HOME
DETAILS
MAL
ഫേസ്ബുക്ക് വിഡിയോ: സദുദ്ദേശപരമെന്ന് കുമ്മനം
backup
May 17 2017 | 20:05 PM
കണ്ണൂര്‍: താന്‍ ഫേസ്ബുക്കില്‍ വിഡിയോ പോസ്റ്റ് ചെയ്തത് സദുദ്ദേശപരമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. കൊലപാതകത്തില്‍ സാമൂഹികസ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ ആഹ്ലാദപ്രകടനം നടത്തിയവരേ നിയമത്തിന് മുന്നില്‍ കൊണ്ടുവരികയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. എന്നാല്‍, മുന്‍വിധിയോടെയാണ് മുഖ്യമന്ത്രി നിയമസഭയില്‍ പ്രതികരിച്ചതെന്നും കുമ്മനം പറഞ്ഞു. സി.പി.എം പ്രവര്‍ത്തകരുടെ ആഹ്ലാദ പ്രകടനം തന്നെയാണ് ദൃശ്യത്തിലുള്ളത്.
തനിക്കെതിരേയുള്ള കേസില്‍ നീതിക്കായി ഏതറ്റംവരെ പോകാനും തയാറാണ്. കേസിനെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."