ശബരിമല: കേന്ദ്രം ബില്‍ കൊണ്ടുവരണമെന്നാശ്യപ്പെട്ട കടകംപള്ളി വിശ്വാസികളോട് മാപ്പ് പറയണം: കുമ്മനം
തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ സുപ്രിംകോടതി വിധിക്കെതിരേ എന്‍.കെ പ്രേമചന്ദ്രന്‍ നല്‍കിയ സ്വകാര്യ ബില്ലിന്റെ ഉദ്ദേശം വിശ്വാസ സംരക്ഷണമാണെന്ന് ബി.ജെ.പി നേതാവ് കുമ്മനം. പക്ഷേ ബില്ലിന്മേലുള്ള കേന്ദ്ര സര്‍ക്കാര്‍ നിലപാട് ബി.ജെ.പി പാര്‍ലമെന്ററി പാര്‍ട്ടി സ്വീകരിക്കും. കേന്ദ്രം ബില്‍ കൊണ്ടുവരണമെന്നാവശ്യപ്പെട്ട ദേവസ്വംമന്ത്രി വിശ്വാസികളോട് മാപ്പ് പറയണമെന്നും കുമ്മനം പറഞ്ഞു.
ശബരിമല വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ തന്നെ ബില്‍ കൊണ്ടുവരുന്നതാണ് ഉചിതമെന്നും ഇക്കാര്യം നേരത്തേ അവശ്യപ്പെട്ടിരുന്നൂവെന്നും അല്ലാത്തപക്ഷം എല്ലാ സ്വകാര്യ ബില്ലുകള്‍ക്കും ഉണ്ടാകുന്ന അവസ്ഥ ഈ ബില്ലിനും ഉണ്ടാകുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടിരുന്നു.
ബില്‍ വെള്ളിയാഴ്ച അവതരിപ്പിക്കാനാണ് അനുമതി ലഭിച്ചത്. 17ാം ലോക്‌സഭയിലെ അദ്യ സ്വകാര്യ ബില്‍ ആയിരിക്കുമിത്. ശബരിമല ശ്രീധര്‍മ്മക്ഷേത്ര ബില്‍ എന്ന പേരിലാണ് നോട്ടിസ് നല്‍കിയിരിക്കുന്നത്. ശബരിമലയില്‍ നിലനിന്നിരുന്ന ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കണമെന്നും കോടതി വിധി ബാധകമാക്കരുതെന്നുമാണ് ബില്ലില്‍ ആവശ്യപ്പെടുന്നത്. പൊതുവെ സ്വകാര്യ ബില്ലുകള്‍ സഭയില്‍ പാസാകാറില്ല. എന്നാല്‍ ആചാരസംരക്ഷണത്തിന് നിയമം ആലോചിക്കുമെന്ന് ബി.ജെ.പി വാഗ്ദാനമുണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ കേന്ദ്രം സ്വകാര്യ ബില്ലിനോട് എന്തു നിലപാട് സ്വീകരിക്കുമെന്നത് ശ്രദ്ധേയമാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."