മണിയുടെ പ്രസംഗത്തില്‍ സ്ത്രീ വിരുദ്ധതയില്ല, കേസുമില്ല: മുഖ്യമന്ത്രി
തിരുവനന്തപുരം: മന്ത്രി എം.എം മണി മൂന്നാറിലെ ഇരുപതാം മൈലില്‍ നടത്തിയ പ്രസംഗത്തില്‍ അദ്ദേഹത്തിനെതിരേ കേസെടുത്തിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മണിയുടെ പ്രസംഗത്തില്‍ സ്ത്രീ വിരുദ്ധത ഇല്ല എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കേസെടുക്കാതിരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
മൂന്നാറിലെ കൈയേറ്റം ഒഴിപ്പിക്കലിന് മണി തടസം നിന്നിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മൂന്നാര്‍ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്. മണിയുടെ പ്രസംഗം പ്രത്യേക രീതിയില്‍ എഡിറ്റ് ചെയ്ത് കാണിച്ചപ്പോഴാണ് തെറ്റിദ്ധാരണയുണ്ടായത്. അന്ന് വിയോജിപ്പ് പ്രകടിപ്പിച്ച പലരും വസ്തുത ബോധ്യപ്പെട്ടപ്പോള്‍ അഭിപ്രായം തിരുത്തിയിട്ടുണ്ട്. സര്‍ക്കാര്‍ തീരുമാനമെടുത്ത് രക്ഷപ്പെടുത്തി എന്നത് ശരിയല്ല. മന്ത്രിയെന്നോ, എം.എല്‍.എ എന്നോ ഉള്ള പ്രിവിലേജും ഇക്കാര്യത്തില്‍ പരിഗണിച്ചിട്ടില്ല. മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."