മുര്‍സിയുടെ മരണവാര്‍ത്ത ഈജിപ്ഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് എങ്ങനെ
കെയ്‌റോ: ഏറെ ഞെട്ടലോടെയാണ് ഈജിപ്ഷ്യന്‍ മുന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സിയുടെ മരണ വാര്‍ത്ത ലോകം ശ്രവിച്ചത്. അന്താരാഷ്ട്ര മാധ്യമങ്ങളില്‍ ഭൂരിഭാഗവും ഏറെ വാര്‍ത്താ പ്രാധാന്യത്തോടെ ഇത് ആളുകളിലേക്കെത്തിക്കുകയും ചെയ്തു. എന്നാല്‍ കടുത്ത അവഗണനയാണ് മുര്‍സിയുടെ മരണത്തോട് ഈജിപ്ഷ്യന്‍ മാധ്യമങ്ങള്‍ കാണിച്ചത്.
ഈജിപ്തിലെ മിക്കവാറും പത്രങ്ങള്‍ക്കും ഇത് ഒന്നാം പേജ് വാര്‍ത്ത പോലുമായിരുന്നില്ല. മാത്രമല്ല, ഉള്‍പേജില്‍ അതും ക്രിമിനല്‍ക്കുറ്റങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പേജില്‍ വെറും ഒറ്റക്കേളം വാര്‍ത്തയായിരുന്നു അത് ഈജിപ്ഷ്യന്‍ മാധ്യമങ്ങള്‍ക്ക്. അതും മുന്‍പ്രധാനമന്തിയെന്ന പദിവി പോലും പരാമര്‍ശിക്കാതെ. അല്‍ മസ്‌റി അല്‍ യൗം എന്ന പത്രം മാത്രമാണ് മുര്‍സിയുടെ മരണ വാര്‍ത്ത് ഒന്നാം പേജില്‍ നല്‍കിയതെന്ന് ഈജീപ്തിലെ ഓണ്‍ലൈന്‍ സൈറ്റായ മദാ മസ്ര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
സര്‍ക്കാറിന് കീഴിലുള്ള മൂന്ന് പത്രങ്ങളില്‍ കുറ്റവാളിയെന്നായിരുന്നു വിശേഷണം. ചില സ്വകാര്യ പത്രങ്ങള്‍ വാര്‍ത്ത കൊടുത്തിട്ടേ ഇല്ലായിരുന്നു.
ഒന്നുകൂടി കടന്ന രീതിയിലായിരുന്നു ചാനലുകള്‍. തീര്‍ത്തും അപമര്യാദയോടു കൂടിയാണ് അവര്‍ വാര്‍ത്തകള്‍ നല്‍കിയത്. മുസ്‌ലിം ബ്രദര്‍ഡിനെ ഭീകരസംഘടന എന്നാണ് അവര്‍ വിശേഷിപ്പിച്ചത്.
'മുഹമ്മദ് മുര്‍സിയുടെ മരണം ചാരവൃത്തിക്കേസിന്റെ വിചാരണക്കിടെ'- സര്‍ക്കാറിന് കീഴിലുള്ള അല്‍ അഹ്‌റം പത്രത്തിലെ വാര്‍ത്ത ഇങ്ങനെ. നാലാം പേജിലാണ് അവര്‍ വാര്‍ത്ത വിന്യസിച്ചത്.
സര്‍ക്കാറിന്റെ ഭാഗത്തു നിന്ന് ഒരു ഔദ്യോഗിക അറിയിപ്പും ഉണ്ടായില്ലെന്നതും ശ്രദ്ധേയമാണ്.
കുടുംബാംഗങ്ങളില്‍ ചിലര്‍ മാത്രമാണ് അദ്ദേഹത്തിന്റെ സംസ്‌ക്കാരച്ചടങ്ങളുകളില്‍ പങ്കെടുത്തത്. മാധ്യമപ്രവര്‍ത്തകര്‍ക്കോ മറ്റുള്ളവര്‍ക്കോ അവിടേക്ക് പ്രവേശനമില്ലായിരുന്നു.
അതി ഭീകരമായ നിയന്ത്രണമാണ് സീസിക്കു കീഴില്‍ മാധ്യമങ്ങള്‍ക്കുള്ളത്. 35ലേറെ മാധ്യമപ്രവര്‍ത്തതകരും ബോല്ഗര്‍മാരും ഇവിടെ തടവിലുണ്ടെന്നാണ് റിപ്പോര്‍ട്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."