ഇടത് പിന്തുണയോടെ പോത്തുകല്ലില്‍ യു.ഡി.എഫ് വിമതന് പ്രസിഡന്റ്
നിലമ്പൂര്‍: പോത്തുകല്ലില്‍ ഇടത് പിന്തുണയോടെ യു.ഡി.എഫ് വിമതന് പഞ്ചായത്ത് പ്രസിഡന്റായി. മുന്‍ പഞ്ചായത്ത് പ്രസിഡന്റും കോണ്‍ഗ്രസ് അംഗവുമായ സി. കരുണാകരന് പിള്ളയാണ് എട്ടിനെതിരേ ഒന്‍പത് വോട്ടുകള്‍ക്ക് പോത്തുകല്‍ പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. യു.ഡി.എഫ് സ്ഥാനാര്‍ഥിയായ സി.എച്ച് സുലൈമാന്‍ ഹാജിയെയാണ് പരാജയപ്പെടുത്തിയത്.
യു.ഡി.എഫ് പ്രസിഡന്റ് സ്ഥാനാര്‍ഥി സുലൈമാന്‍ ഹാജിക്ക് വോട്ട് രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് നേതൃത്വം നല്കിയ വിപ്പ് കരുണാകരന് പിള്ള കൈപ്പറ്റിയിരുന്നില്ല.
തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ക്ക് വരണാധികാരി ടൗണ്‍ എംപ്ലോയ്മെന്റ് ഓഫിസര്‍ ബിജു പറമ്പത്ത് കിഴക്കയില്‍, പഞ്ചായത്ത് സെക്രട്ടറി കെ കൃഷ്ണകുമാര്‍ എന്നിവര്‍ നേതൃത്വം നല്കി. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടെന്ന് വരാണാധികാരി പ്രഖ്യാപിച്ച ഉടന്‍ തന്നെ കരുണാകരന് പിള്ള സത്യവാചകം ചൊല്ലി അധികാരമേല്‍ക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."