്നിടും മുന്‍പേ സര്‍ക്കാരിനെ വിമര്‍ശിച്ച് സംഘ്പരിവാര്‍ തൊഴിലാളി സംഘടനയായ ഭാരതീയ മസ്ദൂര്‍ സംഘ് (ബി.എം.എസ്) രംഗത്ത്. 'പൊതുമേഖലയെ സംരക്ഷിക്കു' എന്ന പേരില്‍ രാജ്യവ്യാപകമായി കാംപയിന്‍ നടത്തുമെന്ന് സംഘടന അറിയിച്ചു. ബി.എം.എസിനു കീഴിലുള്ള പൊതുമേഖലാ ജീവനക്കാരുടെ ദേശീയ കോര്‍ഡിനേറ്റിങ് കമ്മിറ്റി കണ്‍വീനര്‍ ഗിരീഷ് ചന്ദ്ര ആര്യ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്.
സ്വകാര്യല്‍കരണത്തിനെതിരെ രാജ്യത്തുടനീളം പരിപാടികള്‍ സംഘടിപ്പിച്ച് ജനങ്ങളെ ബോധവല്‍കരിക്കുമെന്നും ബി.എം.എസ് അറിയിച്ചു. സപ്തംബര്‍ ആദ്യ വാരത്തിലായിരിക്കും പരിപാടികള്‍ നടത്തുക. കാംപയിനിന്റെ ഭാഗമായി സെമിനാര്‍, ടേബിള്‍ ടോക്ക്, പ്രകടനങ്ങള്‍ എന്നിവയും നടക്കും. ഇതിന്റെ ഭാഗമായി നവംബര്‍ 15ന് രാജ്യത്തെ മുഴുവന്‍ പൊതുമേഖലാ ജീവനക്കാരുടെ സമ്മേളനവും ബി.എം.എസ് സംഘടിപ്പിക്കുന്നുണ്ട്. തൊഴില്‍നിയമങ്ങള്‍ പരിഷ്‌കരിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കങ്ങളെയും കഴിഞ്ഞയാഴ്ച ബി.എം.എസ് വിമര്‍ശിച്ചിരുന്നു.
92 പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരിവിറ്റഴിക്കാനുള്ള നിതി ആയോഗിന്റെ തീരുമാനത്തിനു പിന്നാലെയാണ് ബി.എം.എസിന്റെ സമരപ്രഖ്യാപനം. ഈ മാസം 15ന് ചേര്‍ന്ന നിതി ആയോഗ് ഗവേണിങ് കൗണ്‍സില്‍ യോഗത്തിലാണ് ഓഹരി വിറ്റഴിക്കാനായി 92 സ്ഥാപനങ്ങളെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.
RSS’ Labour Wing to Hold Nationwide Campaign Against PSU Divestment
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."